സ്വകാര്യത നഷ്ടപ്പെട്ടു; വിവാഹചിത്രങ്ങള്‍ പുറത്തുവന്നതില്‍ കലിപ്പിലായി പാക് ക്രിക്കറ്റ് താരം ഷഹീന്‍ അഫ്രീദി
- Published by:Arun krishna
- news18-malayalam
Last Updated:
ഷഹീൻ അഫ്രീദി വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കും മുൻപേ, താരത്തിന്റെയും അൻഷയുടേയും ചിത്രങ്ങൾ വൈറലായതാണ് താരത്തെ ചൊടിപ്പിച്ചത്.
advertisement
1/5

കറാച്ചിയില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ വെച്ച് പാകിസ്ഥാൻ യുവ പേസർ ഷഹീൻ അഫ്രീദി വിവാഹിതനായിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയാണു വധു.
advertisement
2/5
ഇപ്പോഴിതാ തന്റെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നതിലും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിലും രൂക്ഷഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് ഷഹീൻ അഫ്രീദി. ഷഹീൻ അഫ്രീദി വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കും മുൻപേ, താരത്തിന്റെയും അൻഷയുടേയും ചിത്രങ്ങൾ വൈറലായതാണ് താരത്തെ ചൊടിപ്പിച്ചത്.
advertisement
3/5
സമൂഹമാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിച്ചവർ തന്റെയും ഭാര്യയുടേയും കുടുംബത്തിന്റേയും സ്വകാര്യതയെ ഹനിക്കുകയാണെന്ന് ഷഹീൻ അഫ്രീദി ട്വിറ്ററിൽ കുറിച്ചു. വളരെക്കുറച്ച് അതിഥികൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിൽ മൊബൈൽ ഫോൺ ഓഫ് ചെയ്തു വയ്ക്കണമെന്നു പ്രത്യേകം നിർദേശമുണ്ടായിരുന്നു. എന്നാൽ വിവാഹ ചിത്രങ്ങൾ എങ്ങനെയാണു ചോർന്നതെന്നു വ്യക്തമല്ല.
advertisement
4/5
‘‘തുടർച്ചയായുള്ള അഭ്യർഥനകൾക്കിടെയും ഞങ്ങളുടെ സ്വകാര്യത നഷ്ടപ്പെട്ടെന്നതു ആശങ്കയുണ്ടാക്കുന്നു. ആളുകൾ ഒരു കുറ്റബോധവുമില്ലാതെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതു തുടരുകയാണ്. എല്ലാവരും ഞങ്ങളോടു സഹകരിക്കണമെന്ന് അഭ്യർഥിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം നശിപ്പിക്കരുത്.’’– ഷഹീൻ അഫ്രീദി ട്വിറ്ററില്‍ കുറിച്ചു.
advertisement
5/5
കറാച്ചിയിൽ നടന്ന വിവാഹത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ശതബ് ഖാൻ, ബാബർ അസം, ഫഖർ സമാൻ, സർഫറാസ് അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
സ്വകാര്യത നഷ്ടപ്പെട്ടു; വിവാഹചിത്രങ്ങള്‍ പുറത്തുവന്നതില്‍ കലിപ്പിലായി പാക് ക്രിക്കറ്റ് താരം ഷഹീന്‍ അഫ്രീദി