സിനിമയിൽ അച്ഛന്റെ പേരിൽ നിന്നുവെന്നാക്ഷേപം കേൾക്കാത്ത നടൻ; പായസക്കച്ചവടം നടത്തുന്ന സജിയെ ഓർമ്മയുണ്ടോ?
- Published by:meera_57
- news18-malayalam
Last Updated:
നെപോട്ടിസം അരങ്ങുവാഴുന്ന നാളുകളിൽ സ്വന്തം കഴിവിൽ മറ്റൊരു മേഖല കണ്ടെത്തി അവിടെ ശോഭിക്കുകയാണ് അദ്ദേഹം
advertisement
1/6

മലയാള സിനിമയിൽ അച്ഛന്റെ മകൻ എന്ന നിലയിൽ വന്നുവെങ്കിലും ഒരിക്കലും ആ പേരിൽ നിലനിന്നു എന്നാക്ഷേപം കേൾക്കാത്ത നടൻ. ഏതാനും സിനിമകളിൽ വേഷമിട്ട ശേഷം അദ്ദേഹം സിനിമയിൽ നിന്നും പാടെ അപ്രത്യക്ഷനായി. തനിക്കൊരു ബിസിനസ് മാൻ എന്ന നിലയിൽ കരിയർ കെട്ടിപ്പടുക്കാം എന്ന വിശ്വാസത്തിൽ അദ്ദേഹം ഇന്ന് മുന്നോട്ടു പോവുകയാണ്. ഇന്ന് ഏറെ വിൽപ്പന നടക്കുന്ന പായസം വ്യാപാരമാണ് അദ്ദേഹം നടത്തുന്നത്
advertisement
2/6
സജി എന്ന് പറയുന്നതിനേക്കാൾ സജി സോമൻ എന്ന പേര് പൂർണമായും പറയുന്നതാകും അഭികാമ്യം. അങ്ങനെയാണ് അദ്ദേഹത്തെ സിനിമയിൽ ഏറെപ്പേരും അറിഞ്ഞു തുടങ്ങിയത്. നെപോട്ടിസം അരങ്ങുവാഴുന്ന നാളുകളിൽ സ്വന്തം കഴിവിൽ മറ്റൊരു മേഖല കണ്ടെത്തി അവിടെ ശോഭിക്കുകയാണ് സജി (തുടർന്ന് വായിക്കുക)
advertisement
3/6
സജിയുടെ പായസക്കടയും അവിടെ വിൽക്കുന്ന പായസത്തിന്റെ രുചിയും നുകർന്നവർ പോസ്റ്റ് ചെയ്യുന്ന വീഡിയോസ് സോഷ്യൽ മീഡിയയിൽ തരംഗമാണ്. വീടിനോടു ചേർന്നൊരു ചെറിയ കട തുറന്നാണ് പായസ വിൽപ്പന
advertisement
4/6
പായസം കൂടാതെ വേറെയും ഭക്ഷണബിസിനസ് സജി നടത്തുന്നു എന്നും വിവരമുണ്ട്. മലയാള സിനിമയിൽ സ്റ്റോപ്പ് വയലൻസ്, പ്രിയം പ്രിയങ്കരം തുടങ്ങിയ സിനിമകൾ സജി സോമന്റേതായുണ്ട്
advertisement
5/6
എന്നിരുന്നാലും അദ്ദേഹം കൂടുതൽ സിനിമകൾ ചെയ്ത് നടനെന്ന നിലയിൽ സിനിമയിൽ സജീവമായില്ല. നെപോട്ടിസം വേരുറപ്പിക്കുന്ന ഇന്ത്യൻ സിനിമാ ലോകത്ത് പലരും സജി സോമന്റെ പേരൊഴിവാക്കണം എന്നാവശ്യപ്പെടാറുണ്ട്
advertisement
6/6
മലയാള സിനിമയിൽ നിരവധി ഓർക്കപ്പെടുന്ന വേഷങ്ങൾ ചെയ്ത എം.ജി. സോമന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായിരുന്നു 'ലേലം'. ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന അദ്ദേഹത്തിന്റെ കഥാപാത്രം അതുവരെയുള്ള എല്ലാ വേഷങ്ങളെക്കാളും സ്വീകാര്യത നേടുകയും ചെയ്‌തു
മലയാളം വാർത്തകൾ/Photogallery/Buzz/
സിനിമയിൽ അച്ഛന്റെ പേരിൽ നിന്നുവെന്നാക്ഷേപം കേൾക്കാത്ത നടൻ; പായസക്കച്ചവടം നടത്തുന്ന സജിയെ ഓർമ്മയുണ്ടോ?