TRENDING:

Poornima Indrajith | ആ രഹസ്യം എന്തെന്ന് അറിയണമെന്ന് പേളി; പൂർണിമ എന്ത് മറുപടി പറയും?

Last Updated:
പലരും മുൻപേ മനസിലാക്കിയ വിഷയമാണ്. അക്കാര്യം തന്നെയാണ് പേളിക്കും ചോദിക്കാനുള്ളത്
advertisement
1/8
Poornima Indrajith | ആ രഹസ്യം എന്തെന്ന് അറിയണമെന്ന് പേളി; പൂർണിമ എന്ത് മറുപടി പറയും?
വിവാഹജീവിതത്തിന്റെ നീണ്ട 21 വർഷങ്ങൾ പിന്നിട്ടവരാണ് നടി പൂർണിമ ഇന്ദ്രജിത്തും (Poornima Indrajith) ഭർത്താവ് ഇന്ദ്രജിത്ത് സുകുമാരനും (Indrajith Sukumaran). അമ്മ മല്ലികാ സുകുമാരൻ വേഷമിട്ട സീരിയൽ ലൊക്കേഷനിൽ നിന്നും ആരംഭിച്ച പ്രണയം പതിയെ വിവാഹത്തിൽ കലാശിക്കുകയായിരുന്നു. പ്രണയമുണ്ടെന്ന് സമ്മതിച്ചത് ഇന്ദ്രജിത്ത് തന്നെയാണ്. അന്നാളുകളിൽ അമ്മയെ വിളിച്ചുകൊണ്ടുപോകാൻ വരുന്ന ഇന്ദ്രജിത്ത് പൂർണിമയുമായി പ്രത്യേക സൗഹൃദം സൂക്ഷിച്ചിരുന്നു
advertisement
2/8
വർഷങ്ങൾ പലതു പിന്നിട്ടെങ്കിലും, മക്കൾ രണ്ടുപേരും വലുതായിട്ടും ഇന്ദ്രജിത്തും പൂർണിമയും ഇന്നും ജീവിതം ആഘോഷിക്കുന്നതിൽ തെല്ലും പിറകോട്ടില്ല. ഇന്ദ്രജിത്തിന്റെ കണ്ണുകളിലൂടെയുള്ള പൂർണിമയാണിത്. പോക്കുവെയിലിൽ പ്രിയതമയുടെ സൗന്ദര്യം പകർത്തിയ ഫ്രയിമുകൾക്ക് സുഹൃത്തുക്കൾ പലരും നല്ല അഭിപ്രായം പറഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/8
അമ്മയുടെ സൗന്ദര്യം മറ്റുള്ളവരെ മാത്രമല്ല, മൂത്തമകൾ പ്രാർത്ഥനയേയും അൽപ്പമൊന്നു ഇളക്കിയെന്നു വേണം പറയാൻ. 'ക്രിഞ്ച് ആസ് ഹെൽ' എന്ന കമന്റിന് ആരാധകർ പലരും, ഇതൊരു ചെറിയ അസൂയയല്ലേ എന്ന് ചൂണ്ടിക്കാട്ടാതെയിരുന്നില്ല
advertisement
4/8
കമന്റ് ചെയ്തവരിൽ പ്രിയതാരം പേളി മാണിയും ഉണ്ട്. പൂർണിമ, ഇന്ദ്രജിത് കുടുംബവുമായി നല്ല സൗഹൃദമുള്ളയാളാണ് പേളി മാണി. 2015ൽ പൂർണിമയുടെ പിറന്നാൾ ആഘോഷത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പേളിയാണ് ഈ ചിത്രത്തിൽ
advertisement
5/8
വയസ്സ് 40 പിന്നിട്ടുവെങ്കിലും, പൂർണിമയുടെ സൗന്ദര്യത്തിന് ഇന്നും കുറവില്ല. ഇത് പലരും മുൻപേ മനസിലാക്കിയ വിഷയമാണ്. അക്കാര്യം തന്നെയാണ് പേളിക്കും ചോദിക്കാനുള്ളത്
advertisement
6/8
ഈ സൗന്ദര്യത്തിന് പിന്നിലെ രഹസ്യങ്ങൾ പറഞ്ഞു തരൂ എന്ന് പേളി മാണി കമന്റ് സെക്ഷനിൽ എത്തിച്ചേർന്ന് ചോദിച്ചു. പറയും എന്ന് പൂർണിമ ഉറപ്പു കൊടുത്തുവെങ്കിലും വിശദീകരിച്ചുള്ള മറുപടിയില്ല
advertisement
7/8
ഇന്ദ്രജിത് പകർത്തിയ പൂർണിമയുടെ അഞ്ച് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടത്. നിമിഷ സജയൻ, ഗൗതമി നായർ, സുജിത്ത് വാസുദേവ് എന്നിവർ കമന്റ് ചെയ്തവരുടെ കൂട്ടത്തിലുണ്ട്. പേളി മാണി പോസ്റ്റ് ചെയ്ത കമന്റും അതിന് പൂർണിമ നൽകിയ മറുപടിയും
advertisement
8/8
പൂർണിമയും ഇന്ദ്രജിത്തും അവരുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും ചേർന്നുള്ള കുടുംബ ചിത്രം. കഴിഞ്ഞ ഓണക്കാലത്തെ കുടുംബ സംഗമത്തിനിടെ പകർത്തിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
Poornima Indrajith | ആ രഹസ്യം എന്തെന്ന് അറിയണമെന്ന് പേളി; പൂർണിമ എന്ത് മറുപടി പറയും?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories