TRENDING:

Navya Nair | 'എനിക്ക് ആകെയുള്ളത് നീ മാത്രം'; മകന്റെ പിറന്നാളിന് നവ്യ നായരുടെ കുറിപ്പ്

Last Updated:
ഏക മകന്റെ പിറന്നാളിന് നവ്യ നായർ പോസ്റ്റ് ചെയ്ത ജന്മദിനാശംസയിലെ ഹൃദയസ്പർശിയായ വാക്കുകൾ
advertisement
1/6
Navya Nair | 'എനിക്ക് ആകെയുള്ളത് നീ മാത്രം'; മകന്റെ പിറന്നാളിന് നവ്യ നായരുടെ കുറിപ്പ്
എല്ലാ വർഷത്തെയും പോലെ ഇക്കുറി വലിയ ആർഭാടത്തോട് കൂടി മകൻ സായ് കൃഷ്ണയുടെ പിറന്നാൾ കൊണ്ടാടില്ല എന്ന് നടി നവ്യ നായർ (Navya Nair) നേരത്തെ പറഞ്ഞിരുന്നതാണ്. പതിനാലു വയസു തികഞ്ഞ സായ് കൃഷ്ണയെ അവന്റെ കൂട്ടുകാരുടെ ഒപ്പം, അവൻ ഇഷ്‌ടപ്പെടുന്ന രീതിയിൽ ഒരു ഗെറ്റ് ടുഗെദർ നടത്തി തീർത്തും ലളിതമായ രീതിയിൽ ജന്മദിനം ആഘോഷമാക്കാനായിരുന്നു നവ്യ മകന് നൽകിയ ഉപദേശം. ഈ പിറന്നാളിന് അമ്മ നവ്യ പോലും നാട്ടിൽ ഉണ്ടാവില്ല എന്നതിനാൽ, മകന് ഇഷ്‌ടമുള്ളതു ഷോപ്പ് ചെയ്യാൻ നവ്യ അവനു നേരത്തെ കൂട്ടി അവസരം നൽകി
advertisement
2/6
ഈ പിറന്നാളിന് ചെറിയ കുഞ്ഞായിരുന്ന നാളുകളിൽ തുടങ്ങി ഇന്നുവരെയുള്ള മകന്റെ ചില ചിത്രങ്ങൾ ചേർത്തുപിടിച്ചാണ് നവ്യ നായർ ആരാധകരുടെ മുന്നിൽ അവരുടെ ഇൻസ്റ്റഗ്രാം പേജിൽ എത്തിച്ചേർന്നത്. നവ്യ ചെന്നൈയിലായിരിക്കും എന്ന് വളരെ മുൻപേ പറഞ്ഞിരുന്നു. ഒരു യുട്യൂബ് വ്ലോഗിലാണ് നവ്യ തന്റെ ഏക മകന്റെ അടുത്ത പിറന്നാളിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. സായ് കൃഷ്ണ ആദ്യമായി തനിയെ ഷോപ്പിംഗിനു പോയതും ഈ പിറന്നാളിന് മുന്നോടിയായാണ് (തുടർന്ന് വായിക്കുക)
advertisement
3/6
ചിത്രങ്ങൾ കൂടാതെ ഒരു വീഡിയോ പോസ്റ്റുമുണ്ട്. കസേരയിൽ ഇരുന്നു പാട്ടുപാടുന്ന നവ്യയുടെ അരികെ മേശപ്പുറത്തിരുന്ന് ഗിറ്റാർ മീട്ടി സംഗീതം തീർക്കുകയാണ് മകൻ സായ് കൃഷ്ണ. അമ്മയുടെ ജീവൻ എന്നാണ് ഈ പോസ്റ്റിൽ നവ്യ മകനെ വിശേഷിപ്പിച്ചത്. വളർന്നു വന്നതും നവ്യയുടെ കൂടെ നിഴൽ പോലെ നിൽക്കാൻ സായ് കൂടിയുണ്ട്. നവ്യയുടെ യാത്രകളിൽ കൂടെ പോകുന്നതും മകൻ സായ് തന്നെ. നാട്ടിലും വിദേശത്തുമായി നവ്യ നായർ നടത്തിയ പല ട്രിപ്പുകളിലും കൂടെ പോയത് മകനാണ്
advertisement
4/6
വിവാഹം കഴിഞ്ഞ് ഭാര്യയായി എന്ന അമ്പരപ്പ് മാറും മുൻപേ അമ്മയായ ആളാണ് താനെന്ന് നവ്യ നായർ മുൻപ് പറഞ്ഞിരുന്നു. കുഞ്ഞുനാളിൽ വളരെ ചബ്ബിയായിരുന്ന സായ് കൃഷ്ണയെ പെൺകുഞ്ഞിനെ പോലെ വേഷം കെട്ടിച്ച് പകർത്തിയ ഒരു വീഡിയോയും നവ്യ നായർ പോസ്റ്റ് ചെയ്തിരുന്നു. ഗുണ്ടുമണി വാവ എന്നാണ് നവ്യ അന്ന് മകനെ സ്നേഹത്തോടെ വിളിച്ചിരുന്നത്. എത്ര തിരക്കുണ്ടെങ്കിലും, സായ് അവന്റെ ഹോംവർക്ക് വളരെ കൃത്യമായി പൂർത്തിയാക്കും എന്നുറപ്പു വരുത്തിയ ശേഷം മാത്രമേ നവ്യ ഇറങ്ങാറുള്ളൂ
advertisement
5/6
ഉറക്കത്തിൽ പേടിസ്വപ്നം കാണുന്ന നവ്യക്ക് ഇപ്പോൾ കൂട്ടിരിക്കുന്നതും സായ് കൃഷ്ണയാണ്. തന്റെ ജീവിതത്തിലെ സ്നേഹവും പ്രകാശവുമാണ് മകൻ എന്ന് നവ്യ. അമ്മയുടെ ജീവൻ. 'എനിക്ക് ആകെയുള്ളത് നീ മാത്രം. എന്റെ വാവേ, നിനക്ക് എന്റെ സ്നേഹം,' എന്ന് നവ്യ നായർ. ഇക്കഴിഞ്ഞ ദിവസമായിരുന്നു നവ്യ നായരുടെ മകന്റെ പിറന്നാൾ. സ്കൂളിൽ മിടുക്കൻ വിദ്യാർത്ഥി കൂടിയാണ് സായ്. പാഠ്യേതര പ്രവർത്തനങ്ങളിലും അങ്ങനെ തന്നെ. നടി മഞ്ജു വാര്യർ ഉൾപ്പെടെ നിരവധി പേര് നവ്യയുടെ മകന്റെ ജന്മദിനാശംസാ പോസ്റ്റിനു ലൈക്ക് ചെയ്തു കഴിഞ്ഞു
advertisement
6/6
വിവാഹവും മകന്റെ ജനനവും കഴിഞ്ഞ് കുറച്ചു വർഷങ്ങൾ നവ്യ സിനിമാ അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നു. എന്നാൽ, അധികം വൈകിപ്പിക്കാതെ നവ്യ മടങ്ങിയെത്തി. നിലവിൽ സിനിമാ, നൃത്ത രംഗങ്ങളിൽ നവ്യ സജീവ പ്രവർത്തകയാണ്. അടുത്തതായി സൗബിൻ ഷാഹിർ നായകനായ ചിത്രത്തിൽ നവ്യ നായർ നായികാ വേഷം ചെയ്യുന്നുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Navya Nair | 'എനിക്ക് ആകെയുള്ളത് നീ മാത്രം'; മകന്റെ പിറന്നാളിന് നവ്യ നായരുടെ കുറിപ്പ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories