TRENDING:

കെഎസ്ആർടിസി ബസിൽ ഡബിൾ ബെല്ലടിച്ച് മോഹൻലാൽ; കോളേജ് കാലം ഓർമ വന്നുവെന്ന് താരം

Last Updated:
മോഹൻലാൽ എം ജി കോളേജിൽ പഠിക്കുമ്പോൾ സംവിധായകൻ പ്രിയദർശൻ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായിരുന്നു. രണ്ടുപേരും ഒരേ ബസിലെ യാത്രക്കാർ. എം.ജി കോളേജുവഴി വരുന്ന ബസ് യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെത്തുമ്പോൾ നിറുത്താതിരിക്കാനായി മോഹൻലാൽ ഡബിൾ ബെല്ലടിക്കും
advertisement
1/9
കെഎസ്ആർടിസി ബസിൽ ഡബിൾ ബെല്ലടിച്ച് മോഹൻലാൽ; കോളേജ് കാലം ഓർമ വന്നുവെന്ന് താരം
തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കുശേഷം കെഎസ്ആര്‍ടിസി ബസില്‍ കയറിയും തന്‍റെ കോളേജ് കാലത്തെ ട്രാന്‍സ്പോര്‍ട്ട് ബസ് യാത്രാ ഓര്‍മകള്‍ പങ്കുവച്ചും നടൻ മോഹന്‍ലാല്‍. കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ ബസുകളുടെ ഫ്ലാഗ് ഓഫിന് മുന്നോടിയായാണ് മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ പുതിയ വോള്‍ബോ ബസുകള്‍ അടക്കം പരിചയപ്പെടാന്‍ എത്തിയത്. (Image: KB Ganesh Kumar/ Facebook)
advertisement
2/9
'മുടവൻമുഗൾ' എന്ന ബോർഡു വച്ച് പഴയകാല കെഎസ്ആർടിസി ബസ്. അതിലേക്ക് നടൻ മോഹൻലാൽ കയറി. ഫുട്ബോർഡിൽ അല്‍പനേരം നിന്നു. തുടർന്ന് ഡബിൾ ബെല്ലടിച്ചു. (Image: KB Ganesh Kumar/ Facebook)
advertisement
3/9
'ഈ ബസ് കണ്ടപ്പോൾ കോളേജ് കാലമാണ് ഓർമ്മ വന്നത്. ഏറ്റവും കൂടുതൽ ബസ് യാത്ര നടത്തിയതും കോളേജ് കാലത്തായിരുന്നു.' കോളേജ് പഠനകാലത്ത് എം ജി കോളേജിലേക്കും തിരികെ മുടവൻമുകളിലെ വീട്ടിലേക്കുമുള്ള ബസ്. യാത്ര ഓർത്തെടുത്ത് മോഹൻലാൽ പറഞ്ഞു. (Image: KB Ganesh Kumar/ Facebook)
advertisement
4/9
കനകക്കുന്നിൽ 24വരെ നടക്കുന്ന കെഎസ്ആർടിസി ഓട്ടോ എക്സ്‌പോയുടെ വിളംബരത്തിനായി സംഘടിപ്പിച്ച 'ഓർമയാത്ര'യുടെ ഭാഗമായി ആക്കുളത്തായിരുന്നു ചടങ്ങ്. (Image: KB Ganesh Kumar/ Facebook)
advertisement
5/9
മോഹൻലാൽ എം ജി കോളേജിൽ പഠിക്കുമ്പോൾ സംവിധായകൻ പ്രിയദർശൻ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായിരുന്നു. രണ്ടുപേരും ഒരേ ബസിലെ യാത്രക്കാർ. എം.ജി കോളേജുവഴി വരുന്ന ബസ് യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെത്തുമ്പോൾ നിറുത്താതിരിക്കാനായി മോഹൻലാൽ ഡബിൾ ബെല്ലടിക്കും. (Image: KB Ganesh Kumar/ Facebook)
advertisement
6/9
പ്രിയദർശനും കൂട്ടരും ചാടിക്കയറാൻ ശ്രമിക്കുമ്പോൾ ലാൽ ഫുട്ബോഡിൽ തടസമായി നിൽക്കും. പഴയകാല ബസിൽ കയറിയപ്പോൾ ഈ യാത്രയടക്കം ഓർമ്മിച്ചായിരുന്നു മോഹൻലാൽ അതേക്കുറിച്ച് പറഞ്ഞത്. (Image: KB Ganesh Kumar/ Facebook)
advertisement
7/9
“തിരുവനന്തപുരത്ത് ബസിൽ സഞ്ചരിക്കുക എന്ന് പറയുന്നത് ഒരു പ്രത്യേകാനുഭവം ആണ്. മുന്‍പ് കെഎസ്ആര്‍ടിസിയില്‍ ധാരാളം സഞ്ചരിച്ചിട്ടുണ്ട്. അന്ന് ഇത്തരം ബസുകളൊന്നും ഇല്ല. ട്രാന്‍സ്പോര്‍ട്ട് എന്ന് പറയുന്നത് ഗംഭീരമായിട്ട് മാറുകയാണ്''- മോഹൻലാൽ പറഞ്ഞു. (Image: KB Ganesh Kumar/ Facebook)
advertisement
8/9
'കംഫര്‍ട്ടബിള്‍ ആയ ഒരു ട്രാന്‍സ്പോര്‍ട്ടിംഗ് സിസ്റ്റം കൊണ്ടുവരാന്‍ ഗണേഷ് കുമാറിന് സാധിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. എന്‍റെ സ്നേഹിതനും കുടുബ സുഹൃത്തും ആയതുകൊണ്ട് പറയുകയല്ല. അദ്ദേഹം കെഎസ്ആര്‍ടിസിക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്'- മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. (Image: KB Ganesh Kumar/ Facebook)
advertisement
9/9
കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫിന്‍റെ ഭാഗമായി ഓര്‍മ എക്സ്പ്രസ് എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു എന്നിവര്‍ മന്ത്രി ഗണേഷ് കുമാറിനൊപ്പം കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസില്‍ സഞ്ചരിച്ച് പഴയ കെഎസ്ആര്‍ടിസി യാത്രാ ഓര്‍മകള്‍ പങ്കുവച്ചിരുന്നു. (Image: KB Ganesh Kumar/ Facebook)
മലയാളം വാർത്തകൾ/Photogallery/Buzz/
കെഎസ്ആർടിസി ബസിൽ ഡബിൾ ബെല്ലടിച്ച് മോഹൻലാൽ; കോളേജ് കാലം ഓർമ വന്നുവെന്ന് താരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories