TRENDING:

Malaika Arora | മുൻഭാര്യ മലൈകക്ക് അർബാസിന്റെ വിവാഹദിവസം സമ്മാനം അയച്ച് സൽമാൻ ഖാൻ; മലൈകയുടെ പ്രതികരണം ഇങ്ങനെ

Last Updated:
അർബാസിന്റെ വിവാഹത്തിൽ മുൻഭാര്യയായ നടി മലൈക അറോറ പങ്കെടുത്തോ ഇല്ലയോ എന്ന ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു
advertisement
1/8
Malaika Arora | മുൻഭാര്യ മലൈകക്ക് അർബാസിന്റെ വിവാഹദിവസം സമ്മാനം അയച്ച് സൽമാൻ ഖാൻ; മലൈകയുടെ പ്രതികരണം ഇങ്ങനെ
കഴിഞ്ഞ ദിവസമായിരുന്നു നടൻ അർബാസ് ഖാന്റെ (Arbaaz Khan) വിവാഹം. 56-ാം വയസിൽ ബോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റായ ഷൂറാ ഖാനുമായാണ് (Shura Khan) അർബാസ് വിവാഹിതനായത്. ഈ വിവാഹത്തിൽ നടി മലൈക അറോറ പങ്കെടുത്തോ ഇല്ലയോ എന്ന ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. മലൈക വന്നോ ഇല്ലയോ എന്നതിനേക്കാൾ അവർക്ക് സൽമാൻ ഖാൻ സമ്മാനിച്ച ചില കാര്യങ്ങളാണ് ഇപ്പോൾ വാർത്തയാവുന്നത്
advertisement
2/8
19 കൊല്ലത്തെ ദാമ്പത്യത്തിനൊടുവിലാണ് മലൈകയും അർബാസ് ഖാനും വിവാഹമോചിതരായത്. എന്നാലും തന്റെ സഹോദര ഭാര്യയായിരുന്ന മലൈക അറോറയെ സൽമാൻ ഖാൻ ഈ ദിനത്തിൽ മറന്നില്ല (തുടർന്ന് വായിക്കുക)
advertisement
3/8
അർബാസ് ഖാന്റെ വിവാഹദിവസം ക്രിസ്തുമസിന്റെ തലേന്നാൾ കൂടിയാണ് എന്ന പ്രത്യേകതയുമുണ്ട്. അതിനാൽ പ്രത്യേകം പാക്ക് ചെയ്ത ചില വസ്തുക്കൾ സൽമാൻ ഖാൻ മലൈകയുടെ പക്കൽ അയക്കുകയും ചെയ്തു. തനിക്ക് കിട്ടിയ സമ്മാനങ്ങൾ എന്തെല്ലാമെന്ന് മലൈക അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി
advertisement
4/8
ക്രിസ്മസ് സ്‌പെഷൽ സമ്മാനങ്ങളാണ് സൽമാൻ മലൈകക്ക് സമ്മാനിച്ചത്. ഒരു വീഡിയോ പോസ്റ്റ് ആണ് മലൈക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്തെല്ലാമാണ് ആ പൊതികളിൽ എന്ന് മലൈക ആ വീഡിയോ കാഴ്ച്ചയിൽ പറയുന്നുണ്ട്
advertisement
5/8
സമ്മാനപൊതിക്കുള്ളിൽ ചില വസ്ത്രങ്ങളും, ഒരു പെട്ടി ഹോട്ട് ചോക്ലേറ്റ് പൗഡറും, ഒരു സാന്ത തൊപ്പിയുമാണ് പ്രധാനമായും ഉണ്ടായിരുന്നത്. മലൈകയ്ക്ക് ക്രിസ്തുമസ് ആശംസിച്ചു കൊണ്ടുള്ള ഒരു കുറിപ്പും ഉള്ളിൽ ഉണ്ടായിരുന്നു
advertisement
6/8
സൽമാൻ ഖാനും, ബീയിങ് ഹ്യൂമൻ എന്ന ബ്രാൻഡും ചേർന്നാണ് സമ്മാനങ്ങൾ അയച്ചത്. ഉടൻ തന്നെ ബീയിങ് ഹ്യൂമൻ സ്ത്രീകൾക്കായി ഒരു ബ്രാൻഡ് ആരംഭിക്കും. അതിന്റെ മുന്നോടിയായി കൂടിയാണ് ഈ സമ്മാനപ്പെട്ടി
advertisement
7/8
മലൈക ഈ സമ്മാനങ്ങൾക്ക് നന്ദി അറിയിച്ചു. ക്രിസ്തുമസിന്റെ ഭാഗമായി സൽമാൻ ഖാൻ ഈ ബ്രാൻഡിൽ ചില ഡിസ്‌കൗണ്ടുകളും നൽകുന്നുണ്ട്
advertisement
8/8
അർബാസ് ഖാൻ, ഷൂറാ വിവാഹത്തിന് അർബാസിന്റെയും മലൈകയുടെയും പുത്രൻ അർഹാൻ ഖാനും പങ്കെടുത്തിരുന്നു. ഈ ചിത്രവും പുറത്തുവന്നിരിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Malaika Arora | മുൻഭാര്യ മലൈകക്ക് അർബാസിന്റെ വിവാഹദിവസം സമ്മാനം അയച്ച് സൽമാൻ ഖാൻ; മലൈകയുടെ പ്രതികരണം ഇങ്ങനെ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories