TRENDING:

Dileep | ലക്ഷങ്ങൾ പ്രതിഫലം ഉണ്ടായിട്ടും ദിലീപ് എന്തിന് പുട്ട് കച്ചവടത്തിലേക്ക് കാൽവച്ചു? ഹോട്ടൽ ആരംഭിച്ചതിനു പിന്നിൽ

Last Updated:
കൊച്ചി നഗരത്തിൽ ദിലീപിന് മാത്രമല്ല, ഭാര്യ കാവ്യാ മാധവനും ബിസിനസ് സ്ഥാപനമുണ്ട്
advertisement
1/8
ലക്ഷങ്ങൾ പ്രതിഫലം ഉണ്ടായിട്ടും ദിലീപ് എന്തിന് പുട്ട് കച്ചവടത്തിലേക്ക് കാൽവച്ചു? ഹോട്ടൽ ആരംഭിച്ചതിനു പിന്നിൽ
ജനപ്രിയ നായകൻ എന്ന പേരോട് കൂടി ഹിറ്റ് ചിത്രങ്ങളും ലക്ഷങ്ങൾ പ്രതിഫലവും പറ്റിയിരുന്ന നാളുകളിൽ നടൻ ദിലീപ് (Dileep) കൊച്ചിയിൽ ആരംഭിച്ച ഹോട്ടലായിരുന്നു 'ദേ പുട്ട്'. പേരിലെ കൗതുകവും പുട്ടിലെ വെറൈറ്റിയും കണ്ട് പിൽക്കാലത്ത് ഇവിടേക്ക് ഭക്ഷണ പ്രേമികളുടെ ഒഴുക്ക് തന്നെയുണ്ടായി. ഇന്നും കൊച്ചിയിൽ വന്നാൽ ഇടപ്പള്ളിയിലെ 'ദേ പുട്ട്' പലർക്കും ഒരു വികാരമാണ്
advertisement
2/8
അതേസമയം, ഫോർട്ട് കൊച്ചിയിൽ ഗായകൻ യേശുദാസിന്റെ തറവാട് വീട്ടിൽ 'മംഗോ ട്രീ' എന്ന പേരിൽ മറ്റൊരു റെസ്റ്റോറന്റും ദിലീപിന്റെ ഉടമസ്ഥതയിൽ തുറന്നു. ദേ പുട്ട് ദിലീപിന്റെയും നാദിർഷയുടെയും കൂട്ടുകെട്ടിൽ ആരംഭിച്ച ഭക്ഷണ ശാലയാണ്. വർഷങ്ങൾ പലതു കഴിയുമ്പോൾ ഹോട്ടൽ ബിസിനസിലേക്ക് തിരിഞ്ഞതിന്റെ രഹസ്യം ദിലീപ് പറയുന്നു (തുടർന്ന് വായിക്കുക)
advertisement
3/8
ഏറ്റവും പുതിയ സിനിമയായ 'തങ്കമണി'യുടെ പ്രൊമോഷന്റെ ഭാഗമായി ചിലർക്കെങ്കിലും 'ദേ പുട്ട്' കാണാൻ അവസരമുണ്ടായി. ഒരഭിമുഖത്തിൽ ദേ പുട്ടിന്റെ ഉള്ളിൽ വച്ചായിരുന്നു ദിലീപ് സംസാരിച്ചതും
advertisement
4/8
കൂട്ടുകാർക്ക് സംസാരിച്ചിരിക്കാൻ, എന്നും ആശയവിനിമയം നടത്താൻ ലക്ഷ്യമിട്ട് ആരംഭിച്ചതാണ് 'ദേ പുട്ട്'. നല്ല ഭക്ഷണം ലഭിക്കുന്നുവെന്ന റിപ്പോർട്ട് പ്രചരിച്ചതോടെ കാര്യങ്ങൾ കുറച്ചു കൂടി സീരിയസ് ആയി. 'ഒരുപാട് പേര് നമ്മുടെ സ്ഥാപനത്തിൽ ഭക്ഷണം കഴിക്കാൻ വരുന്നതിൽ സന്തോഷം
advertisement
5/8
ഒരു കലാകാരൻ എന്ന നിലയിൽ കണ്ണിലൂടെയും ചെവിയിലൂടെയുമാണ് നമ്മൾ മറ്റുള്ളവരുടെ മനസിലേക്ക് കയറുന്നത്. കണ്ട് ഇഷ്‌ടപ്പെട്ട് മനസ്സിൽ എടുത്തുവെക്കുന്നതാണ്. ഭക്ഷണവും അതുപോലെ തന്നെ'. അതിനാൽ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പിക്കുന്നതിൽ ടെൻഷൻ ഉണ്ടെന്ന് ദിലീപ്
advertisement
6/8
ചിക്കൻ ബിരിയാണി പുട്ട്, ബീഫ് ബിരിയാണി പുട്ട് എന്ന് ലോകത്തെങ്ങും കേൾക്കാത്ത നാളുകളിൽ അതിനു തുടക്കമിട്ടത് ദിലീപിന്റെ ദേ പുട്ടായിരുന്നു. കൊച്ചി നഗരത്തിൽ ദിലീപിന് മാത്രമല്ല, ഭാര്യ കാവ്യാ മാധവനും ബിസിനസ് സ്ഥാപനമുണ്ട്
advertisement
7/8
കാവ്യാ മാധവന്റെ 'ലക്ഷ്യ' എന്ന വസ്ത്രബ്രാൻഡിന്റെ ആസ്ഥാനവും കൊച്ചിയാണ്. വിവാഹത്തിനും മുൻപ് കാവ്യാ മാധവന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ബ്രാൻഡ് ആണ് 'ലക്ഷ്യ'
advertisement
8/8
ദിലീപിന്റെ 'പവി ടേക്ക് കെയർ' എന്ന സിനിമയുടെ റിലീസ് ഉടനെയുണ്ടാകും. കൊച്ചിയിൽ സ്ഥാപനം നടത്തുന്നുവെങ്കിലും, നിലവിൽ മകൾ മഹാലക്ഷ്മിയുടെ പഠനവുമായി ബന്ധപ്പെട്ട് കാവ്യ ചെന്നൈയിലാണ് താമസം. മീനാക്ഷി എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കി
മലയാളം വാർത്തകൾ/Photogallery/Buzz/
Dileep | ലക്ഷങ്ങൾ പ്രതിഫലം ഉണ്ടായിട്ടും ദിലീപ് എന്തിന് പുട്ട് കച്ചവടത്തിലേക്ക് കാൽവച്ചു? ഹോട്ടൽ ആരംഭിച്ചതിനു പിന്നിൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories