Nayanthara | പൊന്നോമനയെ തോളിലേറ്റി നയൻതാര; ഇത് ഉയിരോ ഉലകോ എന്ന് ആരാധകർ
- Published by:Vishnupriya S
- news18-malayalam
Last Updated:
'എല്ലാ ദൈവകൃപയും ഒരു ചെറിയ മുഖത്ത്', എന്ന അടിക്കുറിപ്പോടെയാണ് നയൻതാര ചിത്രം പങ്കിട്ടത്
advertisement
1/5

ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആഘോഷിക്കപ്പെടുന്ന താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ജീവിതത്തിലെ ഓരോ പ്രധാന നിമിഷവും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ആഘോഷിക്കുകയും ചെയ്യാറുണ്ട്.
advertisement
2/5
നയൻതാരയുടെ വ്യക്തിജീവിതവും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സംവിധായകൻ വിഘ്‌നേഷ് ശിവനൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്ന താരം, ഉയിർ, ഉലകം എന്നീ ഇരട്ടക്കുട്ടികളുടെ അമ്മയുമാണ്.
advertisement
3/5
ഇപ്പോൾ താരം പങ്കിട്ട ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തന്റെ പൊന്നോമനയെ നെഞ്ചോട് ചേർത്ത ചിത്രമാണ് നയൻതാര പങ്കുവെച്ചത്.
advertisement
4/5
എന്നാൽ ഇത് ഉയിർ ആണോ അതോ ഉലക് ആണോ എന്ന ചോദ്യമാണ് കമന്റുകളിൽ നിറയുന്നത്. 'എല്ലാ ദൈവകൃപയും ഒരു ചെറിയ മുഖത്ത്', എന്ന അടിക്കുറിപ്പോടെയാണ് നയൻതാര ചിത്രം പങ്കിട്ടത്.
advertisement
5/5
എന്നാൽ രണ്ടുമക്കളെയും എടുത്ത് നിൽക്കുന്ന ചിത്രവും താരം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി ഇട്ടിട്ടുണ്ട്. ഇരു ചിത്രങ്ങൾക്കും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
Nayanthara | പൊന്നോമനയെ തോളിലേറ്റി നയൻതാര; ഇത് ഉയിരോ ഉലകോ എന്ന് ആരാധകർ