രാധികയെ വിവാഹം ചെയ്യും മുൻപേ പ്രമുഖ നടിയുമായി അടുപ്പം; ശരത്കുമാർ ലിവിങ് ടുഗെദർ നയിച്ചോ?
- Published by:meera_57
- news18-malayalam
Last Updated:
ഛായാ ദേവിയുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് ശരത്കുമാർ രാധികയെ വിവാഹം ചെയ്തത് എങ്കിൽ പോലും, അതിനും മുൻപേ അദ്ദേഹത്തിന് മറ്റൊരു നടിയുമായി അടുപ്പമുണ്ടായിരുന്ന വിവരം പ്രശസ്തമാണ്
advertisement
1/6

ആരാധകർക്കും പ്രേക്ഷകർക്കും ഏറെ പരിചയമുള്ള കുടുംബമാണ് നടൻ ശരത്കുമാറിന്റേത് (Actor Sarathkumar). ഭാര്യ രാധിക ശരത്കുമാറും മകൾ വരലക്ഷ്മി ശരത്കുമാറും അറിയപ്പെടുന്ന താരങ്ങൾ. മൂവരും മലയാള സിനിമയിൽ ഉൾപ്പെടെ അഭിനയിച്ചു കഴിഞ്ഞു. അടുത്തിടെ തായ്കിഴവി എന്ന രാധിക ശരത്കുമാർ ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയം നേടി മുന്നേറുന്നുണ്ടായിരുന്നു. പടുവൃദ്ധയുടെ റോളിൽ രാധിക അരങ്ങ് തകർത്തു. രാധികയെ വിവാഹം ചെയ്യും മുൻപേ, ആദ്യ ഭാര്യയായ ഛായാ ദേവിയിൽ അദ്ദേഹത്തിന് പിറന്ന രണ്ടു പെൺമക്കളിൽ മൂത്തവളാണ് വരലക്ഷ്മി ശരത്കുമാർ
advertisement
2/6
ഛായാ ദേവിയുമായി വേർപിരിഞ്ഞുവെങ്കിലും, ബന്ധങ്ങളിലെ ഊഷ്മളത ഈ കുടുംബത്തിലെ മുഖമുദ്രയാണ്. അടുത്തിടെ, തായ്കിഴവി സിനിമയുമായി ബന്ധപ്പെട്ട പരിപാടിയിൽ ഛായാ ദേവിയും പങ്കെടുത്തിരുന്നു. തനിക്കും മക്കൾക്കും രാധികയും ശരത്കുമാറും നൽകുന്ന പിന്തുണയെ കുറിച്ചും, ദൂരദർശൻ അവതാരക ആയിരുന്ന കാലത്ത് രാധികയെ അഭിമുഖം ചെയ്തതും മറ്റും ഛായാ ദേവി വളരെ സന്തോഷത്തോടെ പങ്കുവച്ച വേദിയായിരുന്നു ഇത്. ഇത്രയും കേട്ട മകൾ വരലക്ഷ്മിയും അതെല്ലാം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു (തുടർന്ന് വായിക്കുക)
advertisement
3/6
ഛായാ ദേവിയുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് ശരത്കുമാർ രാധികയെ വിവാഹം ചെയ്തത് എങ്കിൽ പോലും, അതിനും മുൻപേ അദ്ദേഹത്തിന് മറ്റൊരു നടിയുമായി അടുപ്പമുണ്ടായിരുന്ന വിവരം പ്രശസ്തമാണ്. ശരിക്കും ഈ പ്രണയമായിരുന്നു ആദ്യ ഭാര്യയിൽ നിന്നും വിവാഹമോചനം നേടാൻ ശരത്കുമാറിന് വഴിയൊരുക്കിയത് എന്ന് റിപോർട്ടുണ്ട്. അതുവരെ സുഹൃത്തുക്കളിൽ ഒരാളായിരുന്ന രാധികയെ ഈ ബന്ധവും അകന്നു പോയശേഷമാണ് അദ്ദേഹം വിവാഹം ചെയ്തതത്രെ. ഒരിക്കൽ തന്നോട് ഇങ്ങോട്ടു വന്ന് വിവാഹമാലോചിച്ച വ്യക്തിയാണ് ശരത്കുമാർ എന്ന് രാധിക പറഞ്ഞിട്ടുണ്ട്
advertisement
4/6
ശരത്കുമാറിനെ വിവാഹം ചെയ്യും മുൻപേ മറ്റു രണ്ടു വിവാഹബന്ധങ്ങൾ തകർന്ന നിലയിലായിരുന്നു രാധിക. ആദ്യം വിവാഹം ചെയ്തത് നടൻ പ്രതാപ് പോത്തനെ ആയിരുന്നു. ഇവർക്ക് കുഞ്ഞുങ്ങൾ ഇല്ലായിരുന്നു. വേർപിരിയാനുള്ള കാരണമായി ഒരിക്കൽ പ്രതാപ് പോത്തൻ ഇക്കാര്യം പറഞ്ഞിരുന്നുന്നതായി ആലപ്പി അഷറഫ് അദ്ദേഹത്തിന്റെ 'ആലപ്പി അഷറഫ് കണ്ടതും കേട്ടതും' എന്ന യൂട്യൂബ് ചാനലിലൂടെ സൂചന നൽകി. എന്നാൽ, തൊട്ടുപിന്നാലെ വിദേശിയുമായുള്ള വിവാഹബന്ധത്തിൽ രാധിക ഒരു പെൺകുഞ്ഞിന്റെ അമ്മയായി. ഈ ബന്ധവും വേർപെട്ട് വർഷങ്ങൾക്ക് ശേഷമാണ് രാധിക ശരത്കുമാറിന്റെ ഭാര്യയാവുന്നത്. പ്രതാപ് പോത്തനും പിൽക്കാലത്ത് ഒരു മകളുടെ പിതാവായി
advertisement
5/6
നടി നഗ്മയുമായി ശരത്കുമാർ പ്രണയത്തിലായിരുന്നു എന്ന കാര്യം ഗോസിപ് കോളങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്. നടി ജ്യോതികയുടെ അർധസഹോദരി കൂടിയാണ് നഗ്മ (Nagma). ശരത്കുമാറും നഗ്മയുമായി ലിവിങ് ടുഗെദർ ബന്ധം നയിച്ച് പോന്നതായി സംസാരമുണ്ടായിരുന്നതായി ആലപ്പി അഷറഫ് പറയുന്നു. ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ള സെലിബ്രിറ്റികളുമായി നഗ്മയ്ക്ക് പ്രണയബന്ധം ഉണ്ടായിരുന്നതായി റിപോർട്ടുകൾ പ്രചരിച്ചിട്ടുണ്ട്. അതിലൊന്ന് നടൻ ശരത്കുമാറുമായിട്ടായിരുന്നു
advertisement
6/6
ഈ ബന്ധം അധികകാലം നീണ്ടു നിന്നില്ല. മറ്റു ഭാഷകളിലേക്ക് ചേക്കേറിയ നടി, അവിടെയും സമാന രീതിയിൽ പ്രണയബന്ധങ്ങൾ തുടങ്ങിയിരുന്നു എന്ന് റിപോർട്ടുകൾ വന്നു. 51 വയസുള്ള നഗ്മ പക്ഷെ ഒരിക്കലും വിവാഹം ചെയ്തില്ല. സിനിമയിൽ നിന്നും പൂർണമായും അകന്ന നഗ്മ, പിന്നീട് രാഷ്ട്രീയത്തിലും ഒരു കൈ നോക്കി. മലയാളത്തിലും അവർ ഒരു സിനിമയിൽ വേഷമിട്ടിരുന്നു. 'ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം' എന്ന ചിത്രത്തിൽ ചലച്ചിത്ര നടി യമുനാറാണി എന്ന കഥാപാത്രമായി നഗ്മ അഭിനയിച്ചിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
രാധികയെ വിവാഹം ചെയ്യും മുൻപേ പ്രമുഖ നടിയുമായി അടുപ്പം; ശരത്കുമാർ ലിവിങ് ടുഗെദർ നയിച്ചോ?