'ദിലീപ് രണ്ട് മക്കളുടെ പേരിൽ ആണയിട്ട കാര്യമാണ്, നേരിട്ട് ചോദിച്ചു': സലിം കുമാർ
- Published by:meera_57
- news18-malayalam
Last Updated:
അഭിനേതാക്കൾ എന്ന നിലയിൽ അറിയപ്പെടുന്നതിനും വളരെ മുൻപേ ആരംഭിച്ച പരിചയമാണ് നടൻ ദിലീപും സലിം കുമാറും തമ്മിൽ
advertisement
1/6

മലയാള സിനിമയിൽ അഭിനേതാക്കൾ എന്ന നിലയിൽ അറിയപ്പെടുന്നതിനും വളരെ മുൻപേ ആരംഭിച്ച പരിചയമാണ് നടൻ ദിലീപും (Dileep) സലിം കുമാറും (Salim Kumar) തമ്മിൽ. ഇരുവരും മികച്ച ഹാസ്യകാരന്മാർ ആയതിനു ശേഷം മാത്രമാണ് നടന്മാർ എന്ന നിലയിൽ പ്രേക്ഷകരുടെ ഇടയിൽ സ്വീകാര്യത നേടിയത്. ഇരുവർക്കും സിനിമ ഭാഗ്യമേഖലയായി. മിനിസ്‌ക്രീനിൽ ലഭിച്ച തുടക്കത്തെ നല്ല നിലയിൽ എത്തിക്കാൻ ദിലീപിനും സലിം കുമാറിനും സാധിച്ചു. ഇന്നും സൂക്ഷിക്കുന്ന ഒരു സൗഹൃദമുണ്ട് ഇവർക്കിടയിൽ. സിനിമാ ജീവിതം നല്ല നിലയിൽ പൊയ്ക്കൊണ്ടിരിക്കെയാണ് ദിലീപിനെതിരെ നടിയെ ആക്രമിച്ച കേസിൽ ആരോപണം ഉയരുന്നത്
advertisement
2/6
കേസ് ആരംഭിച്ച് ഏഴു വർഷം പിന്നിടുന്നു. ഇതിനിടെ ദിലീപ് ഈ കേസിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുകയുമുണ്ടായി. ഇന്നും തീർപ്പു കല്പിക്കപ്പെടാതെ അനന്തമായി നീളുകയാണ് പ്രശസ്തമായ നടിയെ ആക്രമിച്ച കേസ്. അതിനു ശേഷവും ദിലീപ് മലയാള സിനിമയിൽ സജീവമായി എങ്കിലും, മുൻകാലങ്ങളിൽ എന്ന പോലെ ഹിറ്റുകൾ പിറന്നില്ല. ഇന്നും ജനപ്രിയൻ എന്ന നാമധേയത്തിൽ കുടുംബ പ്രേക്ഷകർക്ക് യോജിക്കും വിധമുള്ള സ്ക്രിപ്റ്റുകൾ ദിലീപ് തിരഞ്ഞെടുക്കാറുണ്ട്. അടുപ്പിച്ച് ചിത്രങ്ങൾ ഫ്ലോപ്പ് ആകുന്നതും ദിലീപിന്റെ കരിയറിൽ വെല്ലുവിളി ഉയർത്തി (തുടർന്ന് വായിക്കുക)
advertisement
3/6
ഈ കേസ് ആരംഭിച്ച ശേഷമാണ് ദിലീപിന്റെ ഇളയമകൾ മഹാലക്ഷ്മിയുടെ ജനനവും, മൂത്തമകൾ മീനാക്ഷി എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയതും എല്ലാം. വ്യക്തിജീവിതത്തിൽ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബാധിക്കാതിരിക്കാൻ ദിലീപ് ശ്രമിക്കാറുണ്ട്. ഭാര്യ കാവ്യാ മാധവനും മകളും കുഞ്ഞിന് വിദ്യാഭ്യാസം നൽകുന്നത് ചെന്നൈയിലാണ്. ഇടയ്ക്കിടെ ഇവർ നാട്ടിൽ വരാറുമുണ്ട്. മീനാക്ഷിയുടെ മെഡിക്കൽ വിദ്യാഭ്യാസവും ചെന്നൈയിൽ ആയിരുന്നു
advertisement
4/6
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പക്ഷം ചേരുന്നവരും അല്ലാത്തവരും ഉണ്ട്. ഇതേപ്പറ്റി നടൻ സലിം കുമാർ പ്രതികരണം നൽകിക്കഴിഞ്ഞു. 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ' യൂട്യൂബ് അഭിമുഖത്തിലാണ് ദിലീപ് പ്രതിയായ കേസിനെ കുറിച്ചും, അതേപ്പറ്റിയുള്ള തന്റെ വീക്ഷണത്തെ കുറിച്ചും സലിം കുമാർ വിശദമാക്കിയത്. സലിം കുമാർ പറഞ്ഞ കാര്യങ്ങൾ ഇതാ: 'ദിലീപ് ചെയ്തതെല്ലാം ശരിയാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല. അയാളെ വിധിക്കേണ്ടവർ നമ്മളല്ല എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ...
advertisement
5/6
വിധി നടപ്പാക്കേണ്ടത് മാധ്യമങ്ങളോ ജനങ്ങളോ അല്ല. കോടതിയാണ്. അതിന്റെ പേരിൽ അനുഭവിക്കാനുള്ളത് അനുഭവിച്ചോട്ടെ. അഥവാ ചെയ്തിട്ടുണ്ടെങ്കിൽ, ശരിയാണ് എന്ന് പറഞ്ഞിട്ടില്ല. കോടതിയുടെ മുന്നിലിരിക്കുന്ന വിഷയമാണ്. ഇനി അയാൾ തെറ്റുകാരനല്ലെങ്കിലോ. ഞാൻ ചോദിച്ചപ്പോൾ, ചെയ്തിട്ടില്ല എന്നായിരുന്നു മറുപടി. ഞാൻ ചെയ്തിട്ടില്ല എന്ന് മക്കളെ പിടിച്ച് സത്യം ചെയ്യുകയാണ്. ഒരു മനുഷ്യന് ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. ചെയ്തിട്ടില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് കൂടുതലും ഇഷ്‌ടം. ചിലപ്പോൾ ശരിയാകാം, അല്ലെങ്കിൽ തെറ്റാകാം. അത് കോടതിക്ക് മുന്നിലത്തെ കാര്യമാണ്,' എന്ന് സലിം കുമാർ
advertisement
6/6
എന്നിരുന്നാലും ലഭ്യമായ അവസരങ്ങളിൽ ദിലീപ് എല്ലാ പ്രധാന ചടങ്ങുകളിലും കുടുംബത്തോടൊപ്പം പങ്കെടുക്കാറുണ്ട്. അടുത്തിടെ കല്യാൺ സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളിൽ, ഭാര്യ കാവ്യക്കും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ദിലീപ് പങ്കുകൊണ്ടു. ദിലീപിന്റെ ഇളയമകൾ മഹാലക്ഷ്മിക്ക് ആറു വയസ് തികഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
'ദിലീപ് രണ്ട് മക്കളുടെ പേരിൽ ആണയിട്ട കാര്യമാണ്, നേരിട്ട് ചോദിച്ചു': സലിം കുമാർ