മകൾ സിനിമയിൽ വരുംമുമ്പേ മാസികയുടെ കവർ ഗേളായ അമ്മ; വർഷങ്ങൾക്ക് ശേഷം ആ മുഖചിത്രം പുറത്ത്
- Published by:meera_57
- news18-malayalam
Last Updated:
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തിന്റെ അമ്മയാണ് ചെറുപ്പകാലത്ത് പ്രമുഖ മാസികയുടെ കവർ ഗേൾ ആയി പ്രത്യക്ഷപ്പെട്ടത്
advertisement
1/9

നമ്മുടെ പല താരസുന്ദരിമാരുടെ വീട്ടിലും ഉണ്ടാകും അവരോളമോ അവരേക്കാളുമോ സുന്ദരിമാരായ അമ്മയോ സഹോദരിമാരോ. എന്നിട്ടെന്തേ അവർ സിനിമയിൽ വന്നില്ല എന്ന് നമ്മൾ മനസ്സിലെങ്കിലും ചോദിച്ചു പോവുകയും ചെയ്യും. അത്തരമൊരു അമ്മയാണ് ഈ ചിത്രത്തിൽ. മകൾ... അല്ല രണ്ടു പെൺമക്കളും, സിനിമയിൽ വരുന്നതിനും വളരെ വർഷങ്ങൾക്ക് മുൻപേ ഒരു പ്രമുഖ മാസികയുടെ കവർ ഗേൾ ആയത് ഈ അമ്മയാണ്
advertisement
2/9
ഗൃഹലക്ഷ്മി മാസികയുടെ കവർ ഗേൾ ആയി പ്രത്യക്ഷപ്പെട്ട അമ്മയുടെ മുഖം മകളുടെ ഫാൻസ് പേജിലൂടെ സോഷ്യൽ മീഡിയയിലുമെത്തി. അതാണ് ഇവിടെ കണ്ടതും. വളരെ വർഷങ്ങൾക്ക് ശേഷം ഈ അമ്മയുടെ മകൾ മറ്റൊരു മാസികയുടെ കവർ ഗേൾ ആയി മാറി എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, അമ്മയെ വച്ച് നോക്കിയാൽ മകളുടെ പിന്നിൽ താരത്തിളക്കം കൂടിയുണ്ടായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/9
ഇതാണ് ആ അമ്മയുടെ രണ്ടു പെൺമക്കളും. ബീന അനിൽ എന്നാണ് അമ്മയുടെ പേര്. ബീനയുടെ മൂത്ത മകളായ ഗോപികയും ഇളയ മകളായ കീർത്തനയുമാണ് ഈ ചിത്രത്തിൽ. ഈ സിനിമയിൽ ദിലീപ്, കാവ്യാ മാധവന്മാരുടെ മകളായി വേഷമിടാൻ അവസരം ലഭിച്ചത് ഇളയമകൾ കീർത്തനയ്ക്കായിരുന്നു
advertisement
4/9
'സാന്ത്വനം' സീരിയലിലെ അഞ്ജലി അഥവാ നടിയും നടൻ ഗോവിന്ദ് പത്മസൂര്യയുടെ ഭാര്യയുമായ ഗോപികാ അനിലിന്റെ അമ്മയാണ് നന്നേ ചെറുപ്പകാലത്ത് മാസികയുടെ മുഖചിത്രമായി പ്രത്യക്ഷപ്പെട്ടത്. ഗോപികയുടെ ഫാൻസ് പേജിലൂടെ ഈ വിശേഷം സോഷ്യൽ മീഡിയയിലുമെത്തി
advertisement
5/9
ഒരുകാലത്തെ സുന്ദരിമാരെപ്പോലെ ഗോപികയുടെ അമ്മയും പിന്നീട് വീട്ടമ്മയും അമ്മയുമായി കുടുംബിനിയുടെ റോളിലേക്ക് മാറിയിരിക്കും. അല്ലെങ്കിൽ ഒരുപക്ഷേ ബിഗ് സ്‌ക്രീനിലോ മിനി സ്‌ക്രീനിലോ ഈ അമ്മയുടെ മുഖം ഇന്ന് തിളങ്ങി നിൽക്കുമായിരുന്നേനെ
advertisement
6/9
ഗോവിന്ദ് പത്മസൂര്യ എന്ന ജി.പിയുടെയും ഗോപികാ അനിലിന്റേയും വിവാഹം പറഞ്ഞുറപ്പിക്കുന്ന ചടങ്ങാണിത്. ഇത് ഇവരുടെ വീട്ടുകാർ കണ്ടെത്തിയ ആലോചനയായിരുന്നു എന്ന് ജി.പി. വിവാഹനിശ്ചയവേളയിലേ ഏവരെയും അറിയിച്ചിരുന്നു
advertisement
7/9
'ബാലേട്ടൻ' എന്ന സിനിമയിൽ ഗോപികയും സഹോദരി കീർത്തനയും സഹോദരിമാരായി വേഷമിട്ടിരുന്നു. നടൻ മോഹൻലാലിന്റേയും ദേവയാനിയുടെയും മക്കളുടെ വേഷമാണ് ഇരുവരും ചേർന്ന് അവതരിപ്പിച്ചത്. ഈ റോളുകളുടെ പേരിലാണ് ബാലതാരങ്ങൾ എന്ന പേരിൽ ഇവർ രണ്ടുപേരും അറിയപ്പെടുന്നതും
advertisement
8/9
ഗോപിക അഭിനയജീവിതത്തിന് ചെറിയൊരു ഇടവേള നൽകിയിരിക്കുകയാണ്. നിലവിൽ ഗോവിന്ദ് പത്മസൂര്യയും ഭാര്യ ഗോപികയും ഹണിമൂൺ തിരക്കിലാണ്. ഇരുവരും നേപ്പാളിലെ മനോഹര ദൃശ്യങ്ങൾ ആസ്വദിക്കുന്ന ചിത്രങ്ങളും വീഡിയോസും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു
advertisement
9/9
നേപ്പാളിൽ നിന്നുള്ള ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികാ അനിലിന്റേയും ചിത്രം
മലയാളം വാർത്തകൾ/Photogallery/Buzz/
മകൾ സിനിമയിൽ വരുംമുമ്പേ മാസികയുടെ കവർ ഗേളായ അമ്മ; വർഷങ്ങൾക്ക് ശേഷം ആ മുഖചിത്രം പുറത്ത്