Rimi Tomy | റിമി പലവട്ടം നിറകണ്ണുകളുമായി ഇറങ്ങി; ഒരു ഗായകന്റെ നമ്പർ ബ്ലോക്ക് ചെയ്യേണ്ടി വന്നു: ആലപ്പി അഷറഫ്
- Published by:meera_57
- news18-malayalam
Last Updated:
'കൂടെ നിന്നും ചതിച്ച അയാളുടെ ഫോൺ നമ്പർ പോലും റിമി ബ്ലോക്ക് ചെയ്തു': ആലപ്പി അഷറഫ്
advertisement
1/6

മലയാള ചലച്ചിത്ര പിന്നണി ഗായകരിൽ ഏറ്റവും ഊർജസ്വലയായ ഗായിക ആരെന്ന ചോദ്യത്തിന് വർഷങ്ങളായി ഒരുത്തരമേയുള്ളൂ; റിമി ടോമി (Rimi Tomy). സ്റ്റേജിൽ പിടിച്ചുകെട്ടിയ പോലെ ഒറ്റനിൽപ്പിൽ നിന്നും ഗാനമാലപിച്ചവരുടെ ഇടയിലേക്കാണ്, സ്റ്റേജിനെ ഇളക്കിമറിച്ചു തുള്ളിച്ചാടി പാട്ടുപാടുന്ന പാലാക്കാരി പെൺകുട്ടി റിമി കടന്നു വന്നത്. ചിലനേരത്തെങ്കിലും, കേൾക്കുന്നവർക്ക് മണ്ടത്തരം എന്ന് തോന്നിപ്പിച്ചേക്കാവുന്ന തരം തമാശകൾ ആത്മവിശ്വാസത്തോടെ പറയുന്ന ശീലക്കാരി കൂടിയാണ് റിമി ടോമി. ആരംഭകാലത്ത് ചബ്ബി ലുക്കിൽ പോണിടെയ്ൽ കെട്ടിയ തലമുടിയും ആട്ടി പാടിയിരുന്ന റിമി, പിൽക്കാലത്ത് ഫിറ്റ്നസ് പ്രേമികളുടെ ഇഷ്‌ടതാരം കൂടിയായി. മുഖത്തു നിറചിരിയുമായി നിൽക്കുമ്പോഴും റിമിയുടെ കണ്ണുനീർ ആരും കണ്ടിരുന്നില്ല. ആ കഥ പറയുകയാണ് സംവിധായകൻ ആലപ്പി അഷറഫ് (Alleppey Ashraf)
advertisement
2/6
കുറച്ചു വർഷങ്ങൾക്ക് മുൻപ് ദീർഘനാളത്തെ ദാമ്പത്യം അവസാനിച്ച ശേഷം ജീവിതത്തെ തന്റേടത്തോടെ നേരിടുന്ന റിമി ടോമിയെ ഏവരും കണ്ടിരുന്നു. കോവിഡ് നാളുകളിൽ സ്റ്റേജുകൾ നിലച്ചപ്പോൾ, റിമി തന്റെ സഹോദരങ്ങളുടെ കുഞ്ഞുങ്ങളെയും കൂട്ടി അവരുടെ യൂട്യൂബ് ചാനലിൽ പാചകക്കാരിയായ കൊച്ചമ്മയുടെ റോളിൽ എത്തിച്ചേർന്നു. വളരെ ഊർജസ്വലയായി മാത്രമേ റിമി ടോമിയെ അപ്പോഴും ലോകത്തെല്ലാവരും കണ്ടുള്ളൂ (തുടർന്ന് വായിക്കുക)
advertisement
3/6
നിറചിരിയുടെ പിന്നിൽ ഒളിപ്പിച്ച നിറകണ്ണീരോടെ ജീവിതത്തെ നേരിട്ട റിമി ടോമിയെ അറിഞ്ഞവരിൽ ചുരുക്കം ചിലരാണ് സംവിധായകൻ ആലപ്പി അഷറഫ്. ഹേറ്റേഴ്‌സിന് പോലും 'ഒരു സ്ക്രൂവിന്റെ പിരി അൽപ്പം മുറുക്കാനുണ്ട്' എന്നല്ലാതെ റിമി ടോമിയെ കുറിച്ച് ദോഷം പറയാനില്ല എന്ന് അഷറഫ്. ഒരിക്കൽ അദ്ദേഹത്തിന്റെ ഒരു സിനിമയിൽ പാടാൻ റിമി ചെന്നൈയിൽ എത്തിച്ചേർന്നു. രഘുകുമാർ ആയിരുന്നു സംഗീത സംവിധായകൻ. പാട്ട് കഴിഞ്ഞ് പുറത്തിറങ്ങിയ റിമിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു
advertisement
4/6
കാര്യം എന്തെന്ന് പലകുറി അന്വേഷിച്ചിട്ടും, ഒന്നുമില്ല എന്ന് പറഞ്ഞ് റിമി പോയി. വിമാനത്തിന് സമയമായതിനാൽ, റിമി ടോമി പെട്ടെന്ന് യാത്ര പറഞ്ഞിറങ്ങി. ചെറിയ കാര്യങ്ങൾക്ക് പോലും ഇമോഷണൽ ആവുന്ന പ്രകൃതക്കാരിയാണ് റിമി എന്ന് ആലപ്പി അഷറഫ്. ഈ സംഭവത്തിൽ കാര്യം ഇത്രേയുണ്ടായിരുന്നുള്ളൂ. രഘുകുമാർ നിർദേശിച്ച ഗായികയ്ക്ക് പകരം റിമി ടോമിയെ അഷറഫ് നിർദേശിക്കുകയായിരുന്നു. അതിന്റെ ദേഷ്യം സംഗീത സംവിധായകൻ തീർത്തത് റിമിയുടെ നേർക്കായിരുന്നു
advertisement
5/6
സംഗീത റിയാലിറ്റി ഷോകളിലെ ജഡ്ജ് എന്ന നിലയിലും റിമി ടോമിയെ പ്രേക്ഷകർ കണ്ടതാണ്. അവിടെയും തന്റെ സ്വതസിദ്ധമായ കഴിവ് കൊണ്ട് റിമി ടോമി പലപ്പോഴും പ്രേക്ഷകരുമായി ഏറെ ചേർന്ന് നിൽക്കുന്ന വിധികർത്താവാകാറുണ്ട്. ഒരുക്കൽ സീനിയർ ജഡ്ജിനെക്കാൾ നല്ല രീതിയിൽ വിലയിരുത്തുകയും കമന്റ് പറയുകയും ചെയ്ത ജൂനിയർ ജഡ്ജ് ആയ റിമിയെ അദ്ദേഹം കളിയാക്കുകയും ആക്ഷേപിക്കുകയും ചെയ്തു. അന്നും നിറകണ്ണുകളോടെ റിമി ആ സ്റ്റുഡിയോയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. റിമിയുടെ കരിയർ നശിപ്പിച്ച ഒരു ഗായകനെ കുറിച്ചും അഷറഫ് പറയുന്നു
advertisement
6/6
റിമിക്ക് ഇനി പാടാൻ കഴിയില്ല എന്ന നിലയിൽ പ്രചാരണം നടത്തി അവരുടെ അവസരങ്ങൾ നഷ്‌ടപ്പെടുത്തിയ ഒരു ഗായകൻ ഉള്ള കാര്യവും അഷറഫ് ചൂണ്ടിക്കാട്ടി. അയാളുമായി റിമി വർഷങ്ങളോളം സഹകരിക്കാതിരുന്നു. കൂടെ നിന്നും ചതിച്ച അയാളുടെ ഫോൺ നമ്പർ പോലും റിമി ബ്ലോക്ക് ചെയ്തു. ആ ഗായകൻ ആരെന്നു പേരെടുത്തു പറയാതെയാണ് അഷറഫ് ഈ വെളിപ്പെടുത്തൽ നടത്തിയത്. 'ആലപ്പി അഷറഫ് കണ്ടതും കേട്ടതും' എന്ന തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം റിമിയെ സംബന്ധിച്ച ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
Rimi Tomy | റിമി പലവട്ടം നിറകണ്ണുകളുമായി ഇറങ്ങി; ഒരു ഗായകന്റെ നമ്പർ ബ്ലോക്ക് ചെയ്യേണ്ടി വന്നു: ആലപ്പി അഷറഫ്