TRENDING:

ടീസർ വന്നതും അണ്ണൻ നാടുവിട്ട് മലകയറി ഗൈസ്, ഇനി റിലീസിനെങ്കിലും കാണാൻ കിട്ടുമോ പ്രണവേ?

Last Updated:
നാട്ടുകാർ മുഴുവൻ തന്റെ സിനിമയെ ഒരാഘോഷമാക്കുമ്പോൾ നാടുവിട്ട്, സകലരുടെയും കണ്ണുവെട്ടിച്ച് മറ്റെവിടെങ്കിലും കറങ്ങിനടക്കാൻ ഇഷ്‌ടപ്പെടുന്ന ആളാണ് നടൻ പ്രണവ് മോഹൻലാൽ
advertisement
1/7
ടീസർ വന്നതും അണ്ണൻ നാടുവിട്ട് മലകയറി ഗൈസ്, ഇനി റിലീസിനെങ്കിലും കാണാൻ കിട്ടുമോ പ്രണവേ?
അതുപിന്നെ സ്ഥിരം ചടങ്ങാകുമ്പോൾ മുടക്കാൻ പറ്റില്ലല്ലോ. നാട്ടുകാർ മുഴുവൻ തന്റെ സിനിമയെ ഒരാഘോഷമാക്കുമ്പോൾ നാടുവിട്ട്, സകലരുടെയും കണ്ണുവെട്ടിച്ച് മറ്റെവിടെങ്കിലും കറങ്ങിനടക്കാൻ ഇഷ്‌ടപ്പെടുന്ന ആളാണ് നടൻ പ്രണവ് മോഹൻലാൽ (Pranav Mohanlal). കഴിഞ്ഞ ദിവസം പുതിയ ചിത്രം 'വർഷങ്ങൾക്ക് ശേഷം' ടീസർ പുറത്തുവന്നിരുന്നു. അതിനു പിറ്റേന്ന് പ്രണവിന്റെ ഇൻസ്റ്റഗ്രാം പേജിൽ കണ്ട ചിത്രം ഇതാണ്
advertisement
2/7
ചിത്രത്തിലെ പ്രണവിന്റെ ചില രംഗങ്ങൾ കണ്ടാൽ ലാലേട്ടനെ പോലുണ്ട് എന്നും മോഹൻലാലിൻറെ അഭിനയ മുഹൂർത്തങ്ങളുമായി സമാനതകളുണ്ട് എന്നുമെല്ലാം പല വേർഷനുകൾ വന്നു കഴിഞ്ഞു. അപ്പോഴാണ് പ്രണവ് ഹംപിയിൽ മല കയറിയ ചിത്രവുമായി ആരാധകരുടെ മുന്നിലേക്ക് വന്നുചേരുന്നത് (തുടർന്ന് വായിക്കുക) 
advertisement
3/7
നടൻ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 'ഹൃദയം' സിനിമയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണിത്. കല്യാണി പ്രിയദർശനാണ് നായിക എന്ന പ്രത്യേകതയുമുണ്ട്. വളരെ രസകരമായ മുഹൂർത്തങ്ങൾ ചേർന്നതാണ് ടീസർ
advertisement
4/7
ആദ്യ ചിത്രമായ 'ആദി' മുതൽ പ്രണവ് ഇങ്ങനെ തന്നെയാണ്. ആദിയുടെ പ്രൊമോഷൻ വേളയിൽ പോലും പ്രണവിനെ ആരും കണ്ടില്ല. സിനിമ നല്ല പ്രതികരണം നേടിയിട്ടും പ്രണവ് അതൊന്നും കണ്ട ഭാവം കാട്ടിയില്ല. നേരെ ബാഗും എടുത്തുകൊണ്ടു മറ്റെവിടെയോ യാത്രപോകുന്ന തിരക്കിലായിരുന്നു പ്രണവ്
advertisement
5/7
സ്ഥിരമായി സിനിമകൾ ചെയ്യുന്ന പ്രകൃതക്കാരനല്ല പ്രണവ് മോഹൻലാൽ. വർഷത്തിൽ ഒരു സിനിമ പോലും പതിവല്ല. പ്രണവിനെ തേടി സിനിമ വന്നാലും ഒഴിഞ്ഞു മാറുന്നതാണ് പ്രണവിന്റെ രീതി
advertisement
6/7
വിശാഖ് സുബ്രമണ്യവും വിനീത് ശ്രീനിവാസനും ഏറെ കാത്തിരുന്നാണ് പ്രണവിനെ ഈ സിനിമയ്ക്കായി കൊണ്ടുവന്നത്. വിശാഖിന്റെ വിവാഹത്തിന് പോലും പ്രണവ് പങ്കെടുത്തില്ല. അപ്പോഴും യാത്ര പോകുന്ന തിരക്കിലായിരുന്നു പ്രണവ് മോഹൻലാൽ
advertisement
7/7
നീരജ് മാധവ്, നിവിൻ പോളി എന്നിവർ 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയിൽ അതിഥി വേഷങ്ങൾ ചെയ്യുന്നുണ്ട്. ഷാൻ റഹ്മാൻ, വൈ.ജി. മഹേന്ദ്ര, അജു വർഗീസ്, നീത പിള്ള എന്നിവരും ചിത്രത്തിലെ സുപ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
ടീസർ വന്നതും അണ്ണൻ നാടുവിട്ട് മലകയറി ഗൈസ്, ഇനി റിലീസിനെങ്കിലും കാണാൻ കിട്ടുമോ പ്രണവേ?
Open in App
Home
Video
Impact Shorts
Web Stories