മെസിയെയും സക്കർബർഗിനെയും പിന്നിലാക്കി ഷാരൂഖ് ഖാൻ; ടൈം 100 റീഡർ പോളിൽ ഒന്നാമത്
- Published by:Anuraj GR
- news18-malayalam
Last Updated:
വായനക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ 12 ലക്ഷത്തിലധികം പേരാണ് വോട്ട് ചെയ്തത്, ഇതില്‍ 4% വോട്ട് നേടിയാണ് ഷാരൂഖ് പട്ടികയില്‍ ഒന്നാമതെത്തിയത്
advertisement
1/6

ടൈം മാസികയുടെ ഏറ്റവുമധികം സ്വാധീനമുള്ളവരുടെ പട്ടികയിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ഒന്നാമത്. വായനക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലാണ് ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിൽ ഷാരൂഖ് ഒന്നാമതെത്തിയത്. ഫുട്ബോൾ ഇതിഹാസം ലയണൽ മെസി, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് എന്നിവരെ പിന്നിലാക്കിയാണ് ഷാരൂഖിന്‍റെ നേട്ടം.
advertisement
2/6
പട്ടികയിൽ ഓസ്‌കാർ ജേതാവായ നടൻ മിഷേൽ യോ, അത്‌ലറ്റ് സെറീന വില്യംസ്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ലയണല്‍ മെസി തുടങ്ങിയവരാണ് ഷാരൂഖിന് പിന്നില്‍.
advertisement
3/6
വായനക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ 12 ലക്ഷത്തിലധികം പേരാണ് വോട്ട് ചെയ്തത്. ഇതില്‍ 4% വോട്ട് നേടിയാണ് ഷാരൂഖ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. വസ്ത്ര സ്വാതന്ത്ര്യത്തിനായി പ്രതിഷേധിച്ച ഇറാനിയൻ സ്ത്രീകളാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
advertisement
4/6
മൊത്തം വോട്ടിന്‍റെ 2% വോട്ട് നേടിയ ആരോഗ്യ പ്രവർത്തകരാണ് മൂന്നാമത്. ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% വോട്ട് നേടി നാലാം സ്ഥാനത്തെത്തി. ഫുട്ബോൾ ഇതിഹാസം ലയണൽ മെസി 1.8% വോട്ട് നേടി അഞ്ചാമതാണ്.
advertisement
5/6
അടുത്തിടെ പുറത്തിറങ്ങിയ പത്താൻ എന്ന സിനിമ ആഗോളതലത്തിൽ ഹിറ്റായതോടെയാണ് ഷാരൂഖിന്‍റെ ജനപ്രീതി കൂടുതൽ ഉയരങ്ങളിലേക്ക് പോയത്. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ഷാരൂഖ് അഭിനയിച്ച സിനിമയായിരുന്നു പത്താൻ. എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് ഒടിടിയിൽ ഉൾപ്പടെ ഇപ്പോഴും മുന്നേറ്റം തുടരുകയാണ് പത്താൻ.
advertisement
6/6
ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രമാണ് ഷാരൂഖിന്‍റെ അടുത്ത റിലീസ്. നയൻതാരയാണ് ചിത്രത്തിലെ നായകി. ചിത്രത്തിൽ പ്രധാനവേഷത്തിൽ സഞ്ജയ് ദത്തും ഉണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
മെസിയെയും സക്കർബർഗിനെയും പിന്നിലാക്കി ഷാരൂഖ് ഖാൻ; ടൈം 100 റീഡർ പോളിൽ ഒന്നാമത്