TRENDING:

Noorin Shereef | വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം; നടി നൂറിൻ ഷെരീഫും ഭർത്താവും ജീവിതത്തിലെ വലിയ ചുവടുവയ്പ്പുമായി രംഗത്ത്

Last Updated:
വിവാഹം കഴിഞ്ഞാൽ ഹണിമൂൺ എന്ന പതിവിൽ നിന്നും വ്യത്യസ്തരായി നൂറിനും ഭർത്താവും
advertisement
1/7
വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം; നടി നൂറിൻ ഷെരീഫും ഭർത്താവും ജീവിതത്തിലെ വലിയ ചുവടുവയ്പ്പുമായി രംഗത്ത്
നടി നൂറിൻ ഷെരീഫും (Noorin Shereef) നടനും തിരക്കഥാകൃത്തുമായ ഫാഹിം സഫറും വിവാഹതിരായത് കഴിഞ്ഞ വാരമാണ്. തിരുവനന്തപുരത്തു വച്ചായിരുന്നു പ്രൗഢഗംഭീര വിവാഹം. ഡിസംബറിലാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. 'ഒരു അഡാർ ലവ്' എന്ന സിനിമയിലെ നായികാവേഷമാണ് നൂറിൻ ഷെരീഫിനെ ശ്രദ്ധേയയാക്കിയത്. അതിനു ശേഷവും നൂറിൻ ഏതാനും സിനിമകൾ ചെയ്തിരുന്നു
advertisement
2/7
വിവാഹം കഴിഞ്ഞാൽ പല ദമ്പതികളും പിന്നെ അവരുടെ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുക പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടോ അതുമല്ലെങ്കിൽ ഹണിമൂൺ വിശേഷങ്ങളോ മറ്റുമാവും. പക്ഷേ അവരിൽ നിന്നുമെല്ലാം വ്യത്യസ്തരായിക്കഴിഞ്ഞു നൂറിനും ഫാഹിമും (തുടർന്ന് വായിക്കുക)
advertisement
3/7
കല്യാണം കഴിഞ്ഞാൽ നടിമാർ സ്ഥിരം കേൾക്കാറുള്ള പല്ലവിയാണ് അവർ വീണ്ടും സിനിമയിൽ സജീവമാകുമോ എന്നത്. ചിലർ ഇക്കാര്യം കൂസാതെ സിനിമയിൽ സജീവമായി നിൽക്കുമ്പോൾ, മറ്റുചിലർ കുടുംബത്തിന്റെ തിരക്കുകളും മക്കളെ വളർത്തുന്ന ഉത്തരവാദിത്തങ്ങളുമായി മാറിനിൽക്കും. അതിലും ഈ ദമ്പതികൾ വ്യത്യസ്തരാണ്
advertisement
4/7
'ഫാഹിനൂർ' എന്ന പേരിൽ തങ്ങളുടെ ജീവിതയാത്രയെ പേരിട്ടു വിളിച്ച ഈ ദമ്പതികൾ വിവാഹത്തോടെ സിനിമയിലും ഒന്നിക്കുന്നു. ഭാര്യയും ഭർത്താവുമായി ജീവിതം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് ആ സന്തോഷ വർത്തമാനം അവരുടെ ആരാധകർ സാക്ഷിയായ സോഷ്യൽ മീഡിയയിലൂടെ തന്നെ അറിയിച്ചത്
advertisement
5/7
നൂറിനും ഫാഹിമും ചേർന്നെഴുതുന്ന സിനിമയാണ് ഇനി വരാൻ പോകുന്നത്. ധനഞ്ജയ് ശങ്കർ ആണ് സംവിധാനം. നിർമാതാവായി ശ്രീ ഗോകുലം മൂവീസും രംഗത്തുണ്ട്. ചിത്രത്തിൽ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങൾ ഉണ്ടാകും എന്നും പറഞ്ഞിട്ടുണ്ട്
advertisement
6/7
പക്ഷേ ഇക്കാര്യം ഇനി വരാൻ പോകുന്നതേയുള്ളൂ എങ്കിലും, ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് വർഷം രണ്ടു കഴിഞ്ഞു എന്ന് ക്യാപ്‌ഷനിൽ പറഞ്ഞിട്ടുണ്ട്. ഇനി ഷൂട്ടിങ്ങിലേക്ക് കടക്കുകയാണ്. കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ല എന്ന് പോസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നു
advertisement
7/7
സീരിയൽ രംഗത്തിലൂടെ മലയാള സിനിമയിൽ പ്രവേശിച്ച നൂറിൻ 'വെള്ളേപ്പം' എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. മധുരം എന്ന ചിത്രത്തിന്റെ രചയിതാവും അതിലെ നടനുമാണ് ഫാഹിം
മലയാളം വാർത്തകൾ/Photogallery/Buzz/
Noorin Shereef | വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം; നടി നൂറിൻ ഷെരീഫും ഭർത്താവും ജീവിതത്തിലെ വലിയ ചുവടുവയ്പ്പുമായി രംഗത്ത്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories