TRENDING:

Aparna Nair | 'അവൻ വിചാരിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു'; അപർണ നായരുടെ മരണത്തിൽ അമ്മയുടെ വെളിപ്പെടുത്തൽ

Last Updated:
നടി അപർണ നായരുടെ മരണദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അമ്മയുടെ വെളിപ്പെടുത്തൽ
advertisement
1/6
Aparna Nair | 'അവൻ വിചാരിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു'; അപർണ നായരുടെ മരണത്തിൽ അമ്മയുടെ വെളിപ്പെടുത്തൽ
നടി അപർണ നായരുടെ (Aparna Nair) മരണത്തിനിടയാക്കിയത് ഭർത്താവിന്റെ അമിത മദ്യപാനമെന്ന് അമ്മ ബീന. രണ്ടു ദിവസങ്ങൾക്കു മുൻപാണ് അപർണയെ തിരുവനന്തപുരം കരമനയിലെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടത്. മരുമകൻ സഞ്ജിത്ത്‌ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ബീന വെളിപ്പെടുത്തി. ഇയാൾക്കെതിരെ ബീന ആത്മഹത്യാ പ്രേരണാക്കുറ്റം ആരോപിച്ചു
advertisement
2/6
രണ്ട് പെൺകുട്ടികളുടെ മാതാവാണ് മരിച്ച അപർണ നായർ. 33 വയസ് പ്രായമുണ്ടായിരുന്നു. അമ്മയുമായി വീഡിയോ കോളിൽ വന്ന് ഏതാനും മിനിട്ടുകൾക്ക് ശേഷമാണ് അപർണ ജീവനൊടുക്കിയത് എന്ന് ബീനയുടെ ആരോപണം. അന്നേ ദിവസം നടന്ന മറ്റുകാര്യങ്ങളെക്കുറിച്ചും ബീന തുറന്നു പറഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/6
ഭർത്താവിൽ നിന്നുള്ള മാനസിക പീഡനം ഇനിയും താങ്ങാൻ സാധിക്കില്ല എന്ന് അപർണ അമ്മയോട് പറഞ്ഞത്രേ. "അവർക്കിടയിൽ എന്ത് സംഭവിച്ചു എന്ന് അപർണക്കും സഞ്ജിത്തിനും മാത്രമേ അറിയൂ. മരണദിവസം രാവിലെ വിളിച്ച് 'പോകുന്നു' എന്ന് എന്നോട് പറഞ്ഞു...
advertisement
4/6
അപർണ സുരക്ഷിതയാണോ അല്ലയോ എന്നറിയാൻ അപ്പോൾ തന്നെ ഞാൻ സഞ്ജിത്തിനെ വിളിച്ച് സംസാരിച്ചു. വാതിൽ തള്ളിത്തുറന്ന് അവൾ വല്ല കടുംകൈയും ചെയ്യുന്നതിൽ നിന്നും തടയാൻ ഞാൻ ആവശ്യപ്പെട്ടു. അവൻ ഞാൻ പറയുന്നത് കേൾക്കാൻ തയാറായില്ല," ബീന പറഞ്ഞു
advertisement
5/6
ബീനയുടെ ഫോൺ കോൾ വന്ന് ഏതാണ്ട് 30 മിനിറ്റ് പിന്നിട്ടതും അപർണയെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഫോൺ കോൾ ലഭിച്ച ഉടൻ പോയി നോക്കിയിരുന്നെങ്കിൽ സഞ്ജിത്തിന് അപർണയെ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്ന് ബീന വേദനയോടെ പറയുന്നു
advertisement
6/6
മലയാളത്തിൽ ഒരുപിടി സിനിമകളിലും സീരിയലുകളിലും അപർണ വേഷമിട്ടിട്ടുണ്ട്. ശ്രദ്ധേയ വേഷങ്ങൾ സീരിയലിലാണ് ഉണ്ടായിട്ടുള്ളത്
മലയാളം വാർത്തകൾ/Photogallery/Buzz/
Aparna Nair | 'അവൻ വിചാരിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു'; അപർണ നായരുടെ മരണത്തിൽ അമ്മയുടെ വെളിപ്പെടുത്തൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories