TRENDING:

ക്ഷേത്രത്തിലെ ഉത്സവത്തിന് മുൻ പോൺ താരം മിയാ ഖലീഫയുടെ ചിത്രവുമായി പോസ്റ്റർ

Last Updated:
Mia Khalifa Poster: ഉത്സവത്തിന്റെ വിശദാംശങ്ങൾ പറഞ്ഞുകൊണ്ടുള്ള വലിയ ഫ്ളെക്സ് ബോർഡിലാണ് പാൽ പാത്രം തലയിൽ വച്ചുകൊണ്ട് നടി നിൽക്കുന്നതായുള്ള ചിത്രം ഉണ്ടായിരുന്നത്
advertisement
1/5
ക്ഷേത്രത്തിലെ ഉത്സവത്തിന് മുൻ പോൺ താരം മിയാ ഖലീഫയുടെ ചിത്രവുമായി പോസ്റ്റർ
തമിഴ്നാട് കാഞ്ചീപുരത്തിലെ കുരുവിമലയിൽ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററിൽ മുൻ പോൺ താരം മിയാ ഖലീഫയുടെ ചിത്രം. 'ആടി പെരുക്ക്' ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററിലാണ് മിയ ഖലീഫയുടെ ചിത്രം ഉപയോഗിച്ചത്. (Image: IANS)
advertisement
2/5
ഉത്സവത്തിന്റെ വിശദാംശങ്ങൾ പറഞ്ഞുകൊണ്ടുള്ള വലിയ ഫ്ളെക്സ് ബോർഡിലാണ് പാൽ പാത്രം തലയിൽ വച്ചുകൊണ്ട് നടി നിൽക്കുന്നതായുള്ള ചിത്രം ഉണ്ടായിരുന്നത്. അമ്മൻ ദേവി ക്ഷേത്രത്തിലെ ആഘോഷങ്ങളുടെ ഭാഗമായുള്ളതാണ് ആടി പെരുക്ക് ഉത്സവം. (Image: IANS)
advertisement
3/5
പോസ്റ്ററിന്റെ ദൃശ്യങ്ങൾ ഇതിനിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായതോടെ വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ പോസ്റ്റർ നീക്കം ചെയ്യുകയും ചെയ്തു.
advertisement
4/5
ഫ്ളെക്സ് സ്ഥാപിച്ചവരുടെ ചിത്രങ്ങളും ഇതേ പോസ്റ്ററിൽ ഉണ്ടായിരുന്നു എന്നതാണ് ഏറെ രസകരമായ കാര്യം. ആധാർ കാർഡിന്റെ മാതൃകയിൽ ക്യൂ ആർ കോഡ് അടക്കമാണ് ഈ ചെറുപ്പക്കാരുടെ ചിത്രം ഫ്ളെക്സിലുണ്ടായിരുന്നത്. മ​ഗരൈ പോലീസ് എത്തിയാണ് ബോർഡ് നീക്കം ചെയ്തത്. (Image: IANS)
advertisement
5/5
മിയ ഖലീഫയുടെ ചിത്രം എങ്ങനെയാണ് പോസ്റ്ററിൽ വന്നത് എന്നതിനെ കുറിച്ച് അധികൃതർ അന്വേഷിക്കുകയാണ്. ബോധപൂർവമായാണോ നടിയുടെ ചിത്രം ക്ഷേത്ര ഉത്സവത്തിന്റെ പോസ്റ്ററിൽ ഉൾപ്പെടുത്തിയതെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
ക്ഷേത്രത്തിലെ ഉത്സവത്തിന് മുൻ പോൺ താരം മിയാ ഖലീഫയുടെ ചിത്രവുമായി പോസ്റ്റർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories