Thalapathy Vijay | ആദ്യം അൺഫോളോ, പിന്നെ പേരുമാറ്റം; അടുത്ത നടപടിയുമായി വിജയ്‌യുടെ മകൻ ജെയ്‌സൺ
- Published by:meera_57
- news18-malayalam
Last Updated:
സംഗീതയുടെ വിവാഹമോചന ഹർജി പുറത്തുവന്ന സമയത്ത് ജെയ്‌സൺ പിതാവ് വിജയ്‌യെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിരുന്നു. ഇത് വലിയ ചർച്ചയായി മാറി
advertisement
1/6

നടൻ ദളപതി വിജയ്‌യുടെ (Thalapathy Vijay) ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി സമർപ്പിച്ചത് മുതൽ അവരുടെ മകൻ ജെയ്‌സൺ സഞ്ജയ് (Jason Sanjay) വാർത്താ തലക്കെട്ടുകളിൽ ഇടം നേടിക്കഴിഞ്ഞു. പിതാവിനെതിരെ കടുത്ത നടപടികളുമായി മുന്നേറുകയാണ് ജെയ്‌സൺ. വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് സിനിമ ഉപേക്ഷിക്കുന്ന സമയത്ത്, മകൻ ജെയ്‌സൺ ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നുണ്ട്. 'സിഗ്മ' എന്നാണ് ജെയ്‌സൺ സഞ്ജയ്‌യുടെ ആദ്യ സിനിമയ്ക്ക് പേര്. ഈ ചിത്രം തിയേറ്ററിലേക്ക് എത്തുന്ന കാത്തിരിപ്പിലാണ് ജെയ്‌സൺ. ഇതിനിടെ ജെയ്‌സൺ വിദേശത്തു ഉന്നത പഠനം പൂർത്തിയാക്കിയിരുന്നു
advertisement
2/6
വിജയ്, സംഗീത ദമ്പതികളുടെ മൂത്ത കുട്ടിയാണ് ജെയ്‌സൺ. ഇവർക്ക് ഇനി ദിവ്യ സാഷ എന്ന മകൾ കൂടിയുണ്ട്. സംഗീതയുടെ വിവാഹമോചന ഹർജി പുറത്തുവന്ന സമയത്ത് ജെയ്‌സൺ പിതാവ് വിജയ്‌യെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിരുന്നു. ഇത് വലിയ ചർച്ചയായി മാറി. അതിനു ശേഷം സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജെയ്‌സൺ തന്റെ പൂർണമായ പേരിൽ നിന്നും പിതാവ് വിജയ്‌യുടെ 'വി' എന്ന അക്ഷരത്തിനു പകരം അമ്മയുടെ പേരിന്റെ 'എസ്' സ്വീകരിച്ചതായി റിപോർട്ടുണ്ട്. ജെയ്‌സൺ സഞ്ജയ് എസ്. എന്നാണത്രെ ഇപ്പോൾ അദ്ദേഹം പേരെഴുതുന്നത് (തുടർന്ന് വായിക്കുക)
advertisement
3/6
ഇത്രയും കൊണ്ടൊന്നും ജെയ്‌സൺ ഒതുങ്ങുന്ന ലക്ഷണമില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. ജെയ്‌സൺ സഞ്ജയ്‌യുടെ ആദ്യ ചിത്രം 'സിഗ്മ' ഒരു ആക്ഷൻ അഡ്വെഞ്ചർ ചിത്രമാണ്. സമൂഹത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി, തന്റേതായ പാത പിന്തുടർന്ന് ജീവിക്കുന്ന ഏകനായ ഒരു മനുഷ്യനാണ് ഈ സിനിമയിലെ നായകൻ. ഇയാൾ, ഒളിപ്പിച്ചുവച്ച നിധിയും, ഏറെ വെല്ലുവിളികൾ നേരിടുന്ന ക്രിമിനൽ ഹീസ്റ്റുകളും ഉൾപ്പെടുന്ന പല സാഹസികതകളിലേക്കും ചെന്ന് വീഴുന്ന കാഴ്ചയാണ് ഈ ചിത്രം. സന്ദീപ് കിഷൻ ആണ് ഈ സിനിമയിലെ നായകൻ
advertisement
4/6
സിനിമകളിൽ അസ്സിസ്റ് ചെയ്‌തും ഷോർട്ട് ഫിലിം എടുത്തും പരിചയമുള്ള ജെയ്‌സൺ തന്നെയാണ് ഈ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതം തീർക്കുന്നത് എസ്. തമൻ. ഒട്ടേറെ താരങ്ങൾ ഈ സിനിമയുടെ കാസ്റ്റിന്റെ ഭാഗമാണ്. ഫാരിസ് അബ്ദുല്ല, രാജു സുന്ദരം, യോഗ് ജപീ, സമ്പത് രാജ്, കിരൺ കൊണ്ട, മഹാലക്ഷ്മി സുദർശനൻ എന്നിവർ സിനിമയുടെ ഭാഗമാണ്. ഇത്രയും നല്ലൊരു സിനിമയുമായി ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിക്കുന്ന ജെയ്‌സൺ സഞ്ജയ്, കന്നി ചിത്രത്തിലും പിതാവിനെ ധിക്കരിച്ചു എന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്
advertisement
5/6
സാധാരണഗതിയിൽ, ആദ്യ സിനിമയുടെ ക്രെഡിറ്റിൽ ചലച്ചിത്ര പ്രവർത്തകർ പോലുമല്ല എങ്കിൽ കൂടിയും, മാതാപിതാക്കളുടെ പേര് വയ്ക്കുന്ന രീതി ഭാഷാഭേദമന്യേ ഇന്ത്യൻ സിനിമയിൽ കാണാറുണ്ട്. ജെയ്‌സണെ സംബന്ധിച്ചാവട്ടെ, തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് പിതാവ് ദളപതി വിജയ്. എന്നിരുന്നാലും, ചിത്രത്തിന്റെ ക്രെഡിറ്റിൽ നിന്നും മകൻ ജെയ്‌സൺ വിജയ്‌യുടെ പേര് ഒഴിവാക്കുന്നു എന്നാണ് ഏറ്റവും പുതിയ ന്യൂസ് 18. കോം റിപ്പോർട്ട്
advertisement
6/6
നടൻ വിജയ്‌യുടെ ആരാധികയായിരുന്ന സംഗീത സ്വർണലിംഗം, 1999ലാണ് അദ്ദേഹത്തിന്റെ ഭാര്യയാവുന്നത്. ചെന്നൈയിൽ നടന്ന ഈ വിവാഹത്തിന് ഏകദേശം ഒരു വർഷം മുൻപേ, അവർ ലണ്ടനിൽ വച്ച് രജിസ്റ്റർ വിവാഹം ചെയ്യുകയും, പിന്നീട് ചെന്നൈയിൽ വച്ച് ആചാരപ്രകാരമുള്ള വിവാഹം സംഘടിപ്പിക്കുകയുമായിരുന്നു. സംഗീത നൽകിയ വിവാഹമോചന ഹർജി ഏപ്രിൽ 20ന് വാദം കേൾക്കാൻ മാറ്റിവച്ചിരിക്കുകയാണ്. ഇതേദിവസം, വിജയ് നേരിട്ട് ഹാജരാകേണ്ടതുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Thalapathy Vijay | ആദ്യം അൺഫോളോ, പിന്നെ പേരുമാറ്റം; അടുത്ത നടപടിയുമായി വിജയ്‌യുടെ മകൻ ജെയ്‌സൺ