Priyanka Chopra| 'തിങ്കളാഴ്ച രാത്രികൾ കൂടുതൽ രസകരമാകരുത്'; പ്രണയാർദ്രമായി ചുംബിക്കുന്ന പ്രിയങ്കയ്ക്കും നിക്കിനും മുന്നിൽ കണ്ണ് പൊത്തി മാൾട്ടി മേരി
- Published by:ASHLI
- news18-malayalam
Last Updated:
അച്ഛന്റേയും അമ്മയുടേയും പ്രണയാർദ്രമായ നിമിഷങ്ങൾക്കു മുന്നിൽ കണ്ണുപോത്തി ചിരിക്കുന്ന മകൾ മാൾട്ടി മേരിയുടെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
advertisement
1/5

പ്രണയാർദ്രമായി പരസ്പരം ചുംബിക്കുന്ന ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും(Priyanka chopra)ഭർത്താവ് നിക് ജോനാസി(Nick jonas)ന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കൈയ്യടക്കി വെച്ചിരിക്കുന്നത്.
advertisement
2/5
അതിനേക്കാൾ ഉപരി അച്ഛന്റേയും അമ്മയുടേയും പ്രണയാർദ്രമായ നിമിഷങ്ങൾക്കു മുന്നിൽ കണ്ണുപോത്തി ചിരിക്കുന്ന മകൾ മാൾട്ടി മേരിയുടെ ചിത്രവും ഒപ്പം വൈറലാകുകയാണ്.
advertisement
3/5
പ്രിയങ്ക ചോപ്ര(Priyanka chopra)യുടെ ഭർത്താവും അമേരിക്കൻ ഗായകനുമായ നിക് ജോനാസിന്റെ 32ാം ജന്മദിനത്തിന്റെ ഭാഗമായി ലണ്ടനിൽ നടന്ന ജൊനാസ് ബ്രദേഴ്സിന്റെ സംഗീത പരിപാടിക്ക് എടുത്ത മനോഹരമായ പിറന്നാൾ ചിത്രങ്ങളിലാണ് ഈ പ്രണയം തുളുമ്പുന്ന ചിത്രവും പങ്കുവെച്ചിരിക്കുന്നത്.
advertisement
4/5
പിറന്നാൾ സ്നേഹം അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഇതിലും മികച്ചതായി 32 വയസ്സ് തുടങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
advertisement
5/5
അതേസമയം ഏറ്റവും മികച്ച ഭർത്താവിനും അച്ഛനും പിറന്നാൾ ആശംസകൾ എന്നാണ് പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 2018 ഡിസംബർ 1 നായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹം.
മലയാളം വാർത്തകൾ/Photogallery/Buzz/
Priyanka Chopra| 'തിങ്കളാഴ്ച രാത്രികൾ കൂടുതൽ രസകരമാകരുത്'; പ്രണയാർദ്രമായി ചുംബിക്കുന്ന പ്രിയങ്കയ്ക്കും നിക്കിനും മുന്നിൽ കണ്ണ് പൊത്തി മാൾട്ടി മേരി