Kunjatta | താരങ്ങളേക്കാൽ ഗ്ലാമർ ലുക്കിൽ താരപുത്രി; കല്യാണത്തിന് പോയിവന്ന വേഷത്തിൽ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി
- Published by:user_57
- news18-malayalam
Last Updated:
വിദേശത്തു വിദ്യാർത്ഥിനിയാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ ഇപ്പോൾ. ഒരു വിവാഹത്തിന് പങ്കെടുത്ത തന്റെ പാർട്ടി ലുക്കിൽ താരപുത്രി
advertisement
1/7

കൊച്ചുകുഞ്ഞുങ്ങളായിരിക്കുന്ന നാൾ മുതൽ പ്രേക്ഷകർ കാണുന്നവരാണ് പല താരപുത്രന്മാരും പുത്രികളും. അങ്ങനെ പ്രേക്ഷകർക്ക് പരിചയമുള്ള ഒരു പേരാണ് കുഞ്ഞാറ്റയുടേത് (Kunjatta). ഞാറ്റുവേല കിളിയേ... പാടി മലയാളികളുടെ മനസ്സിൽ ചേക്കേറിയ ഉർവശിയുടെ മകൾ. തേജാലക്ഷ്മി ജയൻ എന്ന പേരിനേക്കാളും കുഞ്ഞാറ്റ എന്നാണ് ഏവർക്കും പരിചയം
advertisement
2/7
വിദേശത്തു വിദ്യാർത്ഥിനിയാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ ഇപ്പോൾ. ഒരു വിവാഹത്തിന് പങ്കെടുത്ത തന്റെ പാർട്ടി ലുക്കിൽ താരപുത്രി ഇൻസ്റ്റഗ്രാമിൽ എത്തിച്ചേരുന്നു. തിൻ സ്ട്രാപ്പും വൈഡ് നെക്കുമുള്ള ബ്ലാക്ക് ഗൗണിലാണ് കുഞ്ഞാറ്റ (തുടർന്ന് വായിക്കുക)
advertisement
3/7
തന്റെ കൂട്ടുകാരികൾക്കൊപ്പമാണ് കുഞ്ഞാറ്റ പാർട്ടിയിൽ പങ്കെടുത്തത്. ഇൻസ്റ്റഗ്രാമിൽ സജീവമായ കുഞ്ഞാറ്റ കഴിഞ്ഞ ദിവസമാണ് അൽപ്പം വൈകിയെങ്കിലും സ്വന്തം പിറന്നാൾ ആഘോഷമാക്കിയത്. സർപ്രൈസ് ആയി നടൻ വരുൺ ധവാനെ ഇവിടെ കണ്ടുമുട്ടുകയായിരുന്നു
advertisement
4/7
യു.കെയിൽ പഠിക്കുന്ന കുഞ്ഞാറ്റക്കൊപ്പം അർദ്ധസഹോദരി ശ്രെയയും ഉണ്ട്. പഠനം വിദേശത്തെങ്കിലും, നാട്ടിലെ ആഘോഷങ്ങൾ ഒന്നും കുഞ്ഞാറ്റ മുടക്കാറില്ല. ഓണത്തിനും മറ്റും സദ്യ ഉണ്ടും സാരി ഉടുത്തും കുഞ്ഞാറ്റ തന്റെ ആഘോഷങ്ങൾ കെങ്കേമമാക്കി
advertisement
5/7
അച്ഛൻ മനോജ് കെ. ജയൻ മകളെ കാണാൻ വിദേശത്തു പോകുന്നത് കുടുംബ സമേതമാണ്. ഇവിടെ എത്തിയ ശേഷമുള്ള വിശേഷങ്ങളും മനോജ് പോസ്റ്റ് ചെയ്യാറുണ്ട്. മകൻ അമൃതിനൊപ്പം പെട്രോൾ അടിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു
advertisement
6/7
ഒരിടത്തു ഗ്ലാമർ എങ്കിൽ, മറ്റൊരിടത്തു തനി ദേശി ലുക്കും കുഞ്ഞാറ്റയ്ക്ക് വഴങ്ങും. പരമ്പരാഗത ഇന്ത്യൻ വേഷം ധരിച്ചുള്ള ഗെറ്റപ്പിലെ കുഞ്ഞാറ്റയാണിത്
advertisement
7/7
നാട്ടിലെത്തിയാൽ, രണ്ടു കുഞ്ഞനുജന്മാരെ കാണാൻ കുഞ്ഞാറ്റ ഓടിയെത്തും. അമ്മ ഉർവശിക്കൊപ്പമുള്ള ചിത്രങ്ങളിലും കുഞ്ഞാറ്റയെ കാണാൻ സാധിക്കും. വിദേശത്തു കൂടുതലും കൂട്ടുകാരികൾക്കൊപ്പമാണ് കുഞ്ഞാറ്റയെ കാണുക
മലയാളം വാർത്തകൾ/Photogallery/Buzz/
Kunjatta | താരങ്ങളേക്കാൽ ഗ്ലാമർ ലുക്കിൽ താരപുത്രി; കല്യാണത്തിന് പോയിവന്ന വേഷത്തിൽ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി