Most Popular Instagram Photos of 2021: ഈ വർഷത്തെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
ഈ വർഷത്തെ ഏറ്റവും അമ്പരപ്പിക്കുന്ന ചില റോയിട്ടേഴ്‌സ് ഫോട്ടോകൾ ഇതാ.
advertisement
1/15

2021 ജനുവരി 6 ന് യുഎസിലെ വാഷിംഗ്ടണിലുള്ള യുഎസ് ക്യാപിറ്റൽ ബിൽഡിംഗിന് മുന്നിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ ഒത്തുകൂടിയപ്പോൾ വെടിവെയ്പ്പും സ്ഫോടനവും ഉണ്ടായി (Image: REUTERS/Leah Millis)
advertisement
2/15
ജനുവരി 9ന്സ് പെയിനിലെ മാഡ്രിഡിലെ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുന്ന അഡോൾഫോ സുവാരസ് ബരാജാസ് വിമാനത്താവളം. മഞ്ഞിൽ കിടക്കുന്ന സഹപ്രവർത്തകന്റെ ചിത്രമെടുക്കുമ്പോൾ ഒരു എയർപോർട്ട് ജീവനക്കാരൻ പാർക്ക് ചെയ്‌ത മഞ്ഞുമൂടിയ വിമാനത്തിന്റെ ചക്രത്തിൽ ഇരിക്കുന്നത് കാണാം. (Image: REUTERS/Susana Vera)
advertisement
3/15
ജനുവരി 20 ന് യുഎസിലെ വാഷിംഗ്ടണിൽ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുന്നോടിയായി യുഎസ് ക്യാപിറ്റൽ കെട്ടിടത്തിന് മുന്നിലുള്ള നാഷണൽ മാളിൽ പതാകകളുടെ കൂട്ടം.(Image: REUTERS/Allison Shelley)
advertisement
4/15
ജനുവരി 20 ന് യുഎസിലെ വാഷിംഗ്ടണിൽ യുഎസ് ക്യാപിറ്റലിന്റെ വെസ്റ്റ് ഫ്രണ്ടിൽ വച്ച് ജോ ബൈഡൻ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 46-ാമത് പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്യുന്നു (Image: REUTERS/Jim Bourg)
advertisement
5/15
ഏപ്രിൽ 26 ന് ന്യൂഡൽഹിയിലെ ഒരു ശ്മശാനത്തിൽ, കോവിഡ് ബാധിച്ച് മരിച്ചവരുടെ കൂട്ട ശവസംസ്കാരത്തിനിടെ ചിതകൾക്കിടയിലൂടെ ഒരാൾ ഓടുന്നു. (Image: REUTERS/Adnan Abidi)
advertisement
6/15
ഏപ്രിൽ 27 ന് ഫ്രാൻസിലെ പാരീസിൽ കൊറോണ വൈറസ് രോഗം (COVID-19) പടരുന്നതിനെതിരെയുള്ള കർശന നടപടികൾ കാരണം രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയിരിക്കെ ഈഫൽ ടവറിന്റെ പശ്ചാത്തലത്തിൽ 'സൂപ്പർ പിങ്ക് മൂൺ' (Image: REUTERS/Christian Hartmann)
advertisement
7/15
ബെൽജിയത്തിലെ കോവിഡ് ലോക്ക്ഡൗൺ ലംഘിച്ച് 'ലാ ബൗം 2' എന്ന പാർട്ടിക്കായി ആളുകൾ ബോയിസ് ഡി ലാ കാംബ്രെ / ടെർ കാമറെൻബോസ് പാർക്കിൽ ഒത്തുകൂടിയപ്പോൾ സംഘർഷത്തിനിടെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ബ്രസ്സൽസ്, ബെൽജിയം മെയ് 1 ന്. (Image: REUTERS/Yves Herman)
advertisement
8/15
മെയ് 11 ന് ഇസ്രായേലിലെ അഷ്‌കെലോണിൽ നിന്നുള്ള ദൃശ്യം.. ഇസ്രായേലിന്റെ അയൺ ഡോം ആന്റി-മിസൈൽ സിസ്റ്റം ഗാസ മുനമ്പിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച റോക്കറ്റുകളെ തടയുന്നു. (Image: REUTERS/Amir Cohen)
advertisement
9/15
ജൂൺ 12-ന് ബൾഗേറിയയിലെ വാർണയിൽ 2021 യൂറോപ്യൻ റിഥമിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ റിഥമിക് ജിംനാസ്റ്റിക്സ് വ്യക്തിഗത ബോൾ ഫൈനലിൽ ഇസ്രായേലിന്റെ ലിനോയ് അശ്രമിന്റെ പ്രകടനം (Image: REUTERS/Spasiyana Sergieva)
advertisement
10/15
ജൂൺ 23-ന് വത്തിക്കാനിൽ, കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ സ്പൈഡർമാൻ വേഷം ധരിച്ച ഒരാളെ ഫ്രാൻസിസ് മാർപാപ്പ അഭിവാദ്യം ചെയ്യുന്നു. (Image: REUTERS/Remo Casilli)
advertisement
11/15
ജൂൺ 18-ന് ലണ്ടനിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് ലെസ്റ്റർ സ്ക്വയറിലെ സ്കോട്ട്ലൻഡ് ആരാധകർ. (Image: REUTERS/Henry Nicholls)
advertisement
12/15
സ്പെയിനിലെ ബാഴ്സലോണയിലെ 1899 ഓഡിറ്റോറിയം, ക്യാമ്പ് നൗവിൽ ഓഗസ്റ്റ് 8 ന് ക്ലബ്ബ് വിടാനുള്ള തന്റെ തീരുമാനം പ്രഖ്യാപിക്കുന്ന ലയണൽ മെസ്സി(Image: REUTERS/Albert Gea)
advertisement
13/15
ഓഗസ്റ്റ് 19-ന് അഫ്ഗാനിസ്ഥാനിലെ കാബൂളിലെ വിമാനത്താവളത്തിൽ ചുറ്റുമതിലിനു മുകളിലൂടെ അമേരിക്കൻ സൈന്യത്തിന് കുഞ്ഞിനെ കൈമാറുന്ന മാതാപിതാക്കൾ (Image: OMAR HAIDARI/via REUTERS)
advertisement
14/15
2021 ഓഗസ്റ്റ് 10-ന് ഗ്രീസിലെ എവിയ ദ്വീപിലെ പെഫ്കി ഗ്രാമത്തിന്റെ കടൽത്തീരത്ത് അഗ്നിശമനസേനാ ഹെലികോപ്റ്ററുകളിൽ വെള്ളം നിറക്കുന്നു. (Image: REUTERS/Nicolas Economou)
advertisement
15/15
2019-ൽ തലസ്ഥാനത്തെ നടുക്കിയ പ്രതിഷേധങ്ങളുടെയും കലാപങ്ങളുടെയും രണ്ടാം വാർഷികത്തിൽ, ചിലിയിലെ സാന്റിയാഗോയിൽ, ഒക്ടോബർ 18 ന്, ചിലി സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ പ്രകടനക്കാർ ആലിംഗനം ചെയ്യുന്നു (Image: REUTERS/Ivan Alvarado)
മലയാളം വാർത്തകൾ/Photogallery/Buzz/
Most Popular Instagram Photos of 2021: ഈ വർഷത്തെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ