'സൂര്യാഘാതം ഏൽക്കാതെ നോക്കിക്കോളൂ; ഗോപികയ്ക്കൊരു സൺസ്‌ക്രീൻ വാങ്ങികൊടുക്കണേ'; ജിപിയെ ട്രോളി പേളി മാണി
- Published by:Sarika KP
- news18-malayalam
Last Updated:
ഗോപികയുടെ ഫോട്ടോയിൽ ജിപിയെ ട്രോളി പേളി മാണി
advertisement
1/7

ആരാധകർ ഏറെയുള്ള പ്രിയ താരദമ്പതികളാണ് പേളി- ശ്രീനിയും ഗോവിന്ദ് പദ്മസൂര്യയും- ഗോപിക അനിലും. ഇരുവരും അടുത്ത സുഹൃത്തുക്കളാണ് . ജി പി ഗോപിക വിവാഹത്തിനു തന്റെ രണ്ടാമത്തെ പ്രസവത്തെ തുടർന്ന് പേളിക്ക് എത്താാസാധിച്ചിരുന്നില്ല.
advertisement
2/7
ആ സങ്കടമൊക്കെ ജിപിക്കും ഗോപികയ്ക്കുമൊപ്പം തന്റെ ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തത് പങ്കുവച്ചുകൊണ്ടാണ് താരം പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ തന്റെ ആത്മസുഹൃത്തായ ജിപിയെ ട്രോളിയുള്ള പേളിയുടെ കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
advertisement
3/7
ഗോപിക പങ്കുവച്ച ഫോട്ടോയിലാണ് പേളി രസകരമായ കമന്റുമായി എത്തിയത്.
advertisement
4/7
"സൂര്യനാൽ ചുറ്റപ്പെട്ടിരിക്കുന്നു" എന്ന ക്യാപ്‌ഷനോടെ ഹണിമൂൺ യാത്രക്കിടയിൽ നിന്നും എടുത്ത ചേർത്ത് പിടിച്ചിരിക്കുന്ന ജിപിയുടെ കൈക്കൊപ്പം സൂര്യാസ്തമയം കാണുന്ന ദൃശ്യങ്ങൾ ആണ് ഗോപിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
advertisement
5/7
ഈ ഫോട്ടോയ്ക്ക് താഴെയാണ് രസകരമായ കമന്റുമായി പേളി എത്തിയിരിക്കുന്നത്. "സൂര്യാഘാതം ഏൽക്കാതെ നോക്കിക്കോളൂ" എന്ന് പറഞ്ഞ ശേഷം ജിപിയെ മെൻഷൻ ചെയ്ത് "അവൾക്കൊരു സൺസ്‌ക്രീൻ വാങ്ങികൊടുക്കണേ" എന്നും പേളി പറഞ്ഞിട്ടുണ്ട്.
advertisement
6/7
പേളിയുടെ കമന്റ കണ്ടതോടെ നിരവധി ആരാധകരാണ് തടിച്ച്കൂടിയത്. കമന്റിന് ലൈക്കും റീപ്ലയും നൽകികൊണ്ട് എത്തിയിരിക്കുന്നത്. കൂടുതൽ ആളുകളും ചോദിക്കുന്നത് എപ്പോഴാണ് നിങ്ങളെ എല്ലാവരെയും ഒരു വ്ലോഗിൽ ഒരുമിച്ച് കാണാൻ സാധിക്കുന്നത് എന്നാണ്.
advertisement
7/7
ഡി ഫോർ ഡാൻസിന്റെ അവതാരകർ ആയിരുന്ന കാലം മുതൽ തുടങ്ങിയ സൗഹൃദമാണ് ജിപിയും പേളിയും തമ്മിൽ. നിരവധി തവണ ഇരുവരും തമ്മിൽ പ്രണയമാണ് എന്ന് ഗോസിപ്പുകൾ വന്നപ്പോഴും അതൊന്നും ശ്രദ്ധിക്കാതെ ശക്തമായ സൗഹൃദവുമായി ഇരുവരും മുന്നോട്ട് പോകുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'സൂര്യാഘാതം ഏൽക്കാതെ നോക്കിക്കോളൂ; ഗോപികയ്ക്കൊരു സൺസ്‌ക്രീൻ വാങ്ങികൊടുക്കണേ'; ജിപിയെ ട്രോളി പേളി മാണി