TRENDING:

ഒരേ കാറിൽ വന്നിറങ്ങി മോഹൻലാലും ഖുശ്‌ബുവും; ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹത്തിന് താരത്തിളക്കം

Last Updated:
തന്റെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സ്വീകരിക്കാൻ വിവാഹവേദിയിൽ സുരേഷ് ഗോപി
advertisement
1/4
ഒരേ കാറിൽ വന്നിറങ്ങി മോഹൻലാലും ഖുശ്‌ബുവും; ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹത്തിന് താരത്തിളക്കം
ഭാഗ്യാ സുരേഷ് ഗോപിയുടെ (Bhagya Suresh Gopi) വിവാഹത്തിന് താരത്തിളക്കമേറുന്നു. ഒരുപക്ഷേ മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമാണ് സുരേഷ് ഗോപിയുടെ (Suresh Gopi) പുത്രിയുടേത്. വിവാഹത്തലേന്ന് തന്നെ മലയാള സിനിമയുടെ കാരണവന്മാരായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു. ഗുരുവായൂരിലെ കൺവെൻഷൻ സെന്ററിലാണ് വിവാഹം
advertisement
2/4
നടൻ മോഹൻലാലും നടി ഖുശ്‌ബുവും ഒരേ കാറിൽ വന്നിറങ്ങി. വളരെ വർഷങ്ങൾക്ക് മുൻപ് കണ്ടു പരിചയിച്ച സൗഹാർദം നിറഞ്ഞ വിവാഹവേളകളെ അനുസ്മരിപ്പിക്കും വിധമാണ് ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹവേദി. അപ്പോഴേക്കും മറ്റു താരങ്ങളും സ്ഥലത്തെത്തിയിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/4
നടന്മാരായ ജയറാം, ദിലീപ്, ബിജു മേനോൻ, സംവിധായകന്മാരായ ഹരിഹരൻ, ഷാജി കൈലാസ്, നിർമാതാവ് സുരേഷ് കുമാർ എന്നിവരും കൺവെൻഷൻ സെന്ററിന്റെ പരിസരത്തെത്തി. നടി രചന നാരായണൻകുട്ടിയും ഇവിടേക്ക് വന്നുചേർന്നു
advertisement
4/4
തന്റെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സ്വീകരിക്കാൻ സുരേഷ് ഗോപി തയാറായി നിന്നിരുന്നു. വന്നുചേർന്നവർ പരസ്പരം കുശലാന്വേഷണം നടത്തി. നേരം പുലരും മുൻപേ മമ്മൂട്ടിയും മോഹൻലാലും ജയറാമും ഗുരുവായൂർ ക്ഷേത്ര പരിസരത്തെ ഓഡിയോറിയത്തിൽ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അല്പസമയത്തിനുള്ളിൽ വിവാഹവേദിയിൽ എത്തും
മലയാളം വാർത്തകൾ/Photogallery/Buzz/
ഒരേ കാറിൽ വന്നിറങ്ങി മോഹൻലാലും ഖുശ്‌ബുവും; ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹത്തിന് താരത്തിളക്കം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories