TRENDING:

ഇൻസ്റ്റ 'ബയോ'യിൽ മാറ്റം വരുത്തി; സാനിയ മിർസ- ഷൊയ്ബ് മാലിക് വേർപിരിയൽ അഭ്യൂഹം വീണ്ടും

Last Updated:
മാലിക്കിന്റെ സോഷ്യല്‍ മീഡിയ പേജിലെ മാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സാനിയ മിര്‍സയെ പരാമര്‍ശിക്കുന്ന ഭാഗം റിലേഷന്‍ഷിപ്പ് സ്റ്റാറ്റസില്‍ നിന്ന് നീക്കിയിരിക്കുകയാണ് ഷൊയ്ബ് മാലിക്
advertisement
1/8
ഇൻസ്റ്റ 'ബയോ'യിൽ മാറ്റം വരുത്തി; സാനിയ മിർസ- ഷൊയ്ബ് മാലിക് വേർപിരിയൽ അഭ്യൂഹം വീണ്ടും
ഇസ്ലാമാബാദ്: ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും സാനിയ മിര്‍സയും തമ്മിലുള്ള വിവാഹ മോചനത്തില്‍ വീണ്ടും അഭ്യൂഹം. ഇരുവരും പിരിഞ്ഞുവെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മാലിക് സ്വന്തം ഇന്‍സ്റ്റഗ്രാം ബയോയില്‍ വരുത്തിയ മാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
advertisement
2/8
2010ലാണ് ഷൊയ്ബ് മാലിക്കും സാനിയയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. അതിന് ശേഷം ഇരുവരും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജുകളിലാണ് മാറ്റം വന്നിരിക്കുന്നത്.
advertisement
3/8
ഇതുവരെ വിവാഹ മോചന വാര്‍ത്തകളില്‍ സാനിയയോ മാലിക്കോ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇരുവരും പൊതുവേദികളില്‍ ഒരുമിച്ചെത്തുന്നത് അടക്കം കാണാറില്ല. അതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ സജീവമാണ്.
advertisement
4/8
മാലിക്കിന്റെ സോഷ്യല്‍ മീഡിയ പേജിലെ മാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സാനിയ മിര്‍സയെ പരാമര്‍ശിക്കുന്ന ഭാഗം റിലേഷന്‍ഷിപ്പ് സ്റ്റാറ്റസില്‍ നിന്ന് നീക്കിയിരിക്കുകയാണ് ഷൊയ്ബ് മാലിക്.
advertisement
5/8
'സാനിയ മിര്‍സ എന്ന സൂപ്പര്‍ വുമണിന്റെ ഭര്‍ത്താവ്' എന്നായിരുന്നു ബയോയില്‍ ഷൊയ്ബ് പരാമര്‍ശിച്ചിരുന്നത്. ഇതാണ് നീക്കിയിരിക്കുന്നത്. 'പ്രൊ അത്‌ലറ്റ്, ലിവ് അണ്‍ബ്രോക്കണ്‍, ഫാദര്‍ ടു വണ്‍ ട്രൂ ബ്ലെസ്സിംഗ്' എന്നാണ് ഇപ്പോള്‍ ബയോയില്‍ ഉള്ളത്.
advertisement
6/8
അതസമയം മാലിക്കിന്റെ ബയോയില്‍ ഇപ്പോഴും സാനിയ മിര്‍സയുടെ ചിത്രങ്ങളുണ്ട്. നേരത്തെ മാലിക്കിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് സാനിയ നീക്കിയിരുന്നു.
advertisement
7/8
അതേസമയം അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ഷോയിബ് മാലിക്കിന്റെ പരാമര്‍ശങ്ങള്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന സൂചനയായിരുന്നു നല്‍കിയത്. സാനിയക്കും, മകനുമൊപ്പം ഈദ് അവധിസമയം ചെലവിടാത്തതില്‍ തനിക്ക് അതിയായ സങ്കടമുണ്ട്. തനിക്ക് അതിന് ആഗ്രഹമുണ്ട്. എന്നാല്‍ പ്രൊഫഷണലായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാനുള്ളത് കൊണ്ട് അതിന് സാധിക്കില്ല
advertisement
8/8
സാനിയയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അടുത്തിടെ ദുബായില്‍ മകന്‍ ഇസ്ഹാനൊപ്പം കുറച്ച് സമയം ചെലവിടാനായി പോയിരുന്നുവെന്നും മാലിക് വെളിപ്പെടുത്തിയിരുന്നു. തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. സാനിയക്ക് ഐപിഎല്ലില്‍ ചില പരിപാടികള്‍ നടത്താനുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ഒരുമിച്ച് എത്താന്‍ സാധിക്കില്ല. പരസ്പരം എത്താന്‍ സാധിക്കാത്ത പ്രശ്‌നം മാത്രമാണ് ഉള്ളതെന്നും മാലിക് പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
ഇൻസ്റ്റ 'ബയോ'യിൽ മാറ്റം വരുത്തി; സാനിയ മിർസ- ഷൊയ്ബ് മാലിക് വേർപിരിയൽ അഭ്യൂഹം വീണ്ടും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories