TRENDING:

മലയാളത്തിന്റെ പ്രിയ നായികയുടെ സിമ്പിൾ അമ്മായിയമ്മയും അമ്മായിയച്ഛനും; വിവാഹവാർഷികത്തിന് അപൂർവ ഫോട്ടോ

Last Updated:
കോടികളുടെ ആസ്തിയുള്ള നായികയുടെ തീർത്തും സാധാരണക്കാരയ അമ്മായിയച്ഛനും അമ്മായിയമ്മയും
advertisement
1/6
മലയാളത്തിന്റെ പ്രിയ നായികയുടെ സിമ്പിൾ അമ്മായിയമ്മയും അമ്മായിയച്ഛനും; വിവാഹവാർഷികത്തിന് അപൂർവ ഫോട്ടോ
ആഡംബര ജീവിതവും സുഖലോലുപതയും നിറയുന്ന ജീവിതം നയിക്കുന്നവരാണ് നമ്മുടെ താരങ്ങൾ പലരും. കോടികളുടെ ആസ്തിയും വരുമാനവും ചേർന്നാൽ, പിന്നെ ജീവിതത്തിൽ കുറവുകൾക്ക് ഇടമില്ലാതാകും. എന്നിരുന്നാലും, ഇവർക്കിടയിൽ വളരെ സിമ്പിൾ ആയി ജീവിക്കുന്ന മനുഷ്യർ ഉണ്ടാകും. തീർത്തും സാധാരണക്കാരിൽ സാധാരണക്കാരായ ഒരു അമ്മായിയമ്മയും അമ്മായിയച്ഛനുമാണ് ഈ ചിത്രത്തിൽ. ഇവരുടെ മരുമകൾ മലയാളത്തിന്റെ പ്രിയപ്പെട്ട നായികയും. കഴിഞ്ഞ ദിവസം ഇവരുടെ വിവാഹവാർഷിക ദിനത്തിൽ താരത്തിന്റെ ഭർത്താവാണ് ഈ ചിത്രം പുറത്തുവിട്ടത് (തുടർന്ന് വായിക്കുക)
advertisement
2/6
സിവകൊളുന്ത്, മീനാകുമാരി എന്നാണ് അച്ഛന്റെയും അമ്മയുടെയും പേരുകൾ. നിർഭാഗ്യവശാൽ ഇന്ന് ആ ചിത്രത്തിലെ അമ്മ മാത്രമാണുള്ളത്. അച്ഛൻ അവരുടെ കുടുംബത്തെ വിട്ടുപിരിയുമ്പോൾ നയൻ‌താരയുടെ ഭർത്താവ് വിഗ്നേഷ് ശിവൻ വിദ്യാർത്ഥി മാത്രമായിരുന്നു. അച്ഛനും അമ്മയും സഹോദരിയും ചേർന്ന കുടുംബത്തിന് ആ വേർപാട് പെട്ടെന്നൊരു ആഘാതമായി മാറി. എങ്കിലും, മകന്റെ സ്വപ്നമായ സിനിമ സ്വീകരിക്കാൻ അമ്മ വിലങ്ങുതടിയായില്ല. അച്ഛനും അമ്മയും പോലീസിലായതിനാൽ, അമ്മയുടെ വരുമാനത്തിൽ കുടുംബം മുന്നോട്ടു പോയി (തുടർന്ന് വായിക്കുക)
advertisement
3/6
അന്ന് മകനെ സ്വപ്നം കാണാൻ അനുവദിച്ച ആ അമ്മയ്ക്ക് ഇന്ന് ആ മകൻ അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ച മരുമകളായി നയൻ‌താരയും ഉണ്ട്. അമ്മായിയമ്മയോടും വളരെയേറെ സ്നേഹം സൂക്ഷിക്കുന്ന മകളാണ് നയൻ‌താര എന്ന് അടുത്തിടെ പുറത്തുവന്ന അവരുടെ ഡോക്യുമെന്ററിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം അമ്മയെ അമ്മ എന്നും വിക്കിയുടെ അമ്മയെ മമ്മി എന്നുമാണ് നയൻ‌താര അഭിസംബോധന ചെയ്യുന്നത്. നയൻ‌താര തന്നെ ചേർത്ത് പിടിച്ചതും മീനാകുമാരിയുടെ കണ്ണുകൾ ആനന്ദാശ്രുക്കളാൽ നിറയുന്നുണ്ടായിരുന്നു. വിഗ്നേഷ് ശിവനെ കൂടാതെ ഇവർക്കൊരു മകൾ കൂടിയുണ്ട്
advertisement
4/6
വിവാഹവേളയിൽ അമ്മയ്ക്കും, നാത്തൂനും നയൻ‌താര കൈനിറയെ സമ്മാനങ്ങൾ നൽകിയിരുന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. പോലീസുകാരുടെ മകനായ വിഗ്നേഷ് ശിവൻ 'നാനും റൗഡി താൻ' എന്ന സിനിമയിൽ തന്റെ ജീവിതത്തിൽ കേട്ടും കണ്ടുമറിഞ്ഞ ചില രംഗങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നതായി ഒരിക്കൽ പറഞ്ഞിരുന്നു. ഇന്ന് 'റൗഡി പിക്ചേഴ്സ്' എന്ന നിർമാണ കമ്പനിയുടെ അമരക്കാരാണ് നയൻ‌താരയും വിഗ്നേഷ് ശിവനും. തന്റെയും നയൻ‌താരയുടെയും കുടുംബങ്ങളുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് വിഗ്നേഷ് ശിവൻ
advertisement
5/6
തീർത്തും സാധാരണക്കാരിൽ സാധാരണക്കാരായ കുടുംബത്തിൽ വളർന്നു വന്ന ആളാണ് വിഗ്നേഷ് ശിവൻ എങ്കിൽ, നയൻ‌താര എയർഫോഴ്സ് ഉദ്യോഗസ്ഥനായ കുര്യൻ കൊടിയാട്ടിന്റെയും ഓമന കുര്യന്റേയും മകളാണ്. അച്ഛൻ ഉന്നത ഉദ്യോഗസ്ഥനായിരുന്നു എങ്കിലും, അമ്മ ഓമന വീട്ടമ്മ മാത്രമായിരുന്നു. വിക്കിയുടെ അമ്മ മകന്റെ സിനിമാ സ്വപ്‌നങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ, നയൻ‌താരയുടെ വീട്ടുകാർക്ക് സിനിമ തന്നെ അന്യമായിരുന്നു. കസിൻസ് വീട്ടിൽ വരുമ്പോൾ മാത്രം സിനിമ കാണാൻ പോയിരുന്ന നയൻ‌താര പിൽക്കാലത്ത് ലേഡി സൂപ്പർസ്റ്റാർ എന്ന് പോലും വിളിപ്പേരുള്ള നിലയിൽ സിനിമാ ലോകത്ത് വളർന്നു പടർന്നു പന്തലിച്ചു
advertisement
6/6
'നാനും റൗഡി താൻ' എന്ന സിനിമയുടെ സെറ്റിൽ നയൻ‌താരയും വിഗ്നേഷ് ശിവനും കണ്ടുമുട്ടിയെങ്കിൽ, ഇന്ന് സിനിമയ്ക്കും പുറത്തു വ്യാപിച്ചു കിടക്കുന്ന ബിസിനസ് മേഖലയിൽ കൂടി ഈ ദമ്പതികളുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഒരുവരും ചേർന്ന് നയൻസ്കിൻ എന്ന സ്കിൻകെയർ ഉൽപ്പന്നത്തിന്റെ കമ്പനി മുതൽ, ലിപ്ബാം, ഓർഗാനിക് ഭക്ഷ്യോത്പാദനം, സാനിറ്ററി പാഡ് തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്തിയിരിക്കുന്നു. നയൻ‌താര നിർമിച്ച് വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
മലയാളത്തിന്റെ പ്രിയ നായികയുടെ സിമ്പിൾ അമ്മായിയമ്മയും അമ്മായിയച്ഛനും; വിവാഹവാർഷികത്തിന് അപൂർവ ഫോട്ടോ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories