TRENDING:

Mohanlal Prithviraj| മോഹൻലാൽ പൃഥ്വിരാജിന് സമ്മാനിച്ച പുത്തൻ സൺഗ്ലാസ്; വില എത്രയെന്ന് ആരാധകർ

Last Updated:
സെലിബ്രിറ്റികളുടെ ഇഷ്ട ബ്രാൻഡുകളിലൊന്നായ ഡീറ്റയുടെ സൺഗ്ലാസുകളിൽ പലതിനും ലക്ഷങ്ങളാണ് വില.
advertisement
1/7
മോഹൻലാൽ പൃഥ്വിരാജിന് സമ്മാനിച്ച പുത്തൻ സൺഗ്ലാസ്; വില എത്രയെന്ന് ആരാധകർ
ഖുറേഷി-അബ്രാം സംവിധായകന് നൽകിയ സമ്മാനം എന്താണെന്ന് കണ്ടിട്ടുണ്ടോ? മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും ആരാധകർ ആ സമ്മാനത്തിന്റെ വില അറിയാനുള്ള അന്വേഷണത്തിലാണ്.
advertisement
2/7
ഇന്നലെയാണ് മോഹൻലാൽ നൽകിയ സമ്മാനം പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. രസകരമായ കുറിപ്പോടെയായിരുന്നു പൃഥ്വിരാജ് ചിത്രം പങ്കുവെച്ചത്.
advertisement
3/7
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേരാണ് ഖുറേഷി അബ്രാം. ഖുറേഷി അബ്രാം തന്ന സമ്മാനം എന്നായിരുന്നു പൃഥ്വിരാജ് ചിത്രത്തിന് കുറിപ്പ് നൽകിയത്. വിലകൂടിയ സമ്മാനം നൽകിയതിന് മോഹൻലാലിന് നന്ദിയും താരം പറയുന്നുണ്ട്.
advertisement
4/7
പ്രമുഖ ബ്രാൻഡായ ഡീറ്റയുടെ സൺഗ്ലാസാണ് ലാലേട്ടന്റെ സമ്മാനം. സെലിബ്രിറ്റികളുടെ ഇഷ്ട ബ്രാൻഡുകളിലൊന്നായ ഡീറ്റയുടെ സൺഗ്ലാസുകളിൽ പലതിനും ലക്ഷങ്ങളാണ് വില. അതിനാൽ തന്നെ മോഹൻലാൽ നൽകിയ സൺഗ്ലാസിന്റെ വില അന്വേഷിക്കുകയാണ് ആരാധകർ.
advertisement
5/7
പൃഥ്വിരാജ് പങ്കുവെച്ച ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്ന കമന്റുകളും രസകരമാണ്. ഇതിനകം ബ്രാൻഡിന്റെ ഓൺലൈൻ സ്റ്റോറിലും മറ്റും വില അന്വേഷിച്ച് ആരാധകർ എത്തിയിട്ടുണ്ട്. പല വിലകളാണ് കമന്റുകളിൽ നിറയുന്നത്. രസകരമായ സംഭാഷണങ്ങളും കമന്റ് ബോക്സിൽ നടക്കുന്നു.
advertisement
6/7
മോഹൻലാലിനെ നായകനാക്കി പൃഥ്വി ഒരുക്കുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിൽ പൂർത്തിയായി. ഇതിനിടയിലാണ് ലാലേട്ടന്റെ വക പൃഥ്വിക്ക് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി.
advertisement
7/7
മോഹൻലാലിന് പുറമേ പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ, ഉണ്ണി മുകുന്ദൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, മല്ലിക സുകുമാരൻ, സൗബിൻ ഷാഹിർ എന്നിവരാണ് ബ്രോ ഡാഡിയിലെ മറ്റ് താരങ്ങൾ.
മലയാളം വാർത്തകൾ/Photogallery/Buzz/
Mohanlal Prithviraj| മോഹൻലാൽ പൃഥ്വിരാജിന് സമ്മാനിച്ച പുത്തൻ സൺഗ്ലാസ്; വില എത്രയെന്ന് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories