TRENDING:

ചെരുപ്പിടാതെ പഴനിയിലെ 600 പടികൾ ചവിട്ടിക്കയറി താരറാണിയുടെ ക്ഷേത്രദർശനം

Last Updated:
ഇതുകൂടാതെ ഓരോ പടിയിലും കർപ്പൂരം കത്തിച്ചു വച്ചാണ് പ്രിയ നടി ദർശനം നടത്തിയത്
advertisement
1/7
ചെരുപ്പിടാതെ പഴനിയിലെ 600 പടികൾ ചവിട്ടിക്കയറി താരറാണിയുടെ ക്ഷേത്രദർശനം
പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ പലരും വളരെ മികച്ച രീതിയിൽ ഈശ്വര വിശ്വാസം കാത്തുസൂക്ഷിക്കുന്നവരാണ്. ശബരിമല കയറിയ മലയാളത്തിന്റെ സൂപ്പർ താരങ്ങൾ മുതൽ തമിഴ് സംവിധായകൻ വിഗ്നേഷ് ശിവനും, വേളാങ്കണ്ണിക്കു പോയ ചാക്കോച്ചനും, മക്കയിൽ പുണ്യദർശനം നടത്തിയ ഷാരൂഖ് ഖാനും ഒക്കെ ഈ പട്ടികയിൽ ഉൾപ്പെടും. ഇവർ ദർശനം നടത്തിയ ചിത്രങ്ങളും മറ്റു വിശേഷങ്ങളും നമ്മൾ കണ്ടതാണ്. ഇതാ മറ്റൊരാൾ
advertisement
2/7
പഴനിയിലാണ് പ്രേക്ഷകരുടെ പ്രിയ താരറാണി ദർശനം നടത്തിയത്. അതും 600 പടികൾ ചെരുപ്പിടാതെ ചവിട്ടിക്കയറിയിട്ട്. ഓരോ പടിയിലും കർപ്പൂരം കത്തിച്ചു വച്ചാണ് അവർ ഭക്തിമാർഗം സഞ്ചരിച്ചത്. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു (തുടർന്ന് വായിക്കുക)
advertisement
3/7
മയോസിറ്റിസ് രോഗാവസ്ഥയെ നേരിടുന്ന നടി സമാന്ത റൂത്ത് പ്രഭുവാണ് പഴനിമല ദർശനം നടത്തിയത്. അടുത്ത ചിത്രമായ 'ശാകുന്തളം' റിലീസ് അടുക്കുന്ന വേളയിലാണ് ദർശനം എന്നത് മറ്റൊരു പ്രത്യേകത. ഫാൻസ്‌ പേജുകളിലാണ് ദർശനവിവരം പ്രത്യക്ഷപ്പെട്ടത്
advertisement
4/7
ഒരു സിമ്പിൾ സൽവാർ കമീസ് ആണ് സമാന്തയുടെ വേഷം. ജാനു സംവിധായകൻ സി. പ്രേം കുമാർ കൂടെയുണ്ടായിരുന്നു. ക്ഷേത്ര സന്ദർശനവേളയിൽ സമാന്ത മുഖത്ത് മാസ്ക് ധരിച്ചിരുന്നു
advertisement
5/7
2022ൽ സമാന്ത തന്റെ രോഗാവസ്ഥ വെളിപ്പെടുത്തി. ചികിത്സയുടെ ഭാഗമായി എല്ലാ മാസവും ഇൻട്രാവെനസ് ഇമ്യൂണോഗ്ലോബുലിൻ തെറാപ്പി (ഐവിഐജി) സെഷനുകൾ എടുക്കേണ്ടതുണ്ടെന്ന് അവർ അടുത്തിടെ പറഞ്ഞിരുന്നു
advertisement
6/7
രണ്ടുതവണ റിലീസ് മാറ്റിവച്ച തെലുങ്ക് പുരാണ ചിത്രമായ ശാകുന്തളത്തിന്റെ റിലീസിനായി സമാന്ത കാത്തിരിക്കുകയാണ്. ഫെബ്രുവരി 17 ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്ന ചിത്രം ഇപ്പോൾ ഏപ്രിൽ 14 ലേക്ക് മാറ്റിയിരിക്കുകയാണ്. ചിത്രത്തിൽ ദേവ് മോഹൻ, പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്നു
advertisement
7/7
'ശാകുന്തളം' സിനിമയിൽ ഗർഭണിയായ ശകുന്തളയായി സമാന്ത റൂത്ത് പ്രഭു
മലയാളം വാർത്തകൾ/Photogallery/Buzz/
ചെരുപ്പിടാതെ പഴനിയിലെ 600 പടികൾ ചവിട്ടിക്കയറി താരറാണിയുടെ ക്ഷേത്രദർശനം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories