TRENDING:

'പേടി അഭിനയിക്കാനറിയാതെ നിന്നിട്ടുണ്ട്; ലുക്ക് ശരിയല്ലെന്ന് പറഞ്ഞ് സിനിമകളിൽ നിന്നൊഴിവാക്കി'; നടി ശാന്തി ബാലചന്ദ്രൻ

Last Updated:
''ഒരു സിനിമയില്‍ പല്ലിയെ കണ്ട് പേടിക്കേണ്ട ഒരു രംഗമുണ്ടായിരുന്നു. അതെങ്ങനെ ചെയ്യണം എന്നെനിക്ക് ഒട്ടും അറിയാതെ ഞാന്‍ നിന്നുപോയി''
advertisement
1/7
'പേടി അഭിനയിക്കാനറിയാതെ നിന്നിട്ടുണ്ട്; ലുക്ക് ശരിയല്ലെന്ന് പറഞ്ഞ് സിനിമകളിൽ നിന്നൊഴിവാക്കി'; നടി ശാന്തി ബാലചന്ദ്രൻ
ടൊവിനോ തോമസ് നായകനായി 2017ൽ പുറത്തിറങ്ങിയ തരംഗം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ശാന്തി ബാലചന്ദ്രൻ (Santhy Balachandran). വിരലിലെണ്ണാവുന്ന സിനിമകളെ ചെയ്തിട്ടുള്ളൂവെങ്കിലും അഭിനയിച്ച സിനിമകളിലെ കഥാപാത്രം കൊണ്ട് ഏറെ ശ്രദ്ധ നേടിയ യുവതാരമാണ്. (Image: Santhy Balachandran/ instagram)
advertisement
2/7
ജല്ലിക്കെട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ആഹ, ജിന്ന്, ഗുൽമോഹർ, എന്നെന്നും  തുടങ്ങിയ സിനിമകളിലും തമിഴ് വെബ്സീരീസ് സ്വീറ്റ് കാരം കോഫിയിലും അഭിനയിച്ചു. ശാന്തി അഭിനയിച്ച  'എന്നെന്നും' എന്ന സിനിമ ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് ശാലിനി ഉഷാദേവിയാണ് സിനിമ എഴുതി സംവിധാനം ചെയ്തത്. (Image: Santhy Balachandran/ instagram)
advertisement
3/7
സിനിമാ ജീവിതത്തെ കുറിച്ച് 'മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന്' നൽകിയ ശാന്തിയുടെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുഞ്ഞുംനാൾ മുതൽ പേടി തോന്നാത്തതിനെ കുറിച്ചും ലുക്കില്ലാത്തതിന്റെ പേരിൽ സിനിമകൾ നഷ്ടപ്പെട്ടതിനെ കുറിച്ചും താരം പറയുന്നുണ്ട്. (Image: Santhy Balachandran/ instagram)
advertisement
4/7
നാടന്‍ വേഷങ്ങളും കുറച്ച് ഡള്‍ മേക്കപ്പുള്ള കഥാപാത്രങ്ങളും മാത്രമാണ് തന്നെ തേടി വരുന്നതെന്നും അല്ലാത്ത കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഓഡിഷന്‍ നല്‍കാന്‍ തയ്യാറായാലുംലുക്ക് ശരിയല്ല എന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ടെന്നും ശാന്തി പറഞ്ഞു. ഗ്രാമീണ വേഷങ്ങളാകും ചേരുക എന്നാണ് പലരും പറഞ്ഞതെന്നും നടി പറയുന്നു. (Image: Santhy Balachandran/ instagram)
advertisement
5/7
ചെറുപ്പം മുതലേ പേടി ഇല്ലാതെ വളർന്നതിനാൽ ക്യാമറക്ക് മുന്നിൽ പേടി അഭിനയിക്കാനുള്ള ബുദ്ധിമുട്ടും ശാന്തി പറയുന്നത് ഇങ്ങനെ- ''പാമ്പിനെയോ പഴുതാരയെയോ ഒന്നും എനിക്ക് പേടിയില്ല. ഭയങ്കര ഭീകരമായ അനുഭവങ്ങളൊന്നും യഥാര്‍ത്ഥ ജീവിതത്തില്‍ നേരിടാത്തതുകൊണ്ട് തന്നെ പേടി എന്താണ് എന്നെനിക്ക് അറിയില്ല. ഒരു സിനിമയില്‍ പല്ലിയെ കണ്ട് പേടിക്കേണ്ട ഒരു രംഗമുണ്ടായിരുന്നു. അതെങ്ങനെ ചെയ്യണം എന്നെനിക്ക് ഒട്ടും അറിയാതെ ഞാന്‍ നിന്നുപോയി''. (Image: Santhy Balachandran/ instagram)
advertisement
6/7
ആമസോണിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സ്വീറ്റ് കാരം കോഫിയിൽ മുതിർന്ന നടി ലക്ഷിക്കും മധുബാലയ്ക്കുമൊപ്പം നിവേദിത എന്ന കഥാപാത്രത്തെയാണ് ശാന്തി അവതരിപ്പിച്ചത്. (Image: Santhy Balachandran/ instagram)
advertisement
7/7
നാടകത്തിലൂടെയാണ് ശാന്തി സിനിമയിലേക്ക് എത്തിയത്. പിന്നീട് മീനവിയൽ എന്ന വെബ് സീരിസിൽ സഹസംവിധായികയായും ശാന്തി വർക്ക് ചെയ്തു. ഇപ്പോൾ എന്നെന്നും എന്ന സിനിമയിൽ ഒരു പാട്ടും പാടി. (Image: Santhy Balachandran/ instagram)
മലയാളം വാർത്തകൾ/Photogallery/Buzz/
'പേടി അഭിനയിക്കാനറിയാതെ നിന്നിട്ടുണ്ട്; ലുക്ക് ശരിയല്ലെന്ന് പറഞ്ഞ് സിനിമകളിൽ നിന്നൊഴിവാക്കി'; നടി ശാന്തി ബാലചന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories