Pearle Maaney | ഒരു കുഞ്ഞിനെ നഷ്‌ടമായ അമ്മ കൂടിയാണ് പേളി മാണി; തന്നെ കുറിച്ച് പേളിക്കും ചിലതു പറയാനുണ്ട്
- Published by:meera_57
- news18-malayalam
Last Updated:
രണ്ടു മക്കൾ മാത്രമല്ല, പേളിക്കു പിറക്കാതെ പോയ ഒരു കുഞ്ഞുകൂടിയുണ്ട്
advertisement
1/6

എപ്പോഴും ചിരിച്ച മുഖത്തോടെ ആർത്തുല്ലസിച്ച് സോഷ്യൽ മീഡിയ സ്‌പെയ്‌സുകളിൽ കാണപ്പെടുന്ന താരമാണ് പേളി മാണി (Pearle Maaney). ഭർത്താവും രണ്ടു മക്കളും അവർ ഇരുവരുടെയും കുടുംബങ്ങളും ചേർന്നുള്ള വലിയ കുടുംബത്തിലെ അംഗമാണ് പേളി മാണി. താരത്തിന്റെ യൂട്യൂബ് ചാനലിൽ സ്ഥിരമായി ചലച്ചിത്ര താരങ്ങൾ അതിഥികളായി പങ്കെടുക്കാറുമുണ്ട്. ജീവിതത്തിൽ വെല്ലുവിളികളെ തന്റേതായ നിലയിൽ കൈകാര്യം ചെയ്യാൻ കഴിവുള്ള ആൾ കൂടിയാണ് നടിയും അവതാരകയുമായ പേളി മാണി. ഇപ്പോൾ തന്റെ ശരീരത്തെ കുറിച്ച്, അതിന്റെ കരുത്തിനെ കുറിച്ച് പേളി പറയുന്ന വാക്കുകൾ ശ്രദ്ധ നേടുകയാണ്
advertisement
2/6
നമ്മൾ കാണുന്ന ചിരിക്ക് പിന്നിലുമുണ്ട് ഒരു പേളി. ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാർത്ഥികളായിരുന്ന പേളിയും നടൻ ശ്രീനിഷ് അരവിന്ദും അവിടെ തുടങ്ങിയ പ്രണയത്തിൽ ജീവിതത്തിൽ ഒന്നിച്ചവരാണ്. ഗെയിം പ്ലാൻ എന്നെല്ലാം പലരും വിളിച്ചധിക്ഷേപിച്ചു എങ്കിൽ പോലും പേളിയും ശ്രീനിഷും ജീവിതത്തിലും ശക്തമായി ആ ബന്ധം തുടർന്നു. വിവാഹജീവിതത്തിൽ മക്കളായ നിലയും നിതാരയും അവർക്കൊപ്പം കൂടി. രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന റോളിൽ പേളി നിറഞ്ഞാടി (തുടർന്ന് വായിക്കുക)
advertisement
3/6
ബിഗ് ബോസ് നാളുകളിൽ 50 കിലോയിൽ താഴെ വരെ പോയി പേളിയുടെ ശരീരഭാരം. തീരെ മെലിഞ്ഞ, ഒറ്റനോട്ടത്തിൽ സ്കൂൾ വിദ്യാർത്ഥിനിയാണ് എന്ന് തോന്നിക്കുന്ന ലുക്കിലെ പേളിയെ കണ്ടവരുമുണ്ട്. എന്നാൽ, നിലയ്ക്കും നിതാരയ്ക്കും ജന്മം നൽകിയ ശേഷം പേളിക്കും ശരീരഭാരം വർധിച്ചു. രണ്ടു കുഞ്ഞുങ്ങളെ വളർത്തുന്നതിനിടയിൽ നാട്ടുകാർ തന്റെ ലുക്കിനെ കുറിച്ച് പറയുന്നതെല്ലാം കേൾക്കാൻ നിൽക്കാൻ പേളിക്ക് സമയമില്ലായിരുന്നു. സമയമെടുത്തു തന്നെ പേളി ശരീരഭാരം മെല്ലെ കുറച്ചു കൊണ്ടുവന്നു. ഇതിനിടയിൽ സൗന്ദര്യം വർധിച്ച പേളിയെ അഭിനന്ദിച്ചവരുമുണ്ട്
advertisement
4/6
ഇപ്പോൾ തന്റെ ആ ശരീരത്തെക്കുറിച്ച് പേളി പറയുന്ന ഒരു കാര്യം ശ്രദ്ധ നേടുകയാണ്. രണ്ടു മക്കൾ മാത്രമല്ല, പേളിക്ക് പിറക്കാതെ പോയ ഒരു കുഞ്ഞുകൂടിയുണ്ട്. അബോർഷനായി പോയ ആ കുഞ്ഞിനേയും പേറിയ ശരീരമാണ് തന്റേതെന്ന് പേളി മാണി. "ബോഡിഷെയിമിങ് ശരിയാണ് എന്ന് കരുതുന്നവർക്ക് ഒരു നിമിഷത്തെ മൗനാചരണം. അതങ്ങനെയല്ല, ഒരിക്കലും അങ്ങനെയാവില്ല. എന്റെ ശരീരത്തെ ഞാൻ സ്നേഹിക്കുന്നു. അത് രണ്ട് ഗർഭധാരണം പേറിയിട്ടുണ്ട്. ഒരു ഗർഭം അലസലും. ഈ ശരീരം പണ്ടത്തേതിനേക്കാളും വളരെ ശക്തമാണിപ്പോൾ. സ്ത്രീകളോട് ഞാൻ പറയുന്നു, നിങ്ങൾക്ക് അത് വളയ്ക്കാം ഒടിക്കാൻ സാധിക്കില്ല."
advertisement
5/6
പേളി മാണിയുടെ പോസ്റ്റിനു നിരവധിപ്പേർ പിന്തുണ അറിയിച്ചു. ഭർത്താവ് ശ്രീനിഷ് അരവിന്ദിന്റേതാണ് ആദ്യ കമന്റ്. പേളി 4.0 തിരിച്ചു വരുന്നു എന്നാണ്. തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഭർത്താവ് ശ്രീനിഷ് അരവിന്ദിന് അതിന്റെ മുഴുവൻ ക്രെഡിറ്റും നൽകുകയാണ് പേളി. നൂറിൻ ഷെരീഫ്, സൗഭാഗ്യ വെങ്കിടേഷ്, സാനിയ അയ്യപ്പൻ, ഷോൺ റോമി, ഇച്ചാപ്പി എന്നിവർ കമന്റ് ചെയ്തവരുടെ കൂട്ടത്തിലുണ്ട്. പേളി എന്ന കരുത്തയായ സ്ത്രീയെ കുറിച്ച് ഒരു നീണ്ട കുറിപ്പ് സഹിതമാണ് ഇച്ചാപ്പി പോസ്റ്റ് ചെയ്തിട്ടുള്ളത്
advertisement
6/6
"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സ്ട്രോങ്ങ്സ്റ്റ് ആയിട്ടുള്ള ലേഡി ആണ് പേർളി ചേച്ചി . രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചത് കാരണം ബോഡിയിൽ ചില മാറ്റങ്ങൾ സംഭവിച്ചേക്കാം, പക്ഷേ പ്രഗ്നൻസി സമയത്ത് മറ്റുള്ളവരെ പോലെ റസ്റ്റ് എടുത്ത് വീട്ടിൽ ഇരിക്കുകയല്ല ചെയ്തത്. സ്വന്തമായി എഴുതി പാടിയ ഒരു പാട്ട് തന്നെ ഇറക്കി. പോരാത്തതിന് സ്വന്തം സ്വന്തം ജീവിതം എത്രത്തോളം വിജയകരമാക്കാമോ അതിന് വേണ്ടി കഠിനാധ്വാനം ചെയ്തുകൊണ്ടേയിരിക്കുന്നു. ഞാൻ ഉൾപ്പെടെയുള്ളവർക്ക് പ്രചോദനം ആകുന്നുവെന്ന് മാത്രമല്ല, വീക്ക് ആയിട്ടിരിക്കുന്ന ഒരു പേഴ്‌സണെ സെക്കന്റുകൾക്കുള്ളിൽ മോട്ടിവേറ്റ് ചെയ്യുവാനും സന്തോഷിപ്പിക്കുവാനുമുള്ള കഴിവും ഉണ്ട്" എന്ന് ഇച്ചാപ്പി
മലയാളം വാർത്തകൾ/Photogallery/Buzz/
Pearle Maaney | ഒരു കുഞ്ഞിനെ നഷ്‌ടമായ അമ്മ കൂടിയാണ് പേളി മാണി; തന്നെ കുറിച്ച് പേളിക്കും ചിലതു പറയാനുണ്ട്