Saif Ali Khan | സെയ്ഫ് അലി ഖാന് ലക്ഷങ്ങളുടെ ഇൻഷുറൻസ്; തുക എത്രയെന്നു രേഖ സഹിതം പുറത്ത്
- Published by:meera_57
- news18-malayalam
Last Updated:
മുംബൈ ബാന്ദ്രയിൽ അതീവ സുരക്ഷയെ ഭേദിച്ചാണ് അക്രമി സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ചത്
advertisement
1/6

നടൻ സെയ്ഫ് അലി ഖാന് (Saif Ali Khan) കുത്തേറ്റത് സിനിമാലോകത്തെയും, പ്രത്യേകിച്ച് ബോളിവുഡിനെയും, ഞെട്ടിച്ച സംഭവമായിരുന്നു. മുംബൈ ബാന്ദ്രയിൽ അതീവ സുരക്ഷയുണ്ട് എന്ന് കരുതപ്പെടുന്ന ബഹുനില മന്ദിരത്തിലാണ് വെളുപ്പാൻകാലത്ത് സെയ്‌ഫിനും കുടുംബത്തിനും നേരെ അക്രമം ഉണ്ടാവുന്നതും നടൻ തന്റെ പിഞ്ചുമക്കളായ തൈമൂറിനെയും ജെയ് അലി ഖാനെയും സുരക്ഷിതരാക്കി കവർച്ചക്കാരനുമായി മല്ലിട്ടത്. സംഭവത്തിൽ സെയ്‌ഫിനു നട്ടെല്ലിന് സമീപം ഗുരുതര പരിക്കേൽക്കുകയും ഉടൻ ശസ്ത്രക്രിയക്ക് വിധേയനാവുകയുമായിരുന്നു. മകൻ ഇബ്രാഹിം അലി ഖാൻ പിതാവിനെ ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
advertisement
2/6
കൊണ്ടുപോകുന്നത് സെയ്ഫ് അലി ഖാനെയാണ് എന്നറിയാതെയാണ് ഓട്ടോ നിർത്തിയത് എന്ന് അദ്ദേഹത്തെ കൊണ്ടുപോയ ഓട്ടോ ഡ്രൈവർ റാണ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുംബൈ ലീലാവതി ആശുപത്രിയിൽ സെയ്ഫ് അലി ഖാൻ സുഖപ്പെട്ടുവരുന്നു. സെയ്‌ഫിന്റെ വീട്ടിലെ സഹായിയായ സ്ത്രീയുമായി കവർച്ചക്കാരൻ മല്പിടുത്തതിന് ശ്രമിച്ചുവെന്നും, തടുക്കാൻ ശ്രമിക്കവേ സെയ്‌ഫിനു കുത്തേൽക്കുകയായിരുന്നു എന്നുമാണ് പ്രാഥമിക വിവരം. മണിക്കൂറുകൾ ദിവസങ്ങളായിട്ടും അക്രമിയെ പിടികൂടാൻ പോലീസിനെ കൊണ്ടു സാധിച്ചത് ശനിയാഴ്ച വൈകുന്നേരത്തോടു കൂടി മാത്രമാണ് (തുടർന്ന് വായിക്കുക)
advertisement
3/6
ആശുപത്രിയിൽ എത്തിയതും, താൻ സെയ്ഫ് അലി ഖാൻ ആണെന്നും, എത്രയും വേഗം ചികിത്സ നൽകൂ എന്നും അദ്ദേഹം ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ സെയ്‌ഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും, സെയ്ഫ് അപകടനില തരണം ചെയ്യുകയും ചെയ്‌തു. സെയ്‌ഫിനെ ചികിത്സിച്ച ഡോക്‌ടർമാർ മാധ്യമങ്ങൾക്ക് മുൻപിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഒരു ബ്രീഫിങ് നൽകുകയുമുണ്ടായി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സെയ്ഫ് അലി ഖാന്റെ വസതിയിൽ ഇത്തരമൊരു സംഭവം അരങ്ങേറിയത്
advertisement
4/6
സെയ്ഫ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വേളയിൽ തന്നെ അദ്ദേഹത്തിന്റെ ഇൻഷുറൻസ് വിവരങ്ങൾ എക്സ് അഥവാ ട്വിറ്ററിലൂടെ പുറത്തുവന്നു കഴിഞ്ഞു. എന്തിനു വേണ്ടിയുള്ള ചികിത്സയാണ്, ഡയഗ്നോസിസ്, റൂം കാറ്റഗറി, ഡിസ്ചാർജ് പ്രതീക്ഷിക്കുന്ന തിയതി തുടങ്ങിയ വിവരങ്ങൾ ഇതിലുണ്ട്. സെയ്ഫ് അലി ഖാന്റെ സ്വകാര്യത പുറത്തുവിടുന്നു എന്ന നിലയിൽ റിപോർട്ടുകൾ ഉണ്ടെങ്കിലും, ഇതിലെ വ്യക്തിഗത വിവരങ്ങൾ പരസ്യമാക്കുന്നു എന്നതിന്റെ പേരിൽ ഏറെ വിമർശനമുണ്ട്. നിവ ബൂപ ഹെൽത്ത് ഇൻഷുറൻസ് ഹോൾഡറാണ് സെയ്ഫ് അലി ഖാൻ
advertisement
5/6
ആകെ 35.95 ലക്ഷം രൂപയാണ് സെയ്ഫ് അലി ഖാൻ ഇൻഷുറൻസ് ആയി ക്ലെയിം ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യഘട്ടം എന്ന നിലയിൽ 25 ലക്ഷം രൂപ പാസ് ആക്കി. ചികിത്സാ കാലഘട്ടത്തേക്കുള്ള മുഴുവൻ തുക എന്ന നിലയിൽ ആദ്യം ഒരു ഇൻഷുറൻസ് ക്ലെയിം വിടുകയും, ഡിസ്ചാർജ് തിയതിക്ക് മുൻപായി ബാക്കി തുക കൂടി അപ്പ്രൂവ് ചെയ്യുന്നതുമാണ് ഇൻഷുറൻസ് കമ്പനികളുടെ രീതി. ഇതിനിടയിൽ, അവർക്ക് ആവശ്യമായി വരുന്ന ചില വെരിഫിക്കേഷനുകൾ രണ്ട് അപ്പ്രൂവലുകൾക്കിടയിലുമായി നടത്തിയിട്ടുണ്ടാകും. ക്രമക്കേട് ഏതും കണ്ടെത്തിയില്ല എങ്കിൽ, മുഴുവൻ തുകയും ക്ലെയിം ചെയ്യാം
advertisement
6/6
ഇൻഷുറൻസ് രേഖയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, സെയ്ഫ് അലി ഖാന് ജനുവരി 21ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകാം. അൽപ്പം നാളത്തേക്ക് ഇനി അദ്ദേഹത്തിന് വിശ്രമം വേണ്ടിവന്നേക്കാം
മലയാളം വാർത്തകൾ/Photogallery/Buzz/
Saif Ali Khan | സെയ്ഫ് അലി ഖാന് ലക്ഷങ്ങളുടെ ഇൻഷുറൻസ്; തുക എത്രയെന്നു രേഖ സഹിതം പുറത്ത്