Tamannaah | മമ്മൂട്ടിയും മോഹന്‍ലാലും അല്ല തമന്നയുടെ പ്രിയപ്പെട്ട മലയാള താരങ്ങള്‍ ഇവരാണ്
- Published by:Arun krishna
- news18-malayalam
Last Updated:
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന സിനിമയിലൂടെയാണ് തമന്നയുടെ മോളിവുഡ് അരങ്ങേറ്റം.
advertisement
1/9

ഇന്ത്യയൊട്ടാകെ വലിയൊരു ആരാധകവൃന്ദമുള്ള നായികയാണ് തമന്ന ഭാട്ടിയ. ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും താരമൂല്യമുള്ള നായികമാരില്‍ മുന്‍നിരയിലുള്ള തമന്ന മലയാള സിനിമയിലേക്കും ചുവടുവെക്കുകയാണ്.
advertisement
2/9
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന സിനിമയിലൂടെയാണ് തമന്നയുടെ മോളിവുഡ് അരങ്ങേറ്റം.
advertisement
3/9
ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ബാന്ദ്ര. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.
advertisement
4/9
ചിത്രത്തില്‍ താര ജാനകി എന്ന കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിക്കുന്നത്. മലയാള സിനിമ പ്രേക്ഷകര്‍ തനിക്ക് എല്ലാക്കാലത്തും വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളതെന്ന് തമന്ന ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
advertisement
5/9
അഭിനയത്തിലെ ഓരോ സൂക്ഷമവശങ്ങളും ശ്രദ്ധയോടെ കാണുന്നവരാണ് ഇവിടുത്തെ ടെക്നീഷ്യന്മാര്‍. ഭാഷാ അടക്കം നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും സംവിധായകന്‍ അരുണ്‍ ഗോപിയും നായകന്‍ ദിലീപും തനിക്ക് വേണ്ട പിന്തുണ നല്‍കിയിട്ടുണ്ട്.
advertisement
6/9
കോവിഡ് കാലത്താണ് കൂടുതലായി മലയാള സിനിമകള്‍ കാണാന്‍ അവസരം ലഭിച്ചത്. ഭാഷ നോക്കിയല്ല മറിച്ച് പ്രൊജക്ട് എങ്ങനെ തനിക്ക് അവസരം നല്‍കുന്നു എന്ന് നോക്കിയാണ് സിനിമകള്‍ തിരഞ്ഞെടുക്കാറുള്ളതെന്നും തമന്ന പറഞ്ഞു.
advertisement
7/9
ദിലീപിനെ കൂടാതെ മലയാളത്തില്‍ ഏറ്റവും പ്രിയപ്പെട്ട നടന്മാര്‍ ആരാണെന്ന ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നാണ് തമന്ന മറുപടി നല്‍കിയത്.
advertisement
8/9
സ്വഭാവികമായും ദിലീപിനെ ഇഷ്ടമാണ് എന്നാല്‍ ഫഹദിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. അദ്ദേഹത്തിന്‍റെ പ്രകടനം അതിശയിപ്പിക്കുന്നതാണെന്ന് തമന്ന പറഞ്ഞു.
advertisement
9/9
ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലെ യുവനടന്മാരുടെ മുഖമാണ്. അദ്ദേഹം ഒരു പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നു കഴിഞ്ഞു. ദിലിപ് തന്നെ സെറ്റില്‍ വളരെ കംഫേര്‍ട്ട് ആയാണ് നിര്‍ത്തിയിരുന്നതെന്നും തമന്ന പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
Tamannaah | മമ്മൂട്ടിയും മോഹന്‍ലാലും അല്ല തമന്നയുടെ പ്രിയപ്പെട്ട മലയാള താരങ്ങള്‍ ഇവരാണ്