TRENDING:

ദുബായിലെ സുഹൃത്തുക്കൾക്കൊപ്പം ആടിയും പാടിയും മീര നന്ദനും പ്രതിശ്രുത വരനും; മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ എന്ന് കമന്റ

Last Updated:
വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്ന് മീര വ്യക്തമാക്കിയിരുന്നു.
advertisement
1/7
ദുബായിലെ സുഹൃത്തുക്കൾക്കൊപ്പം ആടിയും പാടിയും  മീര നന്ദനും പ്രതിശ്രുത വരനും;  മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ എന്ന് കമന്റ
മലയാളികളുടെ പ്രിയ താരമാണ് മീരാനന്ദന്‍. ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെയാണ് മീരാ നന്ദന്‍ അഭിനയ ലോകത്തേയ്ക്ക് എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ട് ആരാധക ശ്രദ്ധ പിടിച്ചുപറ്റി. ഈയിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.
advertisement
2/7
രഹസ്യമായി നടന്ന വിവാഹ ചടങ്ങിന്റെ ഫോട്ടോ താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വരൻ ശ്രീജു. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്‍.
advertisement
3/7
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് കൊച്ചിയില്‍ നടന്ന നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ മേഖലയില്‍ നിന്ന് നടിമാരായ കാവ്യ മാധവന്‍, ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ കൂട്ടുകാരിക്ക് ആശംസയുമായെത്തി.
advertisement
4/7
ഇപ്പോഴിതാ വിവാഹനിശ്ചയത്തോടനുബന്ധിച്ച ദുബായിലെ സുഹൃത്തുക്കൾക്കൊപ്പം ആടിയും പാടിയും ആഘോഷിക്കുന്ന മീര നന്ദന്റെയും പ്രതിശ്രുത വരൻ ശ്രീജുവിന്റെയും വീഡിയോയാണ് വൈറലായിരിക്കുന്നത്.
advertisement
5/7
താരം തന്നെയാണ് ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എൻഗേജ്മെന്റ് പാർട്ടി, ദുബായി ഫാമിലി, ബ്രൈഡ് ടു ബി, മൈ ദുബായി എന്നീ ഹാഷ്ടാഗുകളും വിഡിയോയ്‌ക്കൊ‌പ്പം ചേർത്തിരുന്നു.
advertisement
6/7
നാട്ടിൽവച്ച് സെപ്റ്റംബറിലാണ് മീര നന്ദന്റെയും ശ്രീജുവിന്റെയും വിവാഹനിശ്ചയം നടന്നത്. മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ഇരുവരും കണ്ടുമുട്ടിയതെന്നും പിന്നീട് മീരയെ കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് എത്തിയതെന്നും  താരം തുറന്ന് പറഞ്ഞിരുന്നു. 
advertisement
7/7
വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ താരത്തിനും ഭാവി വരനുമെതിരെ മോശം ഭാഷയിലുള്ള പ്രതികരണങ്ങളുമായി എത്തിയിരിന്നു. താരത്തിന്റെ വിവാഹ ചിത്രങ്ങളുടെ കമന്റ് ബോക്‌സില്‍ ശ്രീജുവിനേയും മീരയേയും അപമാനിക്കുന്ന ധാരാളം കമന്റുകളാണ് നിമിഷ നേരം കൊണ്ട് നിറഞ്ഞതാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
ദുബായിലെ സുഹൃത്തുക്കൾക്കൊപ്പം ആടിയും പാടിയും മീര നന്ദനും പ്രതിശ്രുത വരനും; മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ എന്ന് കമന്റ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories