TRENDING:

'ഈ അവസ്ഥയോര്‍ത്ത് ഭയം തോന്നുന്നു; ഇതിനെ അതിജീവിക്കുക എളുപ്പമല്ല'; രശ്മിക മന്ദാന

Last Updated:
ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന മാനസികാഘാതമുണ്ട്. അതിനെ അതിജീവിക്കുക എളുപ്പമല്ല എന്നും താരം തുറന്നുപറ‍ഞ്ഞു.
advertisement
1/6
'ഈ അവസ്ഥയോര്‍ത്ത് ഭയം തോന്നുന്നു;  ഇതിനെ അതിജീവിക്കുക എളുപ്പമല്ല'; രശ്മിക മന്ദാന
ഈയടുത്തായി ഏറ്റവും അധികം വാര്‍ത്തകളിൽ നിറഞ്ഞ നിന്ന താരമാണ് രശ്മിക മന്ദാന. താരത്തിന്റെ പേരിൽ ഉയർന്ന ഡീപ് ഫെയ്ക് സംഭവം സോഷ്യൽ മീഡിയ ഒന്നടങ്കം പിടിച്ചുകുലുക്കിയിരുന്നു. ബ്രിട്ടീഷ് -ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ സാറാ പട്ടേലിന്‍റെ വീഡിയോയില്‍ ഡീപ്ഫേക്ക് സോഫ്റ്റ് വെയറുപയോഗിച്ച് രശ്മികയുടെ മുഖം കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു.
advertisement
2/6
സംഭവം വിവാദമായതോടെ നിരവധി പേരാണ് താരത്തിനു പിന്തുണയുമായി എത്തുകയും വീഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയാവശ്യപ്പെടുകയും ചെയ്തത്.
advertisement
3/6
ഇതിനു പിന്നാലെ വിവാദവുമായി ബന്ധപ്പെട്ട് തുറന്നുസംസാരിച്ചിരിക്കുകയാണ് രശ്മിക മന്ദാന. തനിക്ക് പെണ്‍കുട്ടികളുടെ അവസ്ഥയോര്‍ത്ത് ഭയം തോന്നുന്നുവെന്നും ഇത്തരം പ്രവർത്തികൾക്കെതിരെ നിരന്തരമായി സംസാരിക്കേണ്ടത് അനിവാര്യമാണെന്നും താരം തുറന്ന് പറഞ്ഞു. ഈയിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചൽ.
advertisement
4/6
''ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് നിരന്തരം സംസാരിക്കേണ്ടി വരുന്നത്. ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നതെങ്കില്‍ എനിക്ക് ഇത്രയും പിന്തുണ ലഭിക്കില്ലായിരുന്നു.
advertisement
5/6
കോളേജില്‍ പഠിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്തു നോക്കൂ. എനിക്കവരെയോര്‍ത്ത് ഭയം തോന്നുന്നു. ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന മാനസികാഘാതമുണ്ട്. അതിനെ അതിജീവിക്കുക എളുപ്പമല്ല. ''
advertisement
6/6
രശ്മികയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടിമാരായ കജോളിന്റെയും കത്രീന കൈഫിന്റെയും ആലിയാ ഭട്ടിന്റെയും വ്യാജ വീഡിയോകള്‍ പ്രചരിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഈ അവസ്ഥയോര്‍ത്ത് ഭയം തോന്നുന്നു; ഇതിനെ അതിജീവിക്കുക എളുപ്പമല്ല'; രശ്മിക മന്ദാന
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories