Pranav Mohanlal | ഊട്ടിക്കെന്നും പറഞ്ഞു പോയ പ്രണവ് വീണ്ടും നാടുവിട്ടു; ഇപ്പോൾ ഇവിടെയുണ്ട്
- Published by:meera_57
- news18-malayalam
Last Updated:
ഊട്ടിയിൽ നിന്നും പ്രണവ് സ്ഥലംവിട്ടു. പ്രണവ് മോഹൻലാലിന്റെ പുതിയ താവളം ഇതാ ഇവിടെയാണ്
advertisement
1/7

പടം തിയെറ്ററിലെത്തിയാൽ നായകൻ പ്രണവ് മോഹൻലാലിനെ (Pranav Mohanlal) പ്രതീക്ഷിക്കേണ്ട. നാട്ടിൽ നേരാംവണ്ണം കാലുകുത്തണമെങ്കിൽ, പിന്നെ അടുത്ത പടം റെഡിയാവണം. അഭിനയിക്കാൻ വേണ്ടിമാത്രം വരുന്ന പ്രണവിന്റെ വർഷങ്ങളായുള്ള ശീലം ഇതാണ്. 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രം തിയേറ്ററിൽ എത്തിയപ്പോഴും പ്രണവ് ആ പഴയ ആളു തന്നെ. തെല്ലും മാറിയില്ല
advertisement
2/7
ഏറ്റവും പുതിയ സിനിമ പൂർത്തിയായതില്പിന്നെ പ്രണവ് ഊട്ടിക്ക് പോയി എന്നാണ് അമ്മ സുചിത്ര നൽകിയ വിവരം. അതിനു ശേഷം ചില ആരാധകർ പ്രണവിനെ വട്ടമിട്ടു പിടിക്കുകയും ചെയ്‌തു. ആ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നു. തീർത്തും ലാളിത്യം നിറഞ്ഞ പ്രണവ് അവർക്കൊപ്പം പോസ് ചെയ്യാൻ മറന്നില്ല (തുടർന്ന് വായിക്കുക)
advertisement
3/7
പ്രണവ് മോഹൻലാൽ പക്ഷേ യാത്ര തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. ഊട്ടിയിൽ നിന്നും പ്രണവ് സ്ഥലംവിട്ടു. പുതിയ താവളം എവിടെയെന്ന് പ്രണവ് ചിത്രങ്ങളിലൂടെ അറിയിക്കുന്നു
advertisement
4/7
കാഴ്ച്ചയിൽ ഭംഗിനിറഞ്ഞ സ്ഥലങ്ങളുടെ ചിത്രങ്ങൾ പ്രണവിന്റെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. ഒടുവിൽ അന്വേഷണം നടത്തിയപ്പോൾ സ്ഥലം ഏതെന്നു പിടികിട്ടി. ഒരു ചെറിയ ക്ലൂ പ്രണവ് അവശേഷിപ്പിച്ചിരുന്നു
advertisement
5/7
കുന്നും മലയും കയറാൻ തൽക്കാലം പ്രണവ് നാടുവിട്ടിട്ടില്ല. കക്ഷി നമ്മുടെ രാജ്യത്തു തന്നെയുണ്ട്. വടക്കു കിഴക്കൻ നാടുകൾ ലക്ഷ്യമിട്ട് പ്രണവ് മോഹൻലാൽ ചുറ്റിക്കറങ്ങാൻ ആരംഭിച്ചിരിക്കുന്നു. മേഘാലയിൽ എത്തിയ വിശേഷമാണ് പ്രണവിന്റെ പേജിൽ
advertisement
6/7
കഴിഞ്ഞ രണ്ട് തവണയും വിനീത് ശ്രീനിവാസന്റെ ചിത്രങ്ങളാണ് പ്രണവിനെ മലയാളത്തിലേക്ക് തിരികെയെത്തിച്ചത്. ഹൃദയവും, വർഷങ്ങൾക്ക് ശേഷവും സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്നു. മുരളി എന്ന പ്രണവ് കഥാപാത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു
advertisement
7/7
ഊട്ടി സന്ദർശിക്കാൻ പോയ പ്രണവ് മോഹൻലാലിനെ വ്‌ളോഗർമാർ വഴിയിൽ കണ്ടെത്തിയപ്പോൾ. സന്ദർശകരോട് കുശലാന്വേഷണം നടത്തിയ ശേഷം മാത്രമേ പ്രണവ് മോഹൻലാൽ അവരെ വിട്ടുള്ളൂ
മലയാളം വാർത്തകൾ/Photogallery/Buzz/
Pranav Mohanlal | ഊട്ടിക്കെന്നും പറഞ്ഞു പോയ പ്രണവ് വീണ്ടും നാടുവിട്ടു; ഇപ്പോൾ ഇവിടെയുണ്ട്