ഇന്ത്യയിലെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനർ; നടൻ കുഞ്ചന്റെ മകൾ സ്വാതിയുടെ പ്രണയവും വിവാഹവും
- Published by:meera_57
- news18-malayalam
Last Updated:
സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു
advertisement
1/9

മുൻനിര ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ (Swathi Kunjan) വിവാഹിതയായി. അഭിനന്ദ് ബസന്ത് ആണ് വരൻ. മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്ത താരനിബിഢമായ സദസിലായിരുന്നു വിവാഹം. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. കുഞ്ചൻ, ശോഭ ദമ്പതികളുടെ മകളാണ്. ശ്വേതയാണ് മറ്റൊരു മകൾ
advertisement
2/9
കുഞ്ചനുമായി അടുത്ത ബന്ധമുള്ള മമ്മൂട്ടി കുടുംബസമേതമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി, അവരുടെ കുടുംബം എന്നിങ്ങനെ തന്റെ കുടുംബത്തിന്റെ നിറസാന്നിധ്യം കുഞ്ചന്റെ മകളുടെ വിവാഹത്തിൽ മമ്മൂട്ടി രേഖപ്പെടുത്തി (തുടർന്ന് വായിക്കുക)
advertisement
3/9
നടൻ മോഹൻലാൽ, ശ്രീനിവാസൻ, ബാലചന്ദ്ര മേനോൻ, ബിന്ദു പണിക്കർ എന്നിവർ എത്തിച്ചേർന്നപ്പോൾ. അനാരോഗ്യം വകവെക്കാതെ ശ്രീനിവാസൻ വിവാഹത്തിന് വന്നതിൽ തന്റെ മനസ് നിറഞ്ഞതായി കുഞ്ചൻ അറിയിച്ചു
advertisement
4/9
പ്രണയമായിരുന്നുവെങ്കിലും, നീണ്ട കാലത്തെ ഡേറ്റിംഗ് നടത്താതെ വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്ന് സ്വാതിയും അഭിനന്ദും അറിയിച്ചു. എല്ലാം വളരെ പെട്ടെന്നായിരുന്നു എന്ന് ദമ്പതികൾ വിവാഹശേഷം മാധ്യമങ്ങളോടായി പറഞ്ഞു
advertisement
5/9
വിവാഹത്തിന് എത്തിച്ചേർന്ന താരങ്ങൾ എല്ലാപേരെയും ഓടിനടന്ന് സ്വീകരിക്കുന്ന തിരക്കിലായിരുന്നു കുഞ്ചൻ. മോഹൻ ദാസ് എന്ന പേര് സിനിമയ്ക്കായി കുഞ്ചൻ എന്ന് മാറ്റുകയായിരുന്നു
advertisement
6/9
നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവയിൽ പ്രവർത്തിച്ചു പരിചയമുണ്ട് സ്വാതിക്ക്. താരപുത്രി എന്ന ലേബലിന് പുറത്ത് ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്റേതായ ഇടം നേടിയെടുക്കാൻ സ്വതിക്കായി
advertisement
7/9
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നും ഫാഷൻ കമ്മ്യൂണിക്കേഷനിൽ സ്വാതി പഠനം നടത്തി. ഇവിടുത്തെ പഠനം നേടിക്കൊടുത്ത വലിയ അവസരങ്ങൾക്ക് പിന്നാലെ, ഫെമിനയിൽ ഇന്റേൺഷിപ് ചെയ്യാൻ അവസരമൊരുങ്ങി
advertisement
8/9
ഇന്റേൺഷിപ്പിന് ശേഷം സ്വാതി നേരെ ദുബായിലേക്ക് പറന്നു. ഇവിടെ മനീഷ് അറോറയ്ക്കൊപ്പം പ്രവർത്തിച്ചു. ശേഷം ഫെമിന മാസികയുടെ സ്റ്റൈലിസ്റ് ആയി പ്രവർത്തിച്ച കാലയളവിൽ കവർ ചിത്രങ്ങൾക്ക് നിരവധി സെലിബ്രിറ്റികളെ സ്റ്റൈൽ ചെയ്തതും സ്വാതിയുടെ നേതൃത്വത്തിലാണ്
advertisement
9/9
സ്വാതിക്കും അഭിനന്ദിനുമൊപ്പം കുഞ്ചനും ഭാര്യ ശോഭയും
മലയാളം വാർത്തകൾ/Photogallery/Buzz/
ഇന്ത്യയിലെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനർ; നടൻ കുഞ്ചന്റെ മകൾ സ്വാതിയുടെ പ്രണയവും വിവാഹവും