രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങി പേളിഷ്; പ്രിയപ്പെട്ടവർക്കൊപ്പം വളകാപ്പ് ആഘോഷമാക്കി താരദമ്പതികൾ
- Published by:Sarika KP
- news18-malayalam
Last Updated:
നിറവയറില്‍ പട്ടുസാരി ധരിച്ച് സുന്ദരിയായാണ് പേളി വളകാപ്പിനു എത്തിയത്.
advertisement
1/9

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ശ്രീനിഷും പേർളി മാണിയും. ചാനൽ റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട പ്രണയം ഇരുവരെയുമെന്ന പോലെ പ്രേക്ഷകരെയും സന്തോഷിപ്പിച്ചിരുന്നു.
advertisement
2/9
ഇതിനു പിന്നാലെ ഇരുവരുടെയും ജീവിതത്തിലെ ആഘോഷം മലയാളികൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ പുതിയ ഒരു കുഞ്ഞ് അതിഥി കൂടി കുടുംബത്തിലേക്ക് വരുന്നതിന്റെ ത്രില്ലിലാണ് പേളി മാണിയും കുടുംബവും.
advertisement
3/9
ഇതിന്റെ ഒരോ വിശേഷങ്ങളും താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വളകാപ്പ് ചടങ്ങിന്റെ ആഘോഷചിത്രങ്ങളാണ് താരം പങ്കിട്ടത്.
advertisement
4/9
ഏഴാം മാസത്തിൽ നടത്തപ്പെടാറുള്ള വളകാപ്പ് ചടങ്ങിൽ പങ്കെടുക്കാൻ പേളിയുടെ ഭർത്താവും നടനുമായ ശ്രീനിഷിന്റെ കുടുംബവും ബന്ധുക്കളും പേളിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എത്തിച്ചേർന്നിരുന്നു.
advertisement
5/9
ചുവപ്പും പച്ചയും കലർന്ന സാരി ധരിച്ച് മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് പേളി മാണിചടങ്ങിന് എത്തിയത്. പിങ്ക് നിറത്തിലുള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു ശ്രീനിഷിന്റെ വേഷം. പച്ചയും ചുവപ്പും കലർന്ന സ്കേർട്ടും ടോപ്പുമായിരുന്നു നിലയുടെ വേഷം.
advertisement
6/9
മധുരം നൽകിയും പനിനീര് തളിച്ചും എല്ലാവിധ ആശംസകളും നേരുന്ന കുടുംബങ്ങളും താരത്തിൻരെ കൂടെ തന്നെയുണ്ട്.
advertisement
7/9
'ഞങ്ങള്‍ വീണ്ടും വിവാഹിതരായി' എന്ന് തമാശരൂപേണ കുറിച്ചാണ് പേളി ശ്രീനിഷിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് പേളിയെ ഒരുക്കിയത്.
advertisement
8/9
യൂട്യൂബ് ചാനലിലൂടെയായും പേളി തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. രണ്ടാമതും ഗര്‍ഭിണിയാണെന്ന് യൂട്യൂബ് ചാനലിലൂടെ തന്നെയാണ് പേളി ആരാധകരെ അറിയിച്ചത്.
advertisement
9/9
ബിഗ് ബോസിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത ശ്രീനിഷും പേർളി മാണിയും 2018 ഡിസംബർ 22ന് വിവാഹിതരാകുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങി പേളിഷ്; പ്രിയപ്പെട്ടവർക്കൊപ്പം വളകാപ്പ് ആഘോഷമാക്കി താരദമ്പതികൾ