TRENDING:

ജൂഹി ചാവ്‌ലയുടെ അമ്മ, ഷാരൂഖ് ഖാന്റെ അമ്മായിയമ്മ; മായാ അലഗ് എന്ന അഭിനേത്രി ആരെന്നറിയുമോ?

Last Updated:
1980ൽ അഭിനയം ആരംഭിച്ച മായാ അലഗ്, അടുത്ത 26 വർഷങ്ങളിൽ ശക്തവും, വൈകാരികവുമായ അമ്മ വേഷങ്ങളാൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി
advertisement
1/5
ജൂഹി ചാവ്‌ലയുടെ അമ്മ, ഷാരൂഖ് ഖാന്റെ അമ്മായിയമ്മ; മായാ അലഗ് എന്ന അഭിനേത്രി ആരെന്നറിയുമോ?
മായാ അലഗ് (Maya Alagh) എന്ന നടി മലയാളി പ്രേക്ഷകർക്ക് പരിചിതയാവാൻ സാധ്യത വിരളമാണ്. എങ്കിലും അവരെ ബോളിവുഡിന് നല്ല മുഖപരിചയം ഉണ്ടാകും. സിനിമ, ടി.വി. മേഖലകളിൽ ഏറ്റവുമധികം അമ്മ വേഷം ചെയ്ത നടിയാണ് മായ. ആയിന എന്ന സിനിമയിൽ അമൃത സിംഗിന്റെ അമ്മ, ഉംറാഓ ജാനിൽ ഐശ്വര്യ റായിയുടെ അമ്മവേഷം എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങൾ അവർ അവതരിപ്പിച്ചു കഴിഞ്ഞു. എന്നിരുന്നാലും അവരുടെ കരിയർ അധികനാൾ നീണ്ടു നിന്നില്ല. 1980ൽ അഭിനയം ആരംഭിച്ച മായാ അലഗ്, അടുത്ത 26 വർഷങ്ങളിൽ ശക്തവും, വൈകാരികവുമായ അമ്മ വേഷങ്ങളാൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി
advertisement
2/5
'ആയിന' എന്ന സിനിമയിൽ അതേ പേരിലെ കഥാപാത്രത്തെ അവതരിപ്പിച്ച മായയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. അമൃത സിംഗിന്റെയും ജൂഹി ചാവ്‌ലയുടെയും അമ്മയുടെ വേഷമായിരുന്നു അവർക്ക്. മകൾ വീട്ടിൽ നിന്നും ഇറങ്ങിപോകുമ്പോൾ, ഒന്നും ചെയ്യാൻ പറ്റാതെ പോകുന്ന നിസ്സഹായയായ അമ്മയുടെ വേഷമായിരുന്നു അവർ അവതരിപ്പിച്ചത്. ഈ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ഗുഡ്ഡു (1995) എന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ അമ്മായിയമ്മയുടെ വേഷമായിരുന്നു മായക്ക്. ഈ വേഷം അവർക്ക് നിരൂപക ശ്രദ്ധ നേടിക്കൊടുത്തിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/5
ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, ഋതിക് റോഷൻ, ഐശ്വര്യ റായ് തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടും മായാ അലഗിന് വേണ്ടത്ര പരിഗണന കിട്ടാതെപോയി. തന്റെ പേരിൽ 25 സിനിമകളും 10 ടി.വി. ഷോകളും ഉണ്ടായിട്ടും മായയുടെ പേര് പൊതുജന മനസ്സിൽ പതിഞ്ഞോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2006ൽ ഉംറാഓ ജാൻ എന്ന സിനിമയ്ക്ക് ശേഷം മായാ അലഗ് വളരെപ്പെട്ടെന്ന് സിനിമയിൽ നിന്നും അപ്രത്യക്ഷയായി. കാരണമേതും പറഞ്ഞില്ല എങ്കിലും, ഒരുപോലത്തെ വേഷങ്ങൾ ആവർത്തിച്ചു ലഭിക്കുന്നതാണ് ആ പിന്മാറ്റത്തിന് കാരണം എന്ന് പറയപ്പെടുന്നു
advertisement
4/5
രണ്ടര പതിറ്റാണ്ടിനു മുകളിൽ നീണ്ട കരിയറിനൊടുവിൽ മായാ അലഗിന്റെ സിനിമാ ജീവിതം ഒരു സുപ്രഭാതത്തിൽ നിലച്ചു. ഇപ്പോൾ സിനിമയിൽ സജീവമല്ലാത്ത താരം, ഇക്കാലം വരെയും അവർ അനശ്വരമാക്കിയ വേഷങ്ങളുടെ പേരിൽ അവരുടെ സിനിമകളുമായി പ്രേക്ഷകരുടെ മനസ്സിൽ നിറയുന്നു. മായാ അലഗ് എന്ന അഭിനേത്രി ഇന്നും അവരുടെ സിനിമാ, ടി.വി. വേഷങ്ങളുടെ പേരിൽ വലുതും ചെറുതുമായ സ്‌ക്രീനുകളിലെ താരമായി നിറഞ്ഞ് നിൽപ്പുണ്ട്. മുഖ്യധാരാ സിനിമയിൽ മായാ അലഗ് ഇപ്പോൾ തെളിയുന്നില്ല എങ്കിലും അവരുടെ സംഭാവനകൾ എക്കാലവും ഓർക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്
advertisement
5/5
സുനിൽ അലഗ് ആണ് മായാ അലഗിന്റെ ഭർത്താവ്. ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എം.ഡിയും സി.ഇ.ഒയുമാണ് സുനിൽ അലഗ്. ഇവർക്ക് രണ്ടു പെൺമക്കളുണ്ട്. അന്ജോരി, സവാരി എന്നിവരാണ് ഇവരുടെ മക്കൾ. സിനിമയ്ക്ക് പുറത്തുള്ള അവരുടെ വ്യക്തി ജീവിതവും സമാധാനവും ശാന്തിയും നിറഞ്ഞതാണ്. നിലവിൽ അവർ തന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽ സ്വസ്ഥമായ ജീവിതം നയിച്ച് പോരുകയാണ്. കുടുംബത്തോടൊപ്പം ജീവിക്കുന്ന മായ ഇപ്പോൾ അവർക്ക് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ ലഭിക്കുന്ന അവസരങ്ങളും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി പോരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
ജൂഹി ചാവ്‌ലയുടെ അമ്മ, ഷാരൂഖ് ഖാന്റെ അമ്മായിയമ്മ; മായാ അലഗ് എന്ന അഭിനേത്രി ആരെന്നറിയുമോ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories