TRENDING:

'പങ്കാളി നിരന്തരം സ്വാധീനിച്ചു'; സ്വന്തം ഇഷ്ടങ്ങൾ മനസിലാക്കാനായില്ലെന്ന് സാമന്ത; നാഗചൈതന്യയെക്കുറിച്ചാണോ എന്ന് ആരാധകർ

Last Updated:
താരത്തിന്റെ മുന്‍ ഭര്‍ത്താവും നടനുമായ നാഗചൈതന്യയെക്കുറിച്ചാണ് താരത്തിന്റെ പരാമര്‍ശം എന്നാണ് ആരാധകര്‍ പറയുന്നത്.
advertisement
1/7
'പങ്കാളി നിരന്തരം സ്വാധീനിച്ചു'; ഇഷ്ടങ്ങൾ മനസിലാക്കാനായില്ലെന്ന് സാമന്ത; നാഗചൈതന്യയെക്കുറിച്ചാണോ എന്ന് ആരാധകർ
തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ആരാധകരുള്ള പ്രിയ താരമാണ് സാമന്ത. എന്നാൽ താരം ഇപ്പോൾ ഒരു ഇടവേള എടുത്തിരിക്കുകയാണ്. ആരോ​ഗ്യം ശ്രദ്ധിക്കുന്നതിന്റെ ഭാഗമായാണ് ബ്രേക്ക് എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
advertisement
2/7
എന്നാൽ ഇതിനിടെയിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് തന്റെ ജീവിതത്തിൽ പറ്റിയ തെറ്റിനെക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ്.
advertisement
3/7
ഇപ്പോള്‍ ചിരിപ്പിക്കുന്ന തെറ്റ് എന്താണ് എന്ന ചോദ്യത്തിനു താരം പറഞ്ഞ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാക്കുന്നത്. തന്റെ പങ്കാളിയുടെ സ്വാധീനത്തില്‍ സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും തിരിച്ചറിയുന്നതില്‍ തെറ്റുപറ്റി എന്നാണ് താരം പറഞ്ഞത്.
advertisement
4/7
റെഡ്ഡിറ്റിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 'ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട തെറ്റ് ആ കാലഘട്ടത്തിൽ എനിക്കുണ്ടായിരുന്ന പങ്കാളി നിരന്തരം സ്വാധീനിച്ചതിനാൽ, എന്റെ സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കാൻ പരാജയപ്പെട്ടു.
advertisement
5/7
മറുവശത്ത്, ഏറ്റവും ദുഷ്‌കരമായ സമയങ്ങളിൽ പോലും വിലപ്പെട്ട ഒരു പാഠം പഠിക്കാനുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾ എന്റെ വ്യക്തിപരമായ വളർച്ചയുടെ നിമിഷം സംഭവിച്ചു.'- എന്നാണ് സാമന്ത കുറിച്ചത്.
advertisement
6/7
താരത്തിന്റെ ഈ വാക്കുകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തിന്റെ മുന്‍ ഭര്‍ത്താവും നടനുമായ നാഗചൈതന്യയെക്കുറിച്ചാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
advertisement
7/7
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാവുന്നത്. 2017 ഒക്ടോബർ 6നായിരുന്നു ഇരുവരുടെയും വിവാഹം. തുടർന്ന് 2021ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'പങ്കാളി നിരന്തരം സ്വാധീനിച്ചു'; സ്വന്തം ഇഷ്ടങ്ങൾ മനസിലാക്കാനായില്ലെന്ന് സാമന്ത; നാഗചൈതന്യയെക്കുറിച്ചാണോ എന്ന് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories