TRENDING:

Ranjini Haridas | വയസ്സിൽ എന്തിരിക്കുന്നു? വീട്ടുകാർക്കൊപ്പം ജന്മദിനം ആഘോഷിച്ച് രഞ്ജിനി ഹരിദാസ്

Last Updated:
അമ്മ സുജാതയ്ക്കും അനുജൻ ശ്രീപ്രിയനും പ്രിയപ്പെട്ട വളർത്തുനായ്ക്കൾക്കുമൊപ്പം ജന്മദിനം ആഘോഷിച്ച് രഞ്ജിനി ഹരിദാസ്
advertisement
1/7
Ranjini Haridas | വയസ്സിൽ എന്തിരിക്കുന്നു? വീട്ടുകാർക്കൊപ്പം ജന്മദിനം ആഘോഷിച്ച് രഞ്ജിനി ഹരിദാസ്
വേറിട്ട അവതരണശൈലിയിലൂടെ രഞ്ജിനി ഹരിദാസ് (Ranjini Haridas) പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയിട്ട് ഒന്നരപതിറ്റാണ്ട് പിന്നിടുന്നു. പിന്നീട് രഞ്ജിനിയുടെ ശൈലിക്ക് അനുകരണങ്ങൾ ഉണ്ടായെങ്കിലും രഞ്ജിനിക്കു തുല്യം രഞ്ജിനി മാത്രമായി. മലയാളത്തിന്റെ പ്രിയ അവതാരകയുടെ ഒരു പിറന്നാൾ കൂടി പിന്നിട്ടിരിക്കുന്നു. വീട്ടുകാർക്കൊപ്പമാണ് ഇക്കുറി രഞ്ജിനി ജന്മദിനം ആഘോഷിച്ചത്
advertisement
2/7
അമ്മ സുജാതയ്ക്കും അനുജൻ ശ്രീപ്രിയനുമൊപ്പമാണ് രഞ്ജിനിയുടെ ജന്മദിനാഘോഷം. പിറന്നാളിന് സ്‌പെഷൽ കേക്കും ഒരുങ്ങി. പ്രായത്തെ കൂസാത്ത മലയാളത്തിലെ പ്രിയങ്കരികളിൽ ഒരാളാണ് രഞ്ജിനി എന്ന് ഈ ചിത്രങ്ങൾ പറയും (തുടർന്ന് വായിക്കുക)
advertisement
3/7
അമ്മയെയും അനുജനെയും കൂടാതെ തന്റെ പ്രിയപ്പെട്ട വളർത്തുനായ്ക്കളാണ് രഞ്ജിനിക്കൊപ്പമുണ്ടായത്. സഹോദര ഭാര്യ ബ്രീസ് ജോർജ് പങ്കെടുത്തില്ല എങ്കിലും ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് വഴി ചേച്ചിക്ക് പിറന്നാൾ ആശംസിച്ചിരുന്നു
advertisement
4/7
രഞ്ജിനിക്ക് പ്രായം 41 ആയി എന്ന് ആരും ചിന്തിക്കാൻ ഇടയില്ല. കൗമാരക്കാരികളുടെ ഊർജസ്വലതയും അത്രതന്നെ ചുറുചുറുക്കും നിറഞ്ഞ അവതരണ ശൈലിയിലൂടെ ഇന്നും സമൂഹത്തിൽ എങ്ങും നിറഞ്ഞുനിൽപ്പാണ്‌ രഞ്ജിനി
advertisement
5/7
പിറന്നാളിന് കൂട്ടുകാരും പ്രിയപ്പെട്ടവരും രഞ്ജിനിക്ക് ആശംസ അറിയിക്കുന്ന തിരക്കിലായിരുന്നു. ഇതെല്ലാം തന്നെ രഞ്ജിനി ഇൻസ്റ്റഗ്രാം സ്റ്റോറികളായി പോസ്റ്റ് ചെയ്യുകയും ചെയ്തു
advertisement
6/7
അമ്മ സുജാതയ്ക്കൊപ്പം റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയതിന്റെ നിമിഷങ്ങളും രഞ്ജിനി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരുന്നു. ജന്മദിനം ആശംസിച്ച സുഹൃത്തുക്കൾ രഞ്ജിനിയെ വ്യത്യസ്ത തരത്തിൽ ഓർക്കുന്ന ചിത്രങ്ങളും വീഡിയോകളുമായാണ് എത്തിയത്
advertisement
7/7
'ഐഡിയ സ്റ്റാർ സിങ്ങർ' എന്ന റിയാലിറ്റി ഷോയാണ് അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം നേടിയ രഞ്ജിനിയെ മലയാളികൾക്ക് സുപരിചിതയാക്കിയത്. ഇപ്പോഴും നിരവധി പരിപാടികളിൽ രഞ്ജിനി നിറസാന്നിധ്യമാണ്. 'പൊന്നിയിൻ സെൽവൻ 2'വിന്റെ കേരളത്തിലെ ലോഞ്ചിൽ രഞ്ജിനിയായിരുന്നു അവതാരക
മലയാളം വാർത്തകൾ/Photogallery/Buzz/
Ranjini Haridas | വയസ്സിൽ എന്തിരിക്കുന്നു? വീട്ടുകാർക്കൊപ്പം ജന്മദിനം ആഘോഷിച്ച് രഞ്ജിനി ഹരിദാസ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories