Nayanthara | ബിരിയാണി വിളമ്പുന്ന ആളെക്കണ്ടിട്ട് നയൻതാരയെ പോലെ ഇല്ലേ? അല്ല നയൻതാര തന്നെ; എന്താ പുതിയ പരിപാടി?
- Published by:user_57
- news18-malayalam
Last Updated:
തന്നെ കാണാൻ കാത്തിരുന്ന യുവതികൾക്കിടയിലേക്കാണ് നയൻതാര ഇറങ്ങിച്ചെന്നത്, അതും വെറുംകയ്യോടെയല്ല
advertisement
1/8

നയൻതാരയെ (Nayanthara) പ്രേക്ഷകർക്കറിയാം. അവരുടെ പുതിയ സിനിമകളെ പറ്റിയുള്ള ഓരോ അണുവിനും കാതോർത്തിരിക്കുന്ന ലക്ഷക്കണക്കിന് ആരാധകരാണ് നയൻതാരയ്ക്കുള്ളത്. യുവ ആരാധകരുടെ ഹരമാണ് ഈ ലേഡി സൂപ്പർസ്റ്റാർ. ആൺകുട്ടികളും പെൺകുട്ടികളുമടക്കം നയൻതാരയെ ഒരു നോക്ക് കാണാൻ കൊതിക്കുന്നുണ്ടാകും. അവർക്കിതാ നയൻസ് ഒരുക്കിയ അവസരം എന്തെന്ന് കണ്ടോളൂ
advertisement
2/8
ഈ പരിപാടി നയൻതാരയെ കാണാൻ കൂടിനിന്നവർക്ക് മാത്രമല്ല, താരത്തിന് തന്നെ മനസ് നിറയ്ക്കുന്നതായി എന്ന് അവരുടെ മുഖപ്രസാദം കണ്ടാൽ മനസിലാകും. ഒരു ഹാൾ നിറയെ ഭക്ഷണ പ്ളേറ്റുകൾക്ക് മുന്നിൽ വരിവരിയായി കാത്തിരുന്ന യുവതികൾക്കിടയിലേക്കാണ് നയൻതാര ഇറങ്ങിച്ചെന്നത്, അതും വെറുംകയ്യോടെയല്ല (തുടർന്ന് വായിക്കുക)
advertisement
3/8
അന്നപൂരണി എന്ന സിനിമയുടെ ഭാഗമായാണ് നയൻതാര ഇത്തരമൊരു ഉദ്യമവുമായി അവരുടെ ആരാധികമാരുടെ അടുത്തെത്തിയത്. ആദ്യമേ തന്നെ നയൻതാരയെ ഒന്ന് തൊട്ടുനോക്കാൻ അവർ വെമ്പൽ കൂട്ടി. നിരാശപ്പെടുത്താതെ നയൻസ് അവർക്കരികിലേക്കെത്തി
advertisement
4/8
വെജ് ആണോ നോൺ വെജ് ആണോ എന്ന് ചോദിച്ചു മനസിലാക്കിയാണ് നയൻതാര അവരുടെ ആരാധികമാർക്ക് ഭക്ഷണം വിളമ്പിയത്. പാചക ലോകത്ത് ഒരു മികച്ച ഭാവി സ്വപ്നംകാണുന്ന യുവതിയുടെ കഥ പറയുന്ന ചിത്രമാണ് നയൻതാരയുടെ 'അന്നപൂരണി'
advertisement
5/8
സാധാരണയായി നടക്കുന്ന സിനിമാ പ്രൊമോഷനുകളിൽ പങ്കെടുക്കുന്ന കൂട്ടത്തിലല്ല നയൻതാര. അക്കാര്യം അവർ എല്ലാ ചിത്രങ്ങളുടെ കാര്യത്തിലും മുടങ്ങാതെ പാലിച്ചു പോകാറുണ്ട്. ആ തീരുമാനത്തിന് ഒരു ചെറിയ ഇടവേള നൽകിയത് അടുത്ത കാലത്താണ്
advertisement
6/8
പണ്ട് നയൻതാര അഭിമുഖങ്ങളിൽ പങ്കെടുത്താൽ ഏവർക്കും അറിയേണ്ടിയിരുന്നത് അവരുടെ വിശേഷങ്ങൾ ആയിരുന്നെങ്കിൽ, ഇപ്പോൾ എല്ലാപേരും ആഗ്രഹിക്കുന്നത് നയൻതാരയുടെ മക്കളായ ഉയിരിന്റെയും ഉലഗത്തിന്റെയും കാര്യങ്ങളാണ്
advertisement
7/8
ഒരു പൊതുപരിപാടിയിൽ വച്ചാണ് നയൻതാര ആദ്യമായി അവരുടെ മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും യഥാർത്ഥ പേരുകൾ വെളിപ്പെടുത്തിയതും. ഉയിർ അഥവാ രുദ്രോനീൽ എൻ. ശിവൻ, ഉലഗ് അഥവാ ദൈവിക് എൻ. ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേര്
advertisement
8/8
വിവാഹജീവിതം ആരംഭിക്കുന്നതിനു മുൻപ് നയൻതാരയും വിഗ്നേഷ് ശിവനും പരസ്പരം വിളിച്ചിരുന്ന പേരുകളാണ് ഇത്. പിന്നീട് കുഞ്ഞുങ്ങൾ വന്നതും അവരെ വീട്ടിൽ വിളിക്കാൻ ആ ഓമനപ്പേരുകൾ നൽകുകയായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Nayanthara | ബിരിയാണി വിളമ്പുന്ന ആളെക്കണ്ടിട്ട് നയൻതാരയെ പോലെ ഇല്ലേ? അല്ല നയൻതാര തന്നെ; എന്താ പുതിയ പരിപാടി?