RRR | ഒന്ന് മയത്തിൽ തള്ള്; 'ഒരു ഓസ്കർ ടിക്കറ്റിന് 20 ലക്ഷം രൂപ'യുടെ സത്യാവസ്ഥ വെളിപ്പെടുത്തി രാജമൗലിയുടെ പുത്രൻ
- Published by:user_57
- news18-malayalam
Last Updated:
ഓസ്കർ ചടങ്ങിൽ പങ്കെടുക്കാൻ ആളൊന്നിന് 20.6 ലക്ഷം രൂപ ചിലവിട്ടു എന്നതിന്റെ സത്യാവസ്ഥ
advertisement
1/6

RRR ചിത്രത്തിലെ 'നാട്ടു നാട്ടു' (Nattu Nattu) ഗാനം വിശ്വവിഖ്യാതമായ ഓസ്കർ (Oscars 2023) സമ്മാനത്തിനർഹമായ നിമിഷം ഏവരും ഏറെ അഭിമാനത്തോടെ കണ്ട വേളയാണ്. കീരവാണിയാണ് ഓസ്കർ പുരസ്‌കാരം ഏറ്റുവാങ്ങിയത്. മികച്ച ഒറിജിനൽ സോംഗിനാണ് പുരസ്‌കാരം. സംവിധായകൻ എസ്.എസ്. രാജമൗലി, നടന്മാരായ രാം ചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു
advertisement
2/6
എന്നാൽ സംവിധായകനും നടന്മാർക്കും ഓസ്കർ വേദിയിലേക്ക് ഫ്രീ ടിക്കറ്റ് ലഭിച്ചിരുന്നില്ല. അവർ പണം നൽകി ഓസ്കർ വേദിയിലെ സീറ്റുകൾക്കുള്ള ടിക്കറ്റ് വാങ്ങുകയായിരുന്നു. കീരവാണി, ചന്ദ്രബോസ് എന്നിവരും, അവരുടെ ഭാര്യമാർക്കുമായിരുന്നു സൗജന്യ ടിക്കറ്റ് അന്നയിരുന്നു റിപ്പോർട്ട്. അതേസമയം ആളൊന്നിന് 20 ലക്ഷം മുടക്കിയാണ് രാജമൗലി മറ്റു ടിക്കറ്റുകൾ ഒപ്പിച്ചതെന്ന് റിപ്പോർട്ട് വന്നിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ഒരു ടിക്കറ്റിന് 25,000 ഡോളർ ആണ് വില എന്ന് പല റിപ്പോർട്ടുകളും സൂചിപ്പിച്ചു. അതായത് 20.6 ലക്ഷം രൂപ. ഒടുവിൽ സത്യാവസ്ഥ വെളിപ്പെടുത്തി രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയ തന്നെ രംഗത്തെത്തി
advertisement
4/6
വൈറൽ റിപ്പോർട്ടുകളിൽ പറയുന്നതാണോ സത്യം? കീരവാണി, ചന്ദ്രബോസ്, ജൂനിയർ NTR, രാം ചരൺ, കാലഭൈരവ, രാഹുൽ സിപ്ലിംഗഞ്ച്, പ്രേം രക്ഷിത് എന്നിവർ ഔദ്യോഗിക ക്ഷണം സ്വീകരിച്ചവരിൽ ഉൾപ്പെടുന്നു. അക്കാദമി നിയമങ്ങൾ അനുസരിച്ച് അവാർഡ് ജേതാവിനും ഒരു കുടുംബാംഗത്തിനും മാത്രമാണ് സൗജന്യ പാസ് നൽകിയത്
advertisement
5/6
ടീമിലെ ബാക്കിയുള്ള RRR അംഗങ്ങൾക്കുള്ള ടിക്കറ്റുകൾ വാങ്ങേണ്ടതുണ്ടെന്നും എന്നാൽ ഒരാൾക്ക് 700 ഡോളർ മുതൽ 1500 ഡോളർ വരെയാണ് (57K മുതൽ 1.2 ലക്ഷം രൂപ വരെ) ടിക്കറ്റ് വിലയെന്നും അദ്ദേഹം വെളിപ്പെടുത്തി
advertisement
6/6
എസ്.എസ്. രാജമൗലിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ രമാ രാജമൗലി, മകൻ കാർത്തികേയ, മരുമകൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു
മലയാളം വാർത്തകൾ/Photogallery/Buzz/
RRR | ഒന്ന് മയത്തിൽ തള്ള്; 'ഒരു ഓസ്കർ ടിക്കറ്റിന് 20 ലക്ഷം രൂപ'യുടെ സത്യാവസ്ഥ വെളിപ്പെടുത്തി രാജമൗലിയുടെ പുത്രൻ