Sai Kumar | പാലുകാച്ചിന് മുൻപ് പ്രളയം കൊണ്ടുപോയ വില്ല; ഓർമയുമായി സായ് കുമാറും ബിന്ദു പണിക്കരും
- Published by:meera_57
- news18-malayalam
Last Updated:
ഷൂട്ടിംഗ് കൊണ്ട് മാത്രം പ്രളയക്കെടുതിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട തങ്ങളുടെ അവസ്ഥയെക്കുറിച്ച് ബിന്ദുവും സായ് കുമാറും
advertisement
1/5

കേരളം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു 2018ൽ സംഭവിച്ചത്. പലർക്കും അവരുടെ കിടപ്പാടത്തിൽ തുടങ്ങി ഉറ്റവരെയും ഉടയവരെയും നഷ്‌ടമാക്കിയ പ്രകൃതി ദുരന്തം. അതുവരെ കനത്ത മഴയിൽ പോലും മുറ്റത്തു വെള്ളം നിറയാത്തവർക്ക്, സർക്കാർ സംവിധാനങ്ങളെ ആശ്രയിച്ച് അവർ നിർദേശിച്ച ക്യാമ്പുകളിൽ മാത്രമേ കഴിയാൻ സാധിച്ചിരുന്നുള്ളൂ. അന്നാളുകളിൽ സ്വന്തം വീട്ടിൽ വെള്ളം കയറുന്നതു കണ്ടു നിൽക്കാൻ മാത്രം കഴിഞ്ഞവരിൽ താരങ്ങൾ ഉൾപ്പെടെ പലരും ഉണ്ടായിരുന്നു. കൊച്ചി കളമശ്ശേരിയിൽ വീടുണ്ടായിരുന്ന നടൻ സായ് കുമാറും (Sai Kumar) ബിന്ദു പണിക്കരും (Bindu Panicker) പ്രളയത്തിന്റെ കെടുതികൾ നേരിൽക്കണ്ടനുഭവിച്ചവരാണ്
advertisement
2/5
'സിനിമാതിഖ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷൂട്ടിംഗ് കൊണ്ട് മാത്രം പ്രളയക്കെടുതിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട തങ്ങളുടെ അവസ്ഥയെക്കുറിച്ച് ബിന്ദുവും സായ് കുമാറും പറയുന്നു. പ്രളയം പൊട്ടിപ്പുറപ്പെടുന്നതിനു മുൻപ് ഓഗസ്റ്റ് 13ന് സായ് കുമാറും ബിന്ദുവും തിരുവനന്തപുരത്തു നടന്നുപോന്ന ലൂസിഫർ സിനിമയുടെ ഷൂട്ടിങ്ങിനായി തിരിച്ചിരുന്നു. എറണാകുളത്ത് ഓഗസ്റ്റ് 15ന് വെള്ളം കയറി. കളമശ്ശേരിയിലെ തങ്ങളുടെ വീടിന്റെ ഗ്രൗണ്ട് ഫ്ലോർ മുഴുവൻ പോയി എന്ന് ബിന്ദുവും സായ് കുമാറും ഓർക്കുന്നു. മുകളിലെ നിലയിലെ ഫർണിച്ചർ മാത്രമാണ് തിരികെ ലഭിച്ചത് (തുടർന്ന് വായിക്കുക)
advertisement
3/5
അമ്മയും ആന്റിയും അവരുടെ സഹായിയായ സ്ത്രീയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അമ്മയും ആന്റിയും വളരെ പ്രായം ചെന്നവരാണ്. അവിടെ അടുത്ത് ജോലിയുണ്ടായിരുന്ന മൂത്ത സഹോദരൻ എത്തി അവരെ കൂട്ടിക്കൊണ്ടു പോയി. 'ഞങ്ങളുടെ വീടിരിക്കുന്ന പരിസരത്തേക്ക് പോകാൻ കഴിയില്ലായിരുന്നു. പാലത്തിൽ നിന്നുകൊണ്ട് മുങ്ങിക്കിടന്ന ഞങ്ങളുടെ സ്ഥലം നോക്കി. അഞ്ചു ദിവസം കഴിഞ്ഞാണ് വെള്ളമിറങ്ങിയത്. വീട് മുഴുവൻ ചെളിയായി ആകെ വിഷമമായിപ്പോയി...
advertisement
4/5
പതിനാറാം തിയതി ഞങ്ങളുടെ വീടിനു നേരെയുള്ള മറ്റൊരു വീടിന്റെ പാലുകാച്ചൽ ഉണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് അതിൽ പങ്കെടുക്കാൻ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. അവിടേയ്ക്ക് എത്താൻ നോക്കിയപ്പോൾ, കളമശ്ശേരി മുഴുവൻ വെള്ളം കേറിയെന്നു വാർത്ത വന്നു. അവർ മൂന്നുപേരും മകളും മാത്രമേയുള്ളൂ എന്നോർത്ത് ആകെ വെപ്രാളമായി. അഴീക്കൽ വന്നതും പോലീസ് ഇങ്ങോട്ടു കയറ്റിവിടുന്നില്ല. അങ്ങോട്ട് പോയാൽ പ്രയാസമാണെന്ന് പോലീസ് അറിയിച്ചു. അപ്പോഴേക്കും ആ വഴി ജില്ലാ കലക്‌ടർ വരുന്നുണ്ടായിരുന്നു. അദ്ദേഹത്തോട് കാര്യം പറഞ്ഞു. ആ കാർ ഫോളോ ചെയ്യാനായിരുന്നു നിർദ്ദേശം
advertisement
5/5
ഒടുവിൽ കലക്‌ടറുടെ കാറിന്റെ പിന്നാലെ സായ് കുമാറും ബിന്ദുവും അവരുടെ വീടിരിക്കുന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു. പാലുകാച്ചൽ നടന്നില്ല എന്ന് മാത്രമല്ല. അവിടെ നാല്പത്തിയൊന്നോ, നാൽപ്പത്തിമൂന്നോ വില്ലകൾ ഉണ്ടായിരുന്നു. അവയെല്ലാം പ്രളയം ബാധിക്കപ്പെട്ടു. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിലാണ് ആ വില്ലകൾ തയ്യാറാക്കിയിരുന്നത്. ഇറക്കിയ ഫർണിച്ചർ മുഴുവനും നഷ്‌ടമായതായി സായ് കുമാർ
മലയാളം വാർത്തകൾ/Photogallery/Buzz/
Sai Kumar | പാലുകാച്ചിന് മുൻപ് പ്രളയം കൊണ്ടുപോയ വില്ല; ഓർമയുമായി സായ് കുമാറും ബിന്ദു പണിക്കരും