Meera Nandan | തുടക്കം മാംഗല്യം... കൂട്ടൂകാര്‍ക്കൊപ്പം ഹൽദി കളർഫുളാക്കി മീരാ നന്ദൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
മെഹന്ദി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഹൽദി ചിത്രങ്ങള്‍ പങ്കുവെച്ച് മീരാ നന്ദൻ
advertisement
1/8

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍(Meera Nandan). ഇപ്പോഴിതാ താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്.
advertisement
2/8
വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ ഇപ്പോഴിതാ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
advertisement
3/8
മെഹന്ദി ചടങ്ങിലെന്ന പോലെ തന്നെ മീരയുടെ ഹൽദിക്കും താരസാന്നിധ്യം തീരെ കുറവല്ല. പ്രിയപ്പെട്ട കൂട്ടുകാർ മീരയുടെ അടുത്തേക്ക് ഓടിയെത്തിയിട്ടുണ്ട്.
advertisement
4/8
അടുത്ത കൂട്ടുകാരായ ആൻ അഗസ്റ്റിൻ(Ann Augustin), നസ്രിയ നസിം(Nazriya Nazim), ശ്രിന്ദ(Srinda) എന്നിവരെ മെഹന്ദി ചടങ്ങുകളിലെ ചിത്രങ്ങളിൽ കാണാം. കുടുബവും ആഘോഷങ്ങളിൽ മീരയുടെ കൂടെയുണ്ട്.
advertisement
5/8
മീരയുടെയും ശ്രീജുവിന്റേയും കുടുംബങ്ങളും സുഹൃത്തുക്കളും നിറയുന്ന ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങൾ കൂടാതെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
advertisement
6/8
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മീരയുടെ വിവാഹനിശ്ചയം. വരന്‍ ശ്രീജുവാണ്. ലണ്ടനിലാണ് ശ്രീജുവിന്റെ ജോലി. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നതും വിവാഹത്തിലേക്കെത്തിയതും.
advertisement
7/8
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര. പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയയായ താരം തമിഴിലും സജീവമായിരുന്നു.
advertisement
8/8
കുറച്ചുനാളായാളി സിനിമ വിട്ട താരം ആര്‍ജെയായി ജോലി ചെയ്യുകയാണ്. സോഷ്യലിടത്ത് സജീവമായ താരം വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് താരം വിവാഹകാര്യം പങ്കുവച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Meera Nandan | തുടക്കം മാംഗല്യം... കൂട്ടൂകാര്‍ക്കൊപ്പം ഹൽദി കളർഫുളാക്കി മീരാ നന്ദൻ