മകനേ, ഇത് ലോകത്തിന്റെ ഭൂപടം മാത്രമല്ല, സൂക്ഷിച്ചു നോക്കിയാൽ നമ്മുടെ താരം അതിൽ തിളങ്ങുന്നത് കാണാം
- Published by:user_57
- news18-malayalam
Last Updated:
പൊട്ടിയ ചില്ലുകൾ ചേർത്തുവച്ച ലോകഭൂപടത്തിന്റെ ഒത്തനടുവിൽ മിറർ സെൽഫി പകർത്തുന്ന മലയാളികളുടെ പ്രിയ താരം
advertisement
1/6

കുറച്ചു പൊട്ടിപ്പോയ ചില്ലുകൾ നിരത്തിവച്ചോരു ലോകഭൂപടം. ഒറ്റ നോട്ടത്തിൽ നിങ്ങൾ അത്രെയേ കാണുന്നുണ്ടാവൂ. എങ്കിൽ അത്രയും നോക്കിയാൽ പോരാ. ഇതിൽ എവിടെയാണ് ഇന്ത്യ വരുന്നത് എന്ന് പറയാൻ പറ്റുമോ? 'എന്തുവാ ഇത് ജ്യോഗ്രഫി ക്‌ളാസ് എടുക്കുവാന്നോ' എന്ന് ഇപ്പോൾ നിങ്ങൾ മനസ്സിൽ ചിന്തിച്ചെങ്കിൽ കുറ്റം പറയാൻ പറ്റില്ല. ഇതിന്റെ ഒത്ത നടുവിൽ നമ്മുടെ ഒരു സ്റ്റാർ ഉണ്ട്, താരം
advertisement
2/6
ചിരിച്ചു കൊണ്ട് മിറർ സെൽഫി പകർത്തുകയാണ് അദ്ദേഹം. ആമുഖം വേണ്ടാത്തയാൾ കൂടിയാണ് അദ്ദേഹം. ഇതാ നോക്കൂ, ഫോട്ടോ എടുക്കാൻ നേരം ഷർട്ട് പോലും ഇടാൻ മറന്ന ലാളിത്യം. ഈ ചിത്രങ്ങൾക്ക് ആരാധകർ വളരെ രസകരമായ കമന്റുകൾ ഞൊടിയിടയിൽ തന്നെ പോസ്റ്റ് ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/6
ഒരു ക്ലൂ തന്നാൽ പറയാൻ പറ്റുമോ എന്ന് നോക്കാം. 'ആ ഇവിടെ പാട്ടും കേട്ടിരുന്നോ... ഒരുത്തൻ ബാംഗ്ലൂർന്നു അവന്റെ ഫ്രണ്ടിനെ കാണാൻ വന്നതാന്നും പറഞ്ഞു കേരളത്തിലെ എല്ലാ ലൊക്കേഷനിലെയും അരിമണി മുഴുവൻ പെറുക്കുന്നുണ്ട്' എന്ന് ഒരു ഫാൻ നൽകിയ കമന്റ്. അതാരെന്ന് ഇനിയൊന്നു പറയാൻ ശ്രമിച്ചാൽ നടക്കില്ലേ?
advertisement
4/6
'ഹൃദയം' സിനിമയിലെ നായകനായി മലയാളികളുടെ ഹൃദയം കവർന്ന്, അടുത്ത സിനിമയ്ക്ക് ഡേറ്റ് പോലും ഉറപ്പിക്കാതെ ലോകംചുറ്റിക്കറങ്ങുകയാണ് ഇദ്ദേഹം. മലയാളത്തിന്റെ സ്വന്തം പ്രണവ് മോഹൻലാൽ. പ്രണവിന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം ചിത്രങ്ങളിൽ ചിലതാണ് നിങ്ങൾ ഇവിടെ കണ്ടത്
advertisement
5/6
ഷർട്ട് ഇടാതെ ക്യാമറയ്ക്കു മുന്നിലിരിക്കുന്ന ലാളിത്യത്തിന്റെ ഈ മാരക വേർഷന് ആരാധകർ വേറെയും രസകരമായ കമന്റ് ചെയ്തിട്ടുണ്ട്. 'അണ്ണന്റെ ടാറ്റൂ സൂം ചെയ്തു നോക്കിയവർ ആരോക്കെയുണ്ട് ഇവിടെ', 'മൂസിക്ക് ഉണ്ടാക്കുന്നു അല്ലെ', 'എന്നോട് പറയാതെ നീ മുടി മുറിച്ചാ?' എന്നിങ്ങനെ പോകുന്നു കമന്റുകൾ
advertisement
6/6
അടുത്തതായി 'ഹൃദയം' നിർമാതാവിന്റെ ചിത്രത്തിൽ പ്രണവ് ഭാഗമാകും എന്ന് വാർത്ത വന്നെങ്കിലും അതിന്റെ കൂടുതൽ വിവരങ്ങൾ ഏതും തന്നെ ലഭ്യമായിരുന്നില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
മകനേ, ഇത് ലോകത്തിന്റെ ഭൂപടം മാത്രമല്ല, സൂക്ഷിച്ചു നോക്കിയാൽ നമ്മുടെ താരം അതിൽ തിളങ്ങുന്നത് കാണാം