TRENDING:

Pearle Maaney | ഫോൺ വിളിക്കുമ്പോൾ പേളി മാണിയെ കിട്ടിയില്ലെങ്കിൽ, ഇതാകും കാരണം; അതേപ്പറ്റി പേളി പറയുന്നു

Last Updated:
മക്കളെയും വളർത്തി വീട്ടുകാര്യങ്ങളും നോക്കുന്ന തിരക്കല്ല പ്രശ്നം. പേളിയെ ഫോണിൽ കിട്ടാത്തതിന് കാരണം ഇതാണ്
advertisement
1/7
Pearle Maaney | ഫോൺ വിളിക്കുമ്പോൾ പേളി മാണിയെ കിട്ടിയില്ലെങ്കിൽ, ഇതാകും കാരണം; അതേപ്പറ്റി പേളി പറയുന്നു
പേളി മാണിക്ക് (Pearle Maaney) തിരക്കാണോ എന്ന് ചോദിക്കേണ്ട കാര്യമേയില്ല. തിരക്കാകും. രണ്ട് കൊച്ചുകുഞ്ഞുങ്ങളെ പരിപാലിക്കാനും, വ്ലോഗും അഭിനയവും മറ്റും ചെയ്യാനും, വീട്ടുകാര്യങ്ങൾ നോക്കാനുമായി രണ്ട് കൈ തികയില്ല പേളിക്ക്. ഇതിനിടെ സഹായികളായി ചിലരുമുണ്ട്. ഇതിനു പുറമേ പേളിയുടെ കുടുംബത്തിന്റെ പിന്തുണ വേറെ. എന്നാലും ചിലപ്പോൾ പേളിയെ വിളിച്ചാൽ കിട്ടില്ല. അതിനു വേറെയൊരു കാരണമുണ്ട്
advertisement
2/7
മക്കളിൽ ഒരാൾ സ്കൂളിലും പോയി, രണ്ടാമത്തെയാൾ ഒന്നുറങ്ങുക കൂടി ചെയ്താൽ, പേളിക്കും ശ്രീനിഷിനും സമയം വീണ്ടും ബാക്കി. ഏറ്റവും ഒടുവിലായി ദമ്പതികൾ വളരെ രസമുള്ള ഒരു വ്ലോഗ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പേളിയുടെ യൂട്യൂബ് ചാനലിൽ വ്ലോഗ് പൂർണമായും കാണാം (തുടർന്ന് വായിക്കുക)
advertisement
3/7
പേളിയും ശ്രീനിഷും കൂടിയുള്ള വീഡിയോയിൽ താരം ഹെഡ്ഫോൺ ആണ്. രണ്ടുപേരിൽ ഒരാൾ ഹെഡ്ഫോൺ ചെവിയിൽ വച്ചിരിക്കുമ്പോൾ, മറ്റെയാൾ പറയുന്നത് ചുണ്ടനക്കം നോക്കി കൃത്യമായി പറയുന്നതാണ് ചലഞ്ജ്. ഇതിനിടെ പേളി ഒരു രസമുള്ള കാര്യം കൂടി പറയുന്നുണ്ട്
advertisement
4/7
ബിഗ് ബോസ് പ്രണയകാലം മുതൽ പേളി ശ്രീനിഷിന് തന്റെ ചുരുളമ്മയാണ്. സ്പ്രിങ് പോലെ ചുരുണ്ടു കിടക്കുന്ന, അങ്ങനെ എല്ലാവരിലും കാണാൻ കിട്ടാത്ത തരം തലമുടിയാണ് പേളി മാണിയുടേത്. ഈ തലമുടിയുടെ ഫാൻ കൂടിയാണ് ശ്രീനിഷ്
advertisement
5/7
ചില നേരം പേളിയെ ഫോണിൽ വിളിച്ചാൽ കാട്ടിൽ നിൽക്കുമ്പോൾ റേഞ്ച് കിട്ടാത്ത പോലത്തെ അവസ്ഥയാണത്രെ. അതിനു കാരണം ഈ തലമുടിയാണ് എന്നാണ് പേളിയുടെ ഭാഷ്യം. ചെവിയോടു ചേർന്നിരിക്കുന്ന തലമുടി വകഞ്ഞ് മാറ്റിയാൽ മാത്രമേ പിന്നെ റേഞ്ച് കിട്ടൂ
advertisement
6/7
ചിത്രത്തിൽ കാണുന്നത് പോലെ തലമുടി ചെവിയുടെ പുറത്തു നിന്നും നീക്കിയ ശേഷം മാത്രമാണ് താൻ പിന്നീട് ഫോണിൽ സംസാരിക്കുക എന്ന് പേളി മാണി പറയുന്നു. ഇനി ആർക്കെങ്കിലും പേളിയെ ഫോണിൽ വിളിച്ചാൽ കിട്ടില്ല എന്ന് പരാതിയുണ്ടെങ്കിൽ, കാരണം, ഇതായിരിക്കും
advertisement
7/7
ജീവിത തിരക്കുകൾക്കിടയിൽ ഇതും പേളിയുടെ ദിനചര്യയുടെ ഭാഗമാണ്. രണ്ടാമത്തെ പ്രസവത്തിനു ശേഷം വണ്ണം കുറയ്ക്കാൻ പേളി ഇടയ്ക്കിടെ ജിമ്മിൽ പോകാറുണ്ട്. ഭർത്താവ് ശ്രീനിഷ് അരവിന്ദും പേളിയുടെ കൂടെയുണ്ടാകും
മലയാളം വാർത്തകൾ/Photogallery/Buzz/
Pearle Maaney | ഫോൺ വിളിക്കുമ്പോൾ പേളി മാണിയെ കിട്ടിയില്ലെങ്കിൽ, ഇതാകും കാരണം; അതേപ്പറ്റി പേളി പറയുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories