TRENDING:

Navya Nair | ഗുരുവായൂർ കണ്ണന്റെ മുന്നിൽ നൃത്തം ചെയ്ത് പൊട്ടിക്കരഞ്ഞ് നവ്യ നായർ; ചേർത്തുപിടിക്കാൻ ഓടിയെത്തി ഭക്തയായ ആരാധിക

Last Updated:
നവ്യയുടെ കൈകൾ ചേർത്തുപിടിക്കാൻ സ്റ്റേജിന്റെ മുന്നിലെത്തിയ അവരുടെ ആരാധിക. ഗുരുവായൂർ അമ്പലനടയിൽ ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ
advertisement
1/6
ഗുരുവായൂർ കണ്ണന്റെ മുന്നിൽ നൃത്തം ചെയ്ത് പൊട്ടിക്കരഞ്ഞ് നവ്യ നായർ; ചേർത്തുപിടിക്കാൻ ഓടിയെത്തി ഭക്തയായ ആരാധിക
മലയാള സിനിമയിലെ ഏതെങ്കിലും ഒരു താരത്തിന്റെ മുഖം ഗുരുവായൂരുമായി ചേർത്ത് വച്ച് ഓർക്കാനുണ്ടെങ്കിൽ, അത് നവ്യ നായരുടേതു (Navya Nair) മാത്രമാകും. ഗുരുവായൂരപ്പനെ ഇത്രമേൽ വിശ്വസിച്ചു ജീവിച്ച ബാലാമണിയായി നന്ദനത്തിൽ അഭിനയിച്ചു തകർത്ത പെൺകുട്ടി, ജീവിതത്തിലും കൃഷ്ണഭക്തയാണ്, ഗുരുവായൂരപ്പന്റെ ഭക്തയാണ്. മകൻ പിറന്നപ്പോൾ പോലും ആ പേരിൽ കൃഷ്ണമയം വേണമെന്ന് നവ്യക്ക് നിർബന്ധമായിരുന്നു. മകന് സായ് കൃഷ്ണ എന്ന് പേര് നൽകിയതിന് പിന്നിലെ കാരണവും അത് തന്നെ. നവ്യ ഗുരുവായൂർ അമ്പലനടയിൽ നൃത്തം ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു
advertisement
2/6
ഗുരുവായൂർ അമ്പലനടയിൽ നവ്യ അവതരിപ്പിച്ച ഭരതനാട്യത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. അതുമാത്രമല്ല, കൃഷ്ണഭക്തിയിൽ നവ്യ നായരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും കാണാം. നവ്യ ഇന്നും നന്ദനത്തിലെ ബാലാമണിയായി സ്‌ക്രീനിൽ ഇല്ലെങ്കിൽ പോലും അവരെ ചേർത്തുനിർത്തി സ്നേഹിക്കുന്നവർ ഇന്നുമുണ്ട് എന്ന് മനസിലാക്കാൻ ഇനി കൂടുതൽ ഉദാഹരണങ്ങൾ തേടിപ്പോകേണ്ടതില്ല. ഇതാ കാണുക (തുടർന്ന് വായിക്കുക)
advertisement
3/6
നൃത്തം ചെയ്യുന്നതിനിടെ കണ്ണുനീരിന്റെ രൂപത്തിൽ നവ്യയുടെ കണ്ണുകളിൽ നിന്നും ഭക്തി അണപൊട്ടിയൊഴുകി. അവിടെ അണിനിരന്ന ക്യാമറകൾ ആ നിമിഷം പകർത്താൻ മറന്നില്ല. ജീവിതത്തിൽ പ്രതിസന്ധികൾ പലതും താൻ തരണം ചെയ്യുന്ന വിവരം നവ്യ നായർ പറയാതെ പറഞ്ഞു കഴിഞ്ഞു. അപ്പോഴെല്ലാം നമ്മൾ കാണുന്നത് ഒരു പുഞ്ചിരിയോടെ, ജീവിതം മുഴുവൻ ഒരു പോസ്റ്റർ പോലെ എവിടെയും നിരത്തിഒട്ടിക്കാതെ ബോൾഡ് ആയി നടന്നു മുന്നേറുന്ന നവ്യയെയാണ്. എന്നാൽ, ഈശ്വരന്റെ മുന്നിൽ ആ കണ്ണുനീർ നവ്യക്ക് തടുത്തു നിർത്താനായില്ല. നവ്യയുടെ കണ്ണുനിറഞ്ഞൊഴുകുന്നത് കാണാൻ ഭക്തയായ അവരുടെ ആരാധികയ്ക്കും കഴിഞ്ഞില്ല
advertisement
4/6
ഏതു മതവുമാകട്ടെ, വിശ്വാസികൾക്ക് ജീവിതത്തിൽ എപ്പോഴും ഈശ്വരസാന്നിധ്യം ഉണ്ടാകും എന്ന് പറഞ്ഞുകേൾക്കാറുണ്ട്. അതുതന്നെ ഇവിടെയും സംഭവിച്ചു. കണ്ണുനിറഞ്ഞൊഴുകിയ നവ്യയെ ചേർത്ത് പിടിക്കാൻ പ്രായം ചെന്ന ഒരമ്മ സ്റ്റേജിന്റെ മുന്നിലെത്തി. നൃത്തം അവസാനിപ്പിക്കാൻ സ്റ്റേജിന്റെ മുന്നിലെത്തിയ നവ്യ തന്റെ ആരാധികയെ കണ്ടില്ല എന്ന് നടിച്ചില്ല. നിറകണ്ണുകളുമായി ആ മാടിവിളിയിൽ നവ്യ അവരുടെ കൈകളെ ചേർത്തുപിടിച്ചു. കണ്ടുനിന്നവർക്കും അവരുടെ ഹൃദയം നിറഞ്ഞ നിമിഷം
advertisement
5/6
'എനിക്ക് പറയാൻ വാക്കുകളില്ല... സർവ്വം കൃഷ്ണാർപ്പണം' എന്ന ക്യാപ്ഷനോട്‌ കൂടി നവ്യ ആ ചിത്രം അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. നേരിൽക്കാണാൻ അവസരം ലഭിച്ചില്ല എങ്കിലും, ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ എത്തിയതും, നവ്യയുടെ ആരാധകരെ ആ നിമിഷം ആഴത്തിൽ സ്പർശിച്ചു എന്നുവേണം പറയാൻ. അത് അവർ നൽകിയ ക്യാപ്‌ഷനുകളിൽ കാണാം. 'ഒരു കലാകാരി എന്ന നിലയിൽ ഇതിൽപ്പരം ഒരു അനുഗ്രഹം വേറെ എന്തുവേണം നവ്യചേച്ചിക്ക്,' 'നെഞ്ചിൽ എന്തോ ഒരു ഫീൽ' എന്ന് രണ്ടുപേർ കുറിച്ചു. എന്ത് വാക്ക് പറയണം എന്ന് പോലും ആശയക്കുഴപ്പത്തിലായവർ ഇമോജികൾ കൊണ്ട് പ്രതികരിച്ചു
advertisement
6/6
ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായാണ് നവ്യ നായർ നൃത്തപരിപാടി അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി വീടിന്റെ മുകൾനിലയിൽ 'മാതംഗി' എന്ന പേരിൽ നവ്യ നായർ ഒരു നൃത്ത വിദ്യാലയം നടത്തിവരികയാണ്. കുട്ടികളും മുതിർന്നവരുമായ നിരവധിപ്പേരുടെ അധ്യാപികയാണ് നവ്യ നായർ ഇപ്പോൾ
മലയാളം വാർത്തകൾ/Photogallery/Buzz/
Navya Nair | ഗുരുവായൂർ കണ്ണന്റെ മുന്നിൽ നൃത്തം ചെയ്ത് പൊട്ടിക്കരഞ്ഞ് നവ്യ നായർ; ചേർത്തുപിടിക്കാൻ ഓടിയെത്തി ഭക്തയായ ആരാധിക
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories