രണ്ടാമത്തെ കൺമണിയെ മാറോട് ചേർത്ത് ശ്രീനിഷ്; വീണ്ടും മേമയായ സന്തോഷം പങ്കുവെച്ച് റേച്ചൽ മാണി
- Published by:Sarika KP
- news18-malayalam
Last Updated:
വല്യേച്ചിയായ നില കുഞ്ഞനിയത്തിയെ വാരിപുണർന്ന് ചുംബിക്കുന്ന ചിത്രം അതിവേഗത്തിൽ വൈറലായി.
advertisement
1/8

ചലച്ചിത്രതാരവും ടിവി അവതാരകയും മോഡലുമായ പേളി മാണി മലയാളികൾക്ക് എന്നും പ്രിയങ്കരിയാണ്. താരത്തിന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും പേളിയും ഭര്‍ത്താവ് ശ്രീനിഷും സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്.
advertisement
2/8
ഇതിനിടെയിലാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. ഇതോടെ തന്റെ രണ്ടാമത്തെ കൺമണി വന്ന സന്തോഷത്തിലാണ് പേളി മാണിയും കുടുംബവും. വല്യേച്ചിയായ സന്തോഷത്തിലാണ് നില ബേബിയും.
advertisement
3/8
എല്ലാവർക്കും ഒരുപാട് നന്ദി എന്നാണ് പേളി മാണി രണ്ടാമത്തെ കുഞ്ഞിന്റെ വരവ് അറിയിച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. ലേബർ റൂമിൽ നിന്നും കുഞ്ഞിനെ ആദ്യമായി കയ്യിലെടുത്ത ഫോട്ടോയ്ക്ക് ഒപ്പമായിരുന്നു പേളിയുടെ കുറിപ്പ്.
advertisement
4/8
എന്നാൽ ഇതിനു ശേഷം വീഡിയോയോ ഫോട്ടോയൊ ഒന്നും പേളി പങ്കുവെച്ചിരുന്നില്ല. ശേഷം കഴിഞ്ഞ ദിവസം മൂത്തമകൾ നില തന്റെ രണ്ടാമത്തെ കുഞ്ഞിനെ കെട്ടിപിടിച്ച് മുത്തം നൽകുന്ന ചിത്രം പേളി പങ്കിട്ടിരുന്നു.
advertisement
5/8
ഉമ്മകള്‍ പങ്കുവെക്കാനായി അവര്‍ പരസ്പരം കണ്ടുമുട്ടി. ബിഗ് സിസ്റ്റര്‍ ലവ്. നില അവളുടെ കുഞ്ഞ് അനിയത്തിയെ കണ്ടപ്പോള്‍.- എന്നാണ് പേളി മാണി കുറിച്ചത്.വല്യേച്ചിയായ നില കുഞ്ഞനിയത്തിയെ വാരിപുണർന്ന് ചുംബിക്കുന്ന ചിത്രം അതിവേഗത്തിൽ വൈറലായി.
advertisement
6/8
എന്നാൽ ഇതിനു ശേഷം ഇന്നാണ് കുട്ടിയുടെ ഫോട്ടോ പങ്കുവയ്ക്കുന്നത്. അച്ഛൻ ശ്രീനിഷിന്റെ മാറോട് കിടക്കുന്ന കുഞ്ഞിന്റെ ഫോട്ടോയാണ് ശ്രീനിഷ് പങ്കുവച്ചത്.
advertisement
7/8
ഈ നിമിഷം എന്നെന്നേക്കുമായി എന്റെ ഹൃദയത്തിൽ പതിഞ്ഞു എന്ന് ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.
advertisement
8/8
ഇതേസമയം പേളിയുടെ സഹോദരി റേച്ചൽ പേളി മാണിയും കുട്ടിയുടെ ചിത്രം പങ്കുവച്ച് എത്തി. വീണ്ടും മേമയായി എന്നാണ് റേച്ചൽ കുറിച്ചിരിക്കുന്നത്. ജീവിതം കൂടുതല്‍ ആകാംഷയുള്ളതായെന്നും താരം കുറിച്ചു.
മലയാളം വാർത്തകൾ/Photogallery/Buzz/
രണ്ടാമത്തെ കൺമണിയെ മാറോട് ചേർത്ത് ശ്രീനിഷ്; വീണ്ടും മേമയായ സന്തോഷം പങ്കുവെച്ച് റേച്ചൽ മാണി