TRENDING:

എന്തൊരു രൂപമാറ്റം; മുംബൈ നഗരവീഥിയിലൂടെ മലയാളത്തിന്റെ യുവസുന്ദരി

Last Updated:
കണ്ടാൽ വിദേശവനിതയെന്നു തോന്നിപ്പോകും. അല്ല, ഇത് മലയാളത്തിന്റെ ആ ശാലീന സുന്ദരി തന്നെയാണ്
advertisement
1/8
എന്തൊരു രൂപമാറ്റം; മുംബൈ നഗരവീഥിയിലൂടെ മലയാളത്തിന്റെ യുവസുന്ദരി
ആഘോഷങ്ങളുടെയും സ്വപ്നങ്ങളുടെയും സ്വപ്നസാക്ഷാത്കാരങ്ങളുടെയും നഗരം എന്ന് വേണം മുംബൈയെ വിശേഷിപ്പിക്കാൻ. ഇവിടെ സ്വപ്നങ്ങളുടെ കൂമ്പാരവുമായി വന്നുചേരുന്നവരാണ് പലരും. ബോളിവുഡ് മുതൽ വമ്പൻ വ്യവസായങ്ങളും സാധാ ബിസിനസുകളും ചേരുന്ന ഒക്കെയും പടർന്നു പന്തലിച്ച നഗരം. ഈ നഗരത്തെ തന്റെ കണ്ണുകളിലൂടെ കാണുകയാണ് മലയാളത്തിന്റെ ഈ പ്രിയ യുവ താരം
advertisement
2/8
പലവർണങ്ങളിലെ ഷർട്ടും, വെള്ള നിറമുള്ള ഷോർട്സും ഷോൾഡർ ബാഗുമായി കണ്ണിൽ കൂളിംഗ് ഗ്ലാസും വച്ച് നടന്നു നീങ്ങുന്ന ഈ യുവതി ഒരു വിദേശവനിതയല്ലേ എന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നിപ്പോകും. അല്ല എന്നാണ് ഉത്തരം. മലയാളത്തിൽ നിരവധി ശാലീന വേഷങ്ങൾ ചെയ്ത പ്രിയനടിയാണ് ചിത്രത്തിൽ. ആളുടെ പേര് പറയാൻ ഒന്ന് ശ്രമിച്ചു നോക്കൂ (തുടർന്ന് വായിക്കുക)
advertisement
3/8
താരത്തിന്റെ കണ്ണിലൂടെയുള്ള മുംബൈ നഗരവീഥിയുടെ ഒരു കാഴ്ചയാണിത്. ഒരു റോഡിന്റെ ഇരുവശങ്ങളും നിറയുന്ന ക്ലിക്ക്. ഇതെടുത്ത താരം ആരെന്നറിയുമോ?
advertisement
4/8
ആദ്യ ചിത്രങ്ങളിൽ നിങ്ങൾ കണ്ടത് പ്രയാഗ മാർട്ടിനെയാണ്. മേക്കപ്പിനോട് ഏറെ പ്രിയമുള്ള താരം വ്യത്യസ്ത മേക്കോവറുകളുമായി സോഷ്യൽ മീഡിയ പേജിൽ എത്താറുണ്ട്. പക്ഷെ ഇത്തരമൊരു മേക്കോവർ അതിൽനിന്നെല്ലാം വേറിട്ട് നിൽക്കുന്നു
advertisement
5/8
തനി നാടൻ വേഷത്തിലും മോഡേൺ വേഷങ്ങളിലും ഒരുപോലെ തൽപ്പരയാണ് പ്രയാഗ എന്ന് ഈ ചിത്രം പറയും. പരമ്പരാഗത കേരളീയ വേഷവും ആഭരണങ്ങളും അണിഞ്ഞ പ്രയാഗ
advertisement
6/8
ഇതേ നടി തന്നെ അനിമൽ പ്രിന്റുള്ള ഷർട്ടും ഡെനിമും അണിഞ്ഞപ്പോൾ. സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലെ ബാലതാരമായാണ് പ്രയാഗ മലയാള സിനിമയിൽ എത്തിയത്. പിന്നീട് നായികയായി
advertisement
7/8
ഒരുമുറൈ വന്ത് പാർത്തായ, കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങിയ സൈനികളിലൂടെ ശ്രദ്ധ നേടി
advertisement
8/8
ടി.വിയിൽ വിവിധ റിയാലിറ്റി ഷോകളുടെ ഗസ്റ്റ് ആയും പ്രയാഗ എത്തിയിട്ടുണ്ട്. വെബ് സീരീസായ നവരസയിൽ പ്രയാഗ ഒരു സെഗ്മെന്റിൽ വേഷമിട്ടിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
എന്തൊരു രൂപമാറ്റം; മുംബൈ നഗരവീഥിയിലൂടെ മലയാളത്തിന്റെ യുവസുന്ദരി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories