TRENDING:

Salim Kumar | എന്ത്? പണമുണ്ടെങ്കിൽ ഇങ്ങനെയുമാകാമോ? സലിം കുമാറിന്റെ അടുക്കളയിലെ വിചിത്ര ഫെസിലിറ്റി, കാരണം ഇതാണ്

Last Updated:
നടൻ സലിം കുമാറിന്റെ വീടായ 'ലാഫിങ് വില്ല'യുടെ അടുക്കളയിൽ തീർത്തും വ്യത്യസ്തമായ ഒരു കാഴ്ചയുണ്ട്
advertisement
1/6
Salim Kumar | എന്ത്? പണമുണ്ടെങ്കിൽ ഇങ്ങനെയുമാകാമോ? സലിം കുമാറിന്റെ അടുക്കളയിലെ വിചിത്ര ഫെസിലിറ്റി, കാരണം ഇതാണ്
നടൻ സലിം കുമാറും (Salim Kumar) ഭാര്യ സുനിതയും അവരുടെ മക്കളായ ആരോമലും ചന്തുവും താമസിക്കുന്ന വീടാണ് ലാഫിങ് വില്ല. ചിരിച്ചും ചിരിപ്പിച്ചും മലയാളികളെ കയ്യിലെടുത്ത നടൻ തന്റെ കരിയറിന്റെ പരകോടിയിൽ നിൽക്കുന്ന കാലത്താണ് ഒറ്റനോട്ടത്തിൽ കേരളശൈലി തുളുമ്പിയ ഈ വീട് സ്വന്തമാക്കിയത്. ഈ വീടിന്റെ അകത്തളത്തിൽ നിന്നുമുള്ള ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി മുന്നേറി
advertisement
2/6
ഗൃഹനാഥനായ സലിം കുമാറിന്റെ പ്രധാന കേന്ദ്രം ഈ വീട്ടിലെ അടുക്കളയാണ്. നളപാചകത്തിന്റെ കൈപ്പുണ്യത്തിന്റെ ഗന്ധം ഈ അടുക്കളയിലുണ്ട്. ചിക്കൻ ബിരിയാണി മുതൽ അച്ചാർ വരെ തയാറാക്കാൻ സലിം കുമാർ മുന്നിലുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
പക്ഷേ പരിപാടിക്കിടെ അടുക്കളയുടെ ചുവരിൽ തീർത്തും വിചിത്രമായ ഒരു കാഴ്ച കാണുകയുണ്ടായി. ഒരു സി.സി.ടി.വി. സ്ക്രീൻ. എന്താണിത് എന്നുള്ള ചോദ്യത്തിന്  'കാശിന്റെ കുന്തളിപ്പ്' എന്നാണു എടുത്ത വായ്ക്ക് സലിം കുമാർ നൽകിയ മറുപടി. പക്ഷേ അതിലുമേറെയുണ്ട് കാരണം
advertisement
4/6
ബിഹൈൻഡ് വുഡ്സിൽ അവതാരക വീണയ്‌ക്കൊപ്പമാണ് സലിം കുമാർ സ്വന്തം വീട് പരിചയപ്പെടുത്തിയത്. ഈ വീടിന്റെ പുറകിൽ അക്വാപോണിക്സ് സൗകര്യമുണ്ട്
advertisement
5/6
അക്വാപോണിക്സ് ചെയ്യുന്ന വീടുകളിൽ സി.സി.ടി.വി. ക്യാമറയും സ്ക്രീനും നിർബന്ധമാണ് എന്നതാണ് ഇതിനു പിന്നിൽ. ഇവിടുത്തെ പാചകപരീക്ഷണം ഒക്കെ വീട്ടുകാർക്ക് മാത്രം കാണാവുന്ന കാഴ്ചയാണ്
advertisement
6/6
'കള്ളനും ഭഗവതിയും', 'വെള്ളരിപ്പട്ടണം' തുടങ്ങിയ സിനിമകളിലാണ് സലിം കുമാർ ഏറ്റവും ഒടുവിൽ വേഷമിട്ടത്. വേറെയും ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Salim Kumar | എന്ത്? പണമുണ്ടെങ്കിൽ ഇങ്ങനെയുമാകാമോ? സലിം കുമാറിന്റെ അടുക്കളയിലെ വിചിത്ര ഫെസിലിറ്റി, കാരണം ഇതാണ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories