ലിംഗ സമത്വം പ്രോത്സാഹിപ്പിക്കാ൯ വിവാഹ ദിവസം മംഗല്യസൂത്രം ധരിച്ച് യുവാവ്; വൈറൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു സാരി കൂടി ധരിക്കാമായിരുന്നു, നിങ്ങൾക്ക് മാസത്തിൽ ആർത്തവം ഉണ്ടാവാറുണ്ടോ തുടങ്ങിയ പരിഹാസങ്ങളാണ് പലരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ശാർദൂൽ പറയുന്നു. (ഫോട്ടോ- ഹ്യൂമൻസ് ഓഫ് ബോംബെ)
advertisement
1/7

ലിംഗ സമത്വം പ്രോത്സാഹിപ്പാ൯ വിവാഹ ദിവസം മംഗല്യസൂത്രം ധരിച്ച പൂനെ സ്വദേശിയായി ശർദുൽ കദമം എന്ന യുവാവിനെ കുറിച്ചാണ് ഇപ്പോൾ ആളുകൾ സമൂഹ മാധ്യമങ്ങളിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഈ തീരുമാനം കണ്ട് കണ്ണുമിഴിച്ചിരിക്കുകയാണ് ഭാര്യയും രക്ഷിതാക്കളും മറ്റു ബന്ധുക്കളും. എന്നാൽ സമൂഹ മാധ്യമങ്ങിൽ ഇദ്ദേഹത്തിനെതിരെ ആക്ഷേപങ്ങളുമായും പലരും രംഗത്തെത്തിയിട്ടുണ്ട്.
advertisement
2/7
ഇത്തരം പരിഹാസങ്ങൾ ഒന്നും തന്നെ നിരാശപ്പെടുത്തുന്നില്ല എന്നാണ് ശർദുൽ പറയുന്നത്. 'നാം പരസ്പരം എല്ലാവരെയും പിന്തുണക്കണം. മറ്റുള്ളവരുടെ പ്രവർത്തിയിൽ വിശ്വസിക്കുന്നവരും അവരുടെ സ്വപ്നങ്ങൾ തേടിപ്പോവാ൯ എല്ലാവിധ പിന്തുണയും നൽകുന്നവരാണ് നമ്മൾ. മറ്റുള്ളവർ എന്തു ചിന്തിക്കുന്നു എന്നതിനെ കുറിച്ച് നാം എന്തിന് വ്യാകുലപ്പെടണം?,' ശർദുൽ ചോദിക്കുന്നു. ഹ്യൂമ൯സ് ഓഫ് ബോബെയുമായാണ് ശർദുൽ തന്റെ ജീവിത കഥ പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങൾ ഇത് പിന്നീട് ഏറ്റെടുക്കുകയായിരുന്നു.
advertisement
3/7
തനുജയും ശർദുലും ഒരേ കോളേജിലാണ് പഠിച്ചിരുന്നത് എങ്കിലും വിദ്യാർത്ഥികളായിരിക്കെ അവർ കൂടുതൽ സംസാരിച്ചിരുന്നില്ല. നാല് വർഷം കഴിഞ്ഞ് വളരെ യാദൃശ്ചികമായാണ് ഇരുവരും സൗഹൃദത്തിലാവുന്നത്. ഹിമേഷ് രേഷാമിയ്യയുടെ ഒരു ഗാനം ‘എന്തൊരു പീഡനമാണ്’ എന്ന അടിക്കുറിപ്പോടെ തനുജ ഇ൯സ്റ്റാഗ്രാമിൽ പങ്കുവെച്ചതാണ് ഇരുവരുടെയും ജീവിതത്തിൽ വഴിത്തിരിവായത്. പോസ്റ്റിന് താഴെ ശർദുൽ ‘മഹാ പീഡനം’ എന്ന കമന്റിട്ടു. അങ്ങനെ തുടങ്ങിയ സംസാരം ആഴ്ചകൾക്കു ശേഷം ഇരുവരും കാപ്പി കഴിക്കാ൯ പുറത്തു പോകുന്നിടത്തു വരെ എത്തുകയായിരുന്നു.
advertisement
4/7
കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഇരുവരുടെ വിവാഹം പ്ലാ൯ ചെയ്തു തുടങ്ങിയത്. ആയിടക്കാണ് എന്തുകൊണ്ടാണ് സ്ത്രീകൾ മാത്രം താലി ധരിക്കുന്നത് എന്നും നമ്മൾ രണ്ടു പേരും തുല്യരല്ലേ എന്നുമുള്ള ചോദ്യം ശർദുൽ തനുജയോട് ചോദിക്കുന്നത്. പിന്നീട് വിവാഹ ദിവസം താനും മംഗല്യസൂത്രം ധരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
advertisement
5/7
എന്നാൽ ഇത്തരമൊരു പ്രവൃത്തിയോട് വളരെ സമ്മിശ്രമായ പ്രതികരണങ്ങളാണ് ആളുകളിൽ നിന്ന് ലഭിച്ചതെന്ന് ശർദുൽ പറയുന്നു. രക്ഷിതാക്കളും ബന്ധുക്കളുമൊക്കെ എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത് എന്ന് ചോദിച്ചപ്പോൾ വിവാഹം എന്നത് രണ്ട് പേർക്കും തുല്യാവകാശമുള്ള ഒരു ബന്ധമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
advertisement
6/7
വിവാഹത്തിന്റെ ചെലവുകൾ പെണ്‍കുട്ടിയുടെ കുടുംബം വഹിക്കുന്ന രീതിയിൽ നിന്നും ശർദുൽ വ്യത്യസ്തമായി. ചെലവുകൾ ഇരുവരും തുല്യമായി വീതിച്ചെടുത്തുവെന്നും ഹ്യൂമ൯സ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. കൂടാതെ വിവാഹ താലി സ്ത്രീകളെ പോലെ എല്ലാ ദിവസവും ധരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
advertisement
7/7
എന്നാൽ സമൂഹ മാധ്യമങ്ങളിൽ വളരെ മോശമായ പ്രതികരണങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു. ഒരു സാരി കൂടി ധരിക്കാമായിരുന്നു, നിങ്ങൾക്ക് മാസത്തിൽ ആർത്തവം ഉണ്ടാവാറുണ്ടോ തുടങ്ങിയ പരിഹാസങ്ങളാണ് പലരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. സമൂഹ മാധ്യമങ്ങൾ ഏറ്റുപിടിച്ച ശർദുലിന്റെയും തനുജയുടെ കഥക്ക് ലൈക്കുകളും കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ലിംഗ സമത്വം പ്രോത്സാഹിപ്പിക്കാ൯ വിവാഹ ദിവസം മംഗല്യസൂത്രം ധരിച്ച് യുവാവ്; വൈറൽ